'എന്റെ മക്കളെയല്ലാം ഉരുളെടുത്തു; ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങൾ; ഒരു അദ്ധ്യാപകനും ഈ ഗതി വരരുത്; നെഞ്ചുപിടഞ്ഞ് വെള്ളാർമല ഹെഡ്മാസ്റ്റർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ മക്കളെയല്ലാം ഉരുളെടുത്തു; ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങൾ; ഒരു അദ്ധ്യാപകനും ഈ ഗതി വരരുത്; നെഞ്ചുപിടഞ്ഞ് വെള്ളാർമല ഹെഡ്മാസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 03:47 pm IST
Facebook
Twitter
WhatsAppTelegram

”പ്രകൃതി സംരക്ഷണം ഒരുക്കിയിടം തന്നെ പ്രകൃതി കൊണ്ടു പോയി. എന്റെ മക്കളെയെല്ലാം ഉരുളെടുത്തു. ഇനി ഞങ്ങൾ എന്ത് ചെയ്യാനാ?” നെഞ്ച് പിടഞ്ഞ് വെള്ളാർമല ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്മൻ പറയുമ്പോൾ കണ്ണിൽ നിന്നുതിർന്നത് ചുടുകണ്ണീർ. ഉരുൾപൊട്ടലിൽ ഒരു ഭാഗം തകർന്ന് ചളി കയറി കിടക്കുന്ന സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിൽ അദ്ദേഹം തളർന്നു വീണു. പിന്നെ ഒരു പൊട്ടിക്കരച്ചിൽ, ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ നിസ്സഹായരായി.

പ്രകൃതിയോടിണങ്ങി പഠിപ്പിച്ചവരെ തന്നെ പ്രകൃതി കൊണ്ടു പോയി. അത്തരത്തിൽ ഉണ്ണി മാഷിന്റെ 50 ഓളം വിദ്യാർത്ഥികളെയാണ് ഉരുൾപൊട്ടലിൽ കാണാതായത്. ഓരോ ദുരിതാശ്വാസ ക്യാമ്പുകളും കയറി ഇറങ്ങി തന്റ വിദ്യാർത്ഥികളെല്ലാം സുരക്ഷിതരാണോയെന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു. എന്നാൽ 50 ഓളം വിദ്യാർത്ഥികളെ മാഷിന് നഷ്ടപ്പെട്ടു.

ചാലിയാർ പുഴയുടെ തീരത്തിരുന്ന് വിദ്യാർത്ഥികൾക്ക് പാഠങ്ങൾ പകർന്നു നൽകുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, നിങ്ങളെല്ലാം ഭാഗ്യം ചെയ്ത മക്കളാണ്. പ്രകൃതിയോടിണങ്ങി പഠിക്കാൻ നിങ്ങളെ പോലെ മറ്റാർക്കും അവസരം ലഭിച്ചിട്ടില്ല. എന്നാൽ ഇന്ന് തകർന്നടിഞ്ഞ വിദ്യാലയ മുറ്റത്തിരുന്ന് അതേ അദ്ധ്യാപകൻ പറഞ്ഞു, മറ്റൊരു അദ്ധ്യാപകനും ഈ ഗതി വരുത്തരുതെന്ന്.

സ്‌കൂൾ മാഗസീനുകളിൽ തങ്ങളുടെ പ്രദേശത്തെ ദുരന്തങ്ങളെ കുറിച്ചുള്ള ആശങ്കകൾ വിദ്യാർത്ഥികൾ പ്രകടിപ്പിച്ചിരുന്നതും ഒരു വിങ്ങലോടെ ഓർത്തെടുത്തു. പുഴയും, മലയും ഒരിക്കലും തങ്ങളെ ചതിക്കില്ലെന്ന് വിചാരിച്ചു. എന്നാൽ തെറ്റുപറ്റിയെന്നും ഉണ്ണി മാഷും അദ്ധ്യാപകരും നിറ കണ്ണുകളോടെ പറഞ്ഞു. ബെഞ്ചുകളും ഡെസ്‌ക്കുകളും കുട്ടികളും ഇല്ല. ഇന്ന് ആ സ്ഥാനത്ത് ക്ലാസ് മുറികളിൽ കൂട്ട മൃതദേഹങ്ങളാണ്. ഒരു ഉരുളെടുത്തത് മുണ്ടക്കൈ എന്ന ഗ്രാമത്തെയല്ല, നാട്ടുകാരുടെ കൂട്ടായ്മയെയും അവരുടെ ജീവിതത്തെയുമാണെന്ന് വിതുമ്പലോടെ ഉണ്ണി മാസ്റ്റർ പറഞ്ഞു.

Tags: keralaWayanad LandslideVellarmala GVHSS
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies