‘ അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക ‘ ; ഫിലിം ഫെയർ അവാർഡ് വേദിയിൽ വയനാടിനായി പിന്തുണ തേടി ജൂഡ് ആന്റണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ അവരെ സഹായിക്കുക, സപ്പോർട്ട് ചെയ്യുക ‘ ; ഫിലിം ഫെയർ അവാർഡ് വേദിയിൽ വയനാടിനായി പിന്തുണ തേടി ജൂഡ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

69ാമത് സൗത്ത് ഫിലിം ഫെയർ അവാർഡ് വേദിയിലും മുഴങ്ങിയത് വയനാടിന്റെ നൊമ്പരം . ഇത്തവണ ഹൈദരബാദിൽ വെച്ചായിരുന്നു സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സൗത്ത് ഫിലിം ഫെയർ അവാർഡ് നിശ . മലയാളത്തിലെ മികച്ച സിനിമക്കുള്ള അവാർഡ് നേടിയത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രമാണ്.

ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻ്ഡ്രി ആയിരുന്നു 2018 സിനിമ. 2018ൽ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ചെയ്ത ചിത്രമാണിത് . മികച്ച സിനിമക്കുള്ള അവാർഡ് വാങ്ങാൻ വന്ന നിമിഷത്തിൽ ജൂഡ് ആന്റണിയാണ് വയനാടിനെ കുറിച്ചുള്ള നൊമ്പരങ്ങൾ പങ്ക് വച്ചത് .

‘ ഇത്രയും വലിയ താരങ്ങൾക്കു മുന്നിൽ വെച്ച് അവാർഡ് വാങ്ങാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. മാത്രമല്ല ഹൈദരബാദിൽ വെച്ച് ഈ അവാർഡ് നേടിയതിലും സന്തോഷം. കാരണം എന്റെ സിനിമ 2018 ന്റെ പല ഭാ​ഗങ്ങളും ഹൈദരബാദിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഈ സിനിമ എല്ലാവർക്കും ഒരേ പോലെ ഇഷ്ടപ്പെട്ടതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം 2018 എന്ന ഈ സിനിമ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന്.

ഞാനും ഇതിൽ അഭിനയിച്ച പല താരങ്ങളും 2018ലെ ആ പ്രളയത്തെ അതിജീവിച്ചവരാണ്. അതിനാൽ തന്നെ ഈ ഒരു വിഷയത്തെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു സിനിമ ചെയ്യണമെന്നും പ്രേക്ഷകരിലേക്ക് അതൊരു മെസേജ് പോലെ എത്തിക്കണമെന്നും ഞങ്ങൾ അതിയായി ആ​ഗ്രഹിച്ചിരുന്നു. എന്നാൽ നിർഭാ​ഗ്യവശാൽ വീണ്ടും അത്തരമൊരു ദുരന്തമുഖമാണ് കേരളം നേരിട്ടിരിക്കുന്നത്. വയനാട്ടിലെ ഈ അപകടത്തെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് കരുതുന്നു. അതിനാൽ എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളൂ വയനാട്ടിലെ ജനങ്ങളെ സഹായിക്കുക, അവരെ സപ്പോർട്ട് ചെയ്യുക. എന്റെ ഈ അവാർഡ് ഞാൻ മലയാളികൾക്കു വേണ്ടി സമർപ്പിക്കുന്നു.“ – എന്നാണ് ജൂഡ് ആന്റണി പറഞ്ഞത്.

Tags: jude antony
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies