വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുഞ്ഞുഹൃദയങ്ങൾക്ക് കരുതലിന്റെ "സ്നേഹസ്പർശം"; കുട്ടികൾക്ക് സാധനങ്ങളെത്തിച്ച് ബഹ്‌റൈനിലെ കോഴിക്കോട്ടുകാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുഞ്ഞുഹൃദയങ്ങൾക്ക് കരുതലിന്റെ “സ്നേഹസ്പർശം”; കുട്ടികൾക്ക് സാധനങ്ങളെത്തിച്ച് ബഹ്‌റൈനിലെ കോഴിക്കോട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 07:33 pm IST
Facebook
Twitter
WhatsAppTelegram

മനാമ : വയനാട്ടിലെ ദുരിതബാധിതരായ കുട്ടികൾക്ക് കോഴിക്കോട്ടുകാരുടെ സ്നേഹസ്പർശം. ബഹ്‌റൈനിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കായി‌ വിവിധ തരം സാധനങ്ങളെത്തിച്ചത്. കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ ആളുകളാണ് സ്നേഹ​സ്പർശം എന്ന പേരിൽ വയനാട് ജില്ലാ ശിശുക്ഷേമ സമിതി കാര്യാലയത്തിന് വസ്തുക്കൾ നൽകിയത്.

കളിക്കോപ്പുകൾ, ചിത്രരചനാ പുസ്തകങ്ങൾ, കളർ പെൻസിലുകൾ തുടങ്ങിയ സാധനങ്ങളാണ് കൈമാറിയത്. ദുരന്തത്തിൽ ഒറ്റപെട്ട് പോയവരും ഉറ്റവർ നഷ്ടപ്പെട്ട് പോയവരുമായ കുട്ടികൾക്കായി ക്യാമ്പുകളിൽ ഒരുക്കിയ കുട്ടിയിടത്തിന് ആവശ്യമായ സാധനങ്ങളാണ് ഇവർ എത്തിച്ചത്. ഇത് കുട്ടികളുടെ മാനസിക സംഘർഷം കുറയ്‌ക്കാൻ വളരെയധികം പ്രയോജനകരമാകും.

പ്രകൃതി ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ചിന്തയിൽ ഇരിക്കുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം അന്വേഷണവുമായി വരുന്ന പൊതുജനങ്ങളുടെ തിരക്കുകൾക്കിടയിൽ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് കുട്ടികളാണ്. സംഭവവുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ചോദ്യങ്ങളും കാഴ്ചകളും അവരെ കൂടുതൽ തളർത്തിയേക്കാം.

പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമകളിൽ നിന്നും ജനത്തിരക്കിൽ നിന്നും മാറി കുട്ടികൾക്ക് വിവിധ കളികൾ, ചിത്രരചന കളറിംഗ് ബുക്കുകൾ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. കൂടാതെ കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായുള്ള വിവിധ പരിപാടികളും കുട്ടിയിടത്തിൽ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ12 ക്യാമ്പുകളിലാണ് കുട്ടിയിടം ഒരുക്കിയിട്ടുള്ളത്.

കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ജനറൽ സെക്രട്ടറി പ്രജി, ട്രെഷറർ മുസ്തഫ കുന്നുമ്മൽ, ജോയിന്റ് സെക്രട്ടറി ശ്രീശൻ, അഷ്‌റഫ് എൻ കെ എന്നിവർ നേതൃത്വം നൽകി.

Tags: gulfManamawayanadu landslide
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies