ബദ്ധവൈരിയെ പടികടത്തി; ഖലേദ സിയക്ക് ഇനി ജയിൽ മോചനം; അറസ്റ്റിലായ 500 കലാപകാരികളും പുറത്തേക്ക്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബദ്ധവൈരിയെ പടികടത്തി; ഖലേദ സിയക്ക് ഇനി ജയിൽ മോചനം; അറസ്റ്റിലായ 500 കലാപകാരികളും പുറത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 11:01 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് പടികടത്തി പട്ടാളം ഭരണമേറ്റെടുത്തതോടെ നിർണായക നീക്കങ്ങൾ. തടവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബീ​ഗം ഖലേദ സിയയെ മോചിപ്പിച്ചു. രാഷ്‌ട്രപതി മുഹ്മദ് ഷഹാബുദ്ദീന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രതിപക്ഷമായ ബിഎൻപിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു പ്രസിഡന്റിന്റെ തീരുമാനം.

ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യംവിട്ടതിന് പിന്നാലെ രാഷ്‌ട്രപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയായിരുന്നു നടപടി. സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ ഉന്നത നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ബംഗ്ലാദേശിൽ കഴിഞ്ഞ ഏതാനും കാലങ്ങളായി നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ അഞ്ഞൂറോളം പേരെ ജയിൽ മോചിതരാക്കാനും യോഗത്തിൽ തീരുമാനമായി.

ബം​ഗ്ലാദേശിലെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ് ബിഎൻപി (ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) അദ്ധ്യക്ഷയായ ഖലേദ സിയ (78). 1991ലാണ് ഇവർ രാജ്യത്തെ പ്രധാനമന്ത്രിയായത്. ഭർത്താവ് സിയൂർ റഹ്മാൻ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഖലേദ സിയയുടെ രാഷ്‌ട്രീയ പ്രവേശനം. 2018ൽ കോഴയാരോപണത്തെ തുടർന്ന് ജയിലിലായ ഖലേദയെ 17 വർഷത്തെ തടവിനായിരുന്നു ശിക്ഷിച്ചിരുന്നത്. ബദ്ധവൈരിയായ ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കി പട്ടാളം ഭരണം ഏറ്റെടുത്തതോടെ ഖലേദയ്‌ക്ക് പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.

Tags: Sheikh HasinaKhaleda Zia
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies