70 പേരുടെ ജീവനെടുത്തു, കണ്ണീരോർമ്മകളുടെ നാലാണ്ട്; മുറിവുണങ്ങാതെ ഇന്നും പെട്ടിമുടി
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

70 പേരുടെ ജീവനെടുത്തു, കണ്ണീരോർമ്മകളുടെ നാലാണ്ട്; മുറിവുണങ്ങാതെ ഇന്നും പെട്ടിമുടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 06:56 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ നടുക്കുന്ന കണ്ണീരോർമ്മകൾക്ക് ഇന്ന് നാലാണ്ട്. കുത്തിയൊലിച്ചെത്തിയ മലവെള്ളം ഒരു പ്രദേശത്തെ മുഴുവൻ ഒന്നാകെ തുടച്ചുനീക്കിയപ്പോൾ പൊലിഞ്ഞ് പോയത് 70 ജീവനുകളാണ്. മൃതദേഹം പോലും ഒരു നോക്ക് കാണാൻ കിട്ടാതെ പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ അനാഥരായവർ ഒട്ടേറെ പേർ. ആ ദുരിതത്തിന്റെ ബാക്കിശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം…ജീവന് വേണ്ടി നിലവിളിച്ച് കരഞ്ഞവരുടെ ശബ്ദമാണ് കുരിശുമലയിൽ നിന്ന് ഒഴുകിയെത്തുന്ന മലവെള്ളത്തിന്.

4 വർഷങ്ങൾക്ക് മുമ്പ് കുറെ പേർ ജീവിച്ചിരുന്ന ഇടമാണ് ഇതെന്ന് ആരും പറയില്ല. കല്ലും മണ്ണും നിറഞ്ഞ് കാടുമൂടി. ചികഞ്ഞുപോയാൽ പെട്ടിമുടിക്കാർ ബാക്കിവച്ച സ്വപ്‌നങ്ങൾ നമുക്ക് കാണാം. കൂറ്റൻ പാറക്കൂട്ടങ്ങൾ ലയങ്ങളുടെമേൽ പതിച്ചു. ജോലിയെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്ന പാവങ്ങൾ ഉറക്കെ കരയാൻ പോലും ആകാതെയാണ് മരണത്തിന് കീഴടങ്ങിയത്. മൺകൂമ്പാരങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് തേടി 19 ദിവസം നീണ്ടുനിന്ന തിരച്ചിൽ. അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചുറങ്ങുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മനസ് മരവിക്കുന്ന കാഴ്ചകളായിരുന്നു. 14 കിലോമീറ്റർ അകലെനിന്ന് വരെ മൃതദേഹങ്ങൾ കിട്ടി. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നാലുപേർ ഇപ്പോഴും മണ്ണിനടിയിൽ. അവരെയും മരിച്ചതാക്കി കണക്കാക്കി സർക്കാർ ഉത്തരവിട്ടു.

കണ്ണൻ ദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ദുരന്തം പുറം ലോകം അറിഞ്ഞത് പിറ്റേന്ന് നേരം പുലർന്നതിന് ശേഷം. താത്കാലിക സംവിധാനം ഒരുക്കി ദുരന്തഭൂമിയിലേക്ക് എത്താൻ താമസം നേരിട്ടു. ചുമന്നാണ് രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ പോലും എത്തിച്ചത്. പെട്ടിമുടിയുടെ കണ്ണീരോർമ്മകൾക്ക് നാലാണ്ട് തികയുമ്പോൾ ഉറച്ചുപെയ്യുന്ന ഒരു മഴപോലും ഇവർക്ക് പേടിയാണ്.

Tags: LANDSLIDEPettimudi
Share
Tweet
SendShare

More News from this section

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

ഓച്ചിറ 28-ാം ഓണാഘോഷം; കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ അവധി, മുഖ്യമന്ത്രി അനുമതി നൽകിയത് എം. ലിജുവിന്റെ ആവശ്യം പരിഗണിച്ച്

ശബരിമല അരവണ ക്ഷാമത്തിൽ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ്; നേരത്തെ നിയന്ത്രണം ഏർപ്പെടുത്തണമായിരുന്നു, ഭക്തർ ആവശ്യപ്പെടുന്നത്ര നൽകാനാകില്ലെന്ന് കെ. ജയകുമാർ

ഷട്ടില്‍ കളി കഴിഞ്ഞ് കുഴഞ്ഞുവീണു; കരാട്ടെ പരിശീലകന്‍ മരിച്ചു

Latest News

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies