ലാഭവിഹിതം നൽകിയില്ല; ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാഭവിഹിതം നൽകിയില്ല; ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 07:03 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സിനിമയ്‌ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിൽ ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സിനിമയുടെ എക്‌സിക്യൂട്ടീവ് നിർമ്മാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സോഫിയ പോളിനും ജെയിംസ് പോളിനും വലിയ രാഷ്‌ട്രീയ സ്വാധീനുമുണ്ടെന്നും, ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.

സിനിമയ്‌ക്കായി താൻ ആറ് കോടി രൂപ മുടക്കിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന്റെ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നൽകിയില്ലെന്നാരോപിച്ച് അഞ്ജന പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്ന് ഇവർ പറയുന്നു. ഇതിന് ശേഷമാണ് കോടതിയെ സമീപിച്ചത്.

തന്നെ അറിയിക്കാതെ ലാഭവിഹിതം എന്ന പേരിൽ മൂന്ന് കോടിയിലേറെ രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും, നിയമനടപടിയിൽ നിന്ന് പിന്മാറാൻ നിർബന്ധിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. സിനിമ വലിയ വിജയമായിരുന്നുവെന്നും, നൂറ് കോടിയിലേറെ കളക്ഷൻ കിട്ടിയെന്നും നിർമ്മാതാക്കൾ തന്നെ പറയുന്നുണ്ട്. എന്നിട്ടും പലതവണ ആവശ്യപ്പെട്ടിട്ടാണ് മുടക്കിയ പണം പോലും തിരികെ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷം 3.6 കോടി രൂപ നൽകാമെന്നും കരാർ അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. സിനിമയുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച രേഖ ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ലെന്നും, പിന്നീടാണ് പൊലീസിനേയും കോടതിയേയും സമീപിച്ചതെന്നും ഇവർ വ്യക്തമാക്കി.

Tags: CourtrdxFilm producerssophia paul
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies