പാരിസിൽ ഒളിമ്പിക് ദീപം അണഞ്ഞു; ഇനി ലൊസാഞ്ചലസിൽ; പതാക ഏറ്റുവാങ്ങി മേയർ കരൻ ബാസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരിസിൽ ഒളിമ്പിക് ദീപം അണഞ്ഞു; ഇനി ലൊസാഞ്ചലസിൽ; പതാക ഏറ്റുവാങ്ങി മേയർ കരൻ ബാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 07:34 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: പാരിസിൽ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആഘോഷപരിപാടികൾക്കൊടുവിൽ 2024ലെ ഒളിമ്പിക്‌സിന് സമാപനം. 2028ൽ യുഎസ് നഗരമായ ലൊസാഞ്ചലസ് അടുത്ത ഒളിമ്പിക്‌സിന് വേദിയാകും. ചടങ്ങിന്റെ അവസാനം ലൊസാഞ്ചലസ് നഗരത്തിന്റെ മേയർ കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽ നിന്ന് ഒളിമ്പിക്‌സ് പതാക ഏറ്റുവാങ്ങി. 70,000ത്തിലധികം ആളുകളാണ് ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.

ലോകഭൂപടത്തിന്റെ മാതൃകയിലാണ് സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിലെ വേദി തയ്യാറാക്കിയത്. ഇവിടേക്കാണ് വിവിധ രാജ്യങ്ങളുടെ പതാകകളുമേന്തി അത്‌ലറ്റുകൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വനിതാ മാരത്തണിൽ വിജയിച്ച സിഫാൻ ഹസൻ, അസഫ ടിസ്റ്റ്, ഒബിരി ഹെലൻ എന്നിവർക്ക് വേദിയിൽ വച്ച് ഐഒഎ ചീഫ് തോമസ് ബാഷ് മെഡലുകൾ സമ്മാനിച്ചു. വനിതാ മാരത്തൺ വിജയികളുടെ മെഡൽ വർഷങ്ങളായി സമാപന ചടങ്ങുകളുടെ ഭാഗമായിട്ടാണ് നൽകി വരുന്നത്.

പിന്നാലെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. ഫ്രഞ്ച് ബാൻഡ് ഫീനിക്‌സിന്റെ സംഗീത പരിപാടിയായിരുന്നു മറ്റൊരു ആകർഷണം. ലൊസാഞ്ചലസ് മേയർ പതാക ഏറ്റുവാങ്ങിയതിന് പിന്നാലെ അടുത്ത ഒളിമ്പിക്‌സിന്റെ ആതിഥേയരായ അമേരിക്കയുടെ ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങി. പാരിസിൽ നിന്ന് ലൊസാഞ്ചലസിലേക്ക് ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്യുന്നതിനായി ഹോളിവുഡ് ഇതിഹാസം ടോം ക്രൂസിന്റെ പ്രകടനവും ഉണ്ടായിരുന്നു. ഒളിമ്പിക് പതാക ഏറ്റുവാങ്ങിയ ടോം ക്രൂസ്, ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് പതാക എത്തിക്കുന്ന കാഴ്ചയും കാണാനായി. തുടർന്ന് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് ഒളിമ്പിക് ദീപം സ്റ്റേഡിയത്തിൽ എത്തിച്ചു. പിന്നാലെ ഐഒസി പ്രസിഡന്റ് തോമസ് ബാഷ് ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു.

 

Tags: FEATURED2Olympics 2024closing ceremonyFrance's Leon Marchandbaton
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies