കാല് വേദന നിരന്തരം അനുഭവപ്പെടുകയും ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ടോ? കാലുവേദന മനസ്സമാധാനം അപഹരിക്കുകയാണോ? എങ്കിൽ സൂക്ഷിക്കുക, അസഹനീയമായ കാലുവേദന ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണമാകാം. പലരും ഇതൊരു കാലുവേദന മാത്രമാണല്ലോ എന്ന് വിചാരിച്ച് നിസാരമാക്കാറുണ്ട്. സ്ഥിരമായ കാലുവേദന എങ്ങനെ ഉയർന്ന കൊളസ്ട്രോളിന്റെ ലക്ഷണം ആകുന്നു എന്ന് നോക്കാം…
രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം മാത്രമല്ല, ഉയർന്ന കൊളസ്ട്രോളിന്റെ അളവും ആരോഗ്യത്തിന് ദോഷകരമാണ്. ഉയർന്ന കൊളസ്ട്രോൾ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ഒരു “നിശബ്ദ കൊലയാളി” ആണ്. ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിന് കാരണമാകുന്നു. നെഞ്ചുവേദന, തലകറക്കം, സംസാരത്തിലെ മന്ദത എന്നിവയാണ് കൊളസ്ട്രോളിന്റെ മുന്നറിയിപ്പ്. നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ), ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) എന്നിങ്ങനെയാണ് കൊളസ്ട്രോളിനെ തരംതിരിച്ചിരിക്കുന്നത്.
എൽഡിഎൽ കൊളസ്ട്രോൾ ഒരാളുടെ ആരോഗ്യത്തിന് അപകടകരമാണ്. അത് ഉയരുന്നത് ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയ സംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എച്ച്ഡിഎൽ, എൽഡിഎൽ എന്നിവ ഒരാളുടെ ഭക്ഷണക്രമത്തെ സ്വാധീനിക്കുന്നു. ഉയർന്ന എൽഡിഎൽ അർത്ഥമാക്കുന്നത് ഒരാൾ തന്റെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കണം എന്നാണ്. നിരവധി പഠനങ്ങൾ അനുസരിച്ച്, കാലുവേദന ഉയർന്ന കൊളസ്ട്രോളിന്റെ സൂചനയാണ്.
അധിക കൊളസ്ട്രോൾ കാരണം കാലുകളിലെ ധമനികൾ കൊഴുപ്പ് കൊണ്ട് അടഞ്ഞുപോകും. ഇത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്നറിയപ്പെടുന്ന ഒരു അവസ്ഥയെ ക്ഷണിച്ചുവരുത്തുന്നു. നിങ്ങൾക്ക് അറിയാമോ? ഈ മാരകമായ അവസ്ഥ കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തയോട്ടം കുറയ്ക്കുന്നതിലൂടെ ധമനികളെ ചുരുക്കുന്നു. മാത്രമല്ല, ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് PAD വികസിക്കുന്നുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ലഭ്യമാണ്. അതിനാൽ പുറം, തുടകൾ, ഉപ്പും കുറ്റി തുടങ്ങിയ ഇടങ്ങളിലെ വേദന ചില ലക്ഷണങ്ങളാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ സാധാരണയായി ഈ വേദന കാണപ്പെടുന്നത് പ്രധാനമായും വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കിൽ ദീർഘനേരം കയറുകയോ നടക്കുകയോ, മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുമ്പോഴാണ്.
ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന PAD യുടെ സാധാരണ ലക്ഷണങ്ങൾ കാല് വേദന, നീർവീക്കം, മരവിപ്പ്, ഉണങ്ങാത്ത മുറിവുകൾ, ബലഹീനത, കാലുകളുടെ നിറവ്യത്യാസം എന്നിവയാണ്. ഇതിന് സമയബന്ധിതമായ ചികിത്സ ആവശ്യമാണ്. ശരീരത്തിൽ ഈ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ ഡോക്ടറെ ഉടൻ തന്നെ വിവരം അറിയിക്കണം. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ആരോഗ്യ നില അറിയാൻ പതിവായി ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുക, സമീകൃതാഹാരം കഴിക്കുക, വിദഗ്ധരുടെ നേതൃത്വത്തിൽ വ്യായാമം ചെയ്യുക, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക, ശരീരഭാരം കുറക്കുക. ആരോഗ്യത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.















