ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകം; മമതയുടെ വീഴ്ച തുറന്നുകാട്ടി ഇൻഡി സഖ്യവും; സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്, എൻസിപി നേതാക്കൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകം; മമതയുടെ വീഴ്ച തുറന്നുകാട്ടി ഇൻഡി സഖ്യവും; സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്, എൻസിപി നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 09:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗാളിൽ ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെ വിമർശിച്ച് കോൺഗ്രസും. ബംഗാൾ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയാണ് മമതയ്‌ക്കെതിരെ രംഗത്തെത്തിയത്.

സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം മോശമായി വരികയാണെന്ന് ആധിർ രഞ്ജൻ ചൗധരി തുറന്നടിച്ചു. സംസ്ഥാന സർക്കാരിന് വിഷയം കൈകാര്യം ചെയ്യാനായില്ലെന്നും പ്രതിയെ സഹായിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊളളുന്നതെന്നും ആധിർ രഞ്ജൻ ചൗധരി വിമർശിച്ചു.

സംസ്ഥാന സർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടത്. എന്നാൽ പലപ്പോഴും സർക്കാർ ആശയക്കുഴപ്പത്തിലാണ്. കോൺഗ്രസ് എംപി രേണുക ചൗധരിയും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം.

ഡോക്ടർമാർക്കൊപ്പമാണ് താൻ. സാധാരണക്കാരുടെ പ്രതീക്ഷ നശിപ്പിക്കരുത്. ഡോക്ടർമാർക്ക് ജോലി ചെയ്യുന്ന സ്ഥലം സുരക്ഷിതമല്ലെന്ന തോന്നലാണ് അവരെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരിവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്‌ക്ക് കൈമാറാനും കോടതി ബംഗാൾ പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ മമത ഉടനടി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിപി ശരദ് പവാർ വിഭാഗം എംപി സുപ്രിയ സുലെ പ്രതികരിച്ചു.

ബംഗാളിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന് പിന്നാലെ രാജ്യമൊട്ടുക്കും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആരംഭിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് ഇൻഡി സഖ്യത്തിലെ കൂട്ടുകക്ഷികൾ തന്നെ മമതയുടെ വീഴ്ച തുറന്നുകാട്ടുന്നത്.

Tags: west bengallaw and orderCM Mamata BanerjeeRG kar Hospitalആർജി കാർ ആശുപത്രിആധിർ രഞ്ജൻ ചൗധരി
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies