യുഎഇയിൽ അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷ കൂടാതെ രാജ്യം വിടാനും ഇളവുകൾ; അപേക്ഷാഫോം സെപ്തംബർ ഒന്ന് മുതൽ ലഭിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

യുഎഇയിൽ അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും ശിക്ഷ കൂടാതെ രാജ്യം വിടാനും ഇളവുകൾ; അപേക്ഷാഫോം സെപ്തംബർ ഒന്ന് മുതൽ ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 12:32 am IST
FacebookTwitterWhatsAppTelegram

ദുബായ്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് പിഴയോ മറ്റ് ശിക്ഷകളോ ഇല്ലാതെ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാനും അല്ലെങ്കിൽ താമസം നിയമാനുസൃതമാക്കാനുമുള്ള അപേക്ഷാഫോം സെപ്റ്റംബർ ഒന്ന് മുതൽ ലഭിക്കും. എല്ലാ അംഗീകൃത ടൈപിംഗ് സെന്ററുകളിലും ഫോം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്നീട് നിയമാനുസൃതമായ രേഖകൾ ഉണ്ടെങ്കിൽ യുഎഇയിലേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നുമുതൽ രണ്ടുമാസത്തേക്കാണ് യുഎഇയിൽ താമസ വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാനും, ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള ഇളവുകൾ നിലവിൽ വരിക.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ ഡോ ഒമർ അൽ ഒവൈസും മേജർ ജനറൽ അസീം സുവൈദിയുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നീസാർ തളങ്കര നടത്തിയ കൂടിക്കാഴ്ചയിലാണ് നടപടിക്രമങ്ങൾ വിശദീകരിച്ചത്. ഇത് അനുസരിച്ച് വീസ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയിൽ തുടരുന്നവർക്ക് പിഴ കൂടാതെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നാട്ടിലേക്ക് മടങ്ങാം.

നിയമാനുസൃതമായ രേഖകൾ ഉണ്ടെങ്കിൽ ഇവർക്ക് യുഎഇയിലേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും അധികൃതർ വ്യക്തമാക്കി. അടുത്തമാസം ഒന്ന് മുതൽ സർക്കാർ അംഗീകാരമുള്ള എല്ലാ ടൈപ്പിംഗ് സെന്ററുകളിൽ നിന്നും താമസം നിയമാനുസൃതമാക്കാനോ രാജ്യം വിടാനോ ഉള്ള അപേക്ഷ ഫോം കൈപ്പറ്റാം.

കേസുകളിൽ അകപ്പെട്ടവർക്ക് അവ തീർപ്പാക്കിയശേഷം മാത്രമേ രണ്ടുമാസത്തെ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താൻ കഴിയൂ. അംഗീകൃത രേഖകൾ ഉള്ള പ്രവാസികളെ രാജ്യം എന്നും സ്വാഗതം ചെയ്യുമെന്നും വരും വർഷങ്ങളിൽ യുഎഇയിൽ ജോലി സാധ്യതകൾ കൂടുമെന്നാണ് കണക്കുകൂട്ടലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പൊതുജങ്ങൾക്ക് ആവശ്യമെങ്കിൽ നടപടി ക്രമങ്ങൾ വിശദീകരിക്കാനും മറ്റുമായി യുഎഇ സർക്കാരിലെയും ഇന്ത്യൻ കോൺസിലേറ്റിലെയും ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് സെപ്റ്റംബർ ആദ്യവാരം യോഗം സംഘടിപ്പിക്കാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആലോചനയിലാണെന്നും അദ്ദേഹം അറിയിച്ചു.

Tags: UAEIndiansയുഎഇUAE Amnesty
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies