WCC ക്കെതിരെ അഞ്ജു പാർവതി; ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടന; വൻ പരാജയം; രൂപീകരിച്ചത് ചിലരെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

WCC ക്കെതിരെ അഞ്ജു പാർവതി; ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടന; വൻ പരാജയം; രൂപീകരിച്ചത് ചിലരെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

ഡബ്ല്യൂസിസി വൻ പരാജയമെന്ന് ആക്ടിവിസ്റ്റ് അഞ്ജു പാർവതി. ഒന്നിലുമൊരു വ്യക്തതയില്ലാത്ത സംഘടനയാണ് ഡബ്ല്യൂസിസിയെന്നും വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചതെന്നും അവർ വിമർശിച്ചു. ചിലരെയൊക്കെ തറപ്പറ്റിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചതാണതെന്നും അവരുമായി ചേർന്ന് പോകുന്ന കുറച്ച് പേരുടെ കാര്യങ്ങളിൽ മാത്രമാണ് ഇടപെടുന്നതെന്നും അഞ്ജു പറഞ്ഞു. ജനം ഡിബേറ്റിൽ സംസാരിക്കവേയാണ് പരാമർശം.

2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവിടാൻ ഉത്തരവ് ലഭിക്കുന്നത്. ഈ അഞ്ച് വർഷവും ഡബ്ല്യൂസിസി മൗനം തുടർന്നെന്നും അവർ ആരോപിച്ചു. തൊഴിൽ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തിരിച്ചറിഞ്ഞ് സ്ത്രീകൾ ചേർന്ന് സംഘടന രൂപീകരിച്ചിട്ടും പലതും ചെയ്തിട്ടും റിപ്പോർട്ട് പുറത്തുവരാൻ അഞ്ച് വർഷമെടുത്തത് ഏറെ മോശമായ കാര്യമാണ്- അവർ പറഞ്ഞു.

സെലിബ്രിറ്റി സ്റ്റാറ്റസ് വച്ചിട്ട് സർക്കാരിന്റെ പരിപാടികൾ ഉയർത്തി കാണിക്കുക മാത്രമാണ് ഡബ്ല്യൂസിസി ചെയ്യുന്നത്. സർക്കാരിൻ‌റെ സത്രീ മുന്നേറ്റ പരിപാടികൾക്ക് പ്രമോഷൻ കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. രാത്രി പുറത്തിറങ്ങി നടക്കാൻ ഭയപ്പെടേണ്ടെന്ന് സർക്കാരിന് ഉയർത്തി കാണിക്കാൻ സെലിബ്രിറ്റികൾ വേണം. ഇതിനപ്പുറം സ്ത്രീകളുടെ പ്രശ്നങ്ങളിൽ സംഘടന ഇടപെടുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

സംഘടനയുടെ തലപ്പത്തിരിക്കുന്നവരുമായി ചേർന്ന് പോകുന്ന കുറച്ച് പേരുടെ കാര്യങ്ങളിൽ മാത്രമാണ് അവർ‌ ഇടപെടുന്നത്. ഭൂതകാലത്തിലെ കാര്യങ്ങളെ നോക്കണ്ട, മുന്നോട്ടുള്ള കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്ന് പറഞ്ഞാണ് ഡബ്ല്യൂസിസി രൂപീകരിക്കുന്നത്. എന്നാൽ നടിയെ ആക്രമിച്ച സാഹചര്യത്തിൽ രൂപീകരിച്ച സംഘടനയല്ലേയെന്നും ആരെ സംരക്ഷിക്കാനായിട്ടാണ് ഇത്തരത്തിലൊരു നിലപാടെടുത്തതെന്നും അഞ്ജു പാർവതി ചോദിക്കുന്നു.

ആൺ-പെൺ വ്യത്യാസമില്ലാതെ മേഖലയിലെ എല്ലാവരെയും കണ്ട് സംസാരിച്ചാണ് ജസ്റ്റിസ് ഹേമ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ സാഹചര്യത്തിൽ ഡബ്ല്യൂസിസിയുടെ തലപ്പത്തുള്ളവർക്കും പ്രശ്നമാകുമെന്ന് കരുതിയിരിക്കാം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാൻ മാത്രമാണ് ജെൻഡർ പൊളിറ്റിക്സും തുല്യതയുമൊക്കെയുള്ളൂവെന്നും സിനിമാ മേഖലയിലെ വേതനത്തിന്റെ കാര്യത്തിൽ ഈ നിലപാടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ‌ ചോദിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമായി സംഘടനകളൊന്നും തന്നെയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമേൻ പാറയിലിന്
പിന്നിൽ മാഫിയ പോലും ഉണ്ടെന്ന ​ഗുരുത ആരോപണവും അവർ ഉന്നയിച്ചു. റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് ഇനിയും അട്ടിമറിക്കപ്പെടാമെന്നും അതിലൊന്നും ഡബ്ല്യൂസിസി ഇടപെടില്ലെന്നും അവർ പറഞ്ഞു.

Tags: High CourtWCCWomen in Cinema Collectivehema Commission reportSajimon ParayilAnju Parvathy
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies