നല്ല ദിവസത്തിന് ഉറക്കം പ്രധാനമാണ്. ക്ഷീണമില്ലാതെ ദിവസം ആരംഭിക്കുന്നതിനും ഊർജ്ജസ്വമാകുന്നതിനും ഉറക്കം അനിവാര്യമാണ്. എന്നാൽ പലർക്കും പലപ്പോഴും നല്ല ഉറക്കം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നുണ്ട്. അത്തരക്കാർക്ക് ഉപകാരപ്രദമാകുന്ന, ഉറക്കവും സമ്മർദ്ദവും അകറ്റാൻ സഹായിക്കുന്ന അഞ്ച് തരം എണ്ണകൾ ഇതാ..
ലാവെൻഡർ ഓയിൽ
ഉറങ്ങുന്നതിന് മുൻപ് തലയണയിൽ അൽപം തേച്ച് പിടിപ്പിക്കുന്നത് ഉറക്കം വരാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് സഹായിക്കും.
പെപ്പർമിൻ്റ് ഓയിൽ
നല്ല ഉറക്കവും മനസിന് ശാന്തതയും നൽകാൻ പെപ്പർമിൻ്റ് ഓയിലിന് സാധിക്കും. ഇതിലെ ആൻ്റി- ഇൻഫ്ലമേറ്ററി ഗുണങ്ങൾ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാൻ സഹായിക്കുന്നു. വെളിച്ചെണ്ണയ്‌ക്കോ മറ്റ് എണ്ണകൾക്കൊപ്പമോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. 21 ദിവസമെങ്കിലും തുടർച്ചയായി ഉപയോഗിച്ചാൽ ഗുണം ഉറപ്പ്.
സാൻഡൽവുഡ് ഓയിൽ
രാത്രിയിൽ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാൻ ചന്ദനത്തിന് സാധിക്കും. സമ്മർദ്ദമില്ലാത്ത ഉറക്കം ആഗ്രഹിക്കുന്നവർക്ക് ഈ എണ്ണ ഉപയോഗിക്കാം. ഈ എണ്ണയുടെ ഏതാനും തുള്ളി ജോജോബ പോലുള്ള കാരിയർ ഓയിലുമായി ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്.
ദേവദാരു എണ്ണ
മാനസിക സംഘർഷത്തെ കുറയ്‌ക്കാൻ ദേവദാരുവിന് സാധിക്കുന്നു. മികച്ച ഉറക്കം നൽകാൻ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.
ചമോമൈൽ ഓയിൽ
ചമോമൈൽ ഓയിൽ മണത്താൽ പോലും സമ്മർദ്ദം കുറയ്‌ക്കുമെന്നും ഉറക്കം വരികയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കാരിയർ ഓയിലിനൊപ്പം ചേർത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശം പ്രകാരം എണ്ണകൾ ഉപയോഗിക്കുന്നതാകും ഉചിതം.















