78ാം സ്വാതന്ത്ര്യദിനം: ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും; സാക്ഷ്യം വഹിക്കാൻ 6,000 അതിഥികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

78ാം സ്വാതന്ത്ര്യദിനം: ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും; സാക്ഷ്യം വഹിക്കാൻ 6,000 അതിഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 11:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടന്നു. രാവിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയപതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.

‘വികസിത ഭാരതം @ 2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. 2047 ൽ രാജ്യത്തെ വികസിതഭാരതമാക്കുകയെന്ന സ്വപ്‌നത്തിന് 78 ാം സ്വാതന്ത്ര്യദിനാഘോഷം പുതുഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുളള ആദ്യ സ്വാതന്ത്ര്യദിനമെന്ന പ്രത്യേകതയും ഉണ്ട്.

ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 6,000 ത്തോളം പേരാണ് അതിഥികളായി എത്തുക. പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും. യുവാക്കൾ, ആദിവാസി സമൂഹം, കർഷകർ, വനിതാ പ്രതിനിധികൾ, സർക്കാർ സംരംഭങ്ങളുടെ സഹായത്തോടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ തുടങ്ങിയവരാണ് അതിഥികളായി എത്തുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളും അതിഥികളിൽ ഉൾപ്പെടും.

ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ജനറൽ ഓഫീസർ കമാൻഡിംഗ് ആയ ഡൽഹി ഏരിയ ലെഫ്. ജന. ഭവ്‌നിഷ് കുമാറിനെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. ലെഫ്. ജന. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ടിംഗ് ബേസിലേക്ക് കൊണ്ടുപോകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.

പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ വ്യോമസേന ധ്രുവ് ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തും. പഞ്ചാബ് റെജിമെന്റ് മിലിട്ടറി ബാൻഡിലെ ജൂണിയർ കമ്മീഷൻഡ് ഓഫീസറുടെ നേതൃത്വത്തിലുളള സംഘമാണ് പതാക ഉയർത്തുന്ന സമയത്ത് ദേശീയഗാനം മുഴക്കുക. ലഫ്. സഞ്ജീത് സെയ്‌നിയായിരിക്കും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന സൈനിക ഉദ്യോഗസ്ഥൻ.

Tags: pm modi78 th Independence Day
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies