കുടുംബം പട്ടിണിയാകുമെന്ന് അദ്ദേഹം പറഞ്ഞു; എന്റെ നിർബന്ധത്തിനാണ് രജനികാന്ത് ജോലി രാജി വെയ്ക്കുന്നത്: ആദം അയൂബ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുടുംബം പട്ടിണിയാകുമെന്ന് അദ്ദേഹം പറഞ്ഞു; എന്റെ നിർബന്ധത്തിനാണ് രജനികാന്ത് ജോലി രാജി വെയ്‌ക്കുന്നത്: ആദം അയൂബ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 11:38 am IST
FacebookTwitterWhatsAppTelegram

മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും  ചലച്ചിത്ര പ്രവർത്തകനായ ആദം അയൂബുമെല്ലാം. രജനീകാന്തിന്റെ പഴയകാല സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ആദം അയൂബ്. സൂപ്പർസ്റ്റാറിലേക്കുള്ള രജനീകാന്തിന്റെ ഉയർച്ചയിൽ തുടക്കകാലത്ത് ഇന്ധനമായി നിന്ന സുഹൃത്തുക്കളിൽ ഒരാൾ. ഇപ്പോഴിതാ രജനീകാന്തമായുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ആദം അയൂബ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രജനീകാന്തിന്റെ ജീവിതവും സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും ആദം അയൂബ് ഓർത്തെടുക്കുന്നത്.

“രജനീകാന്തും ശ്രീനിവാസനെ പോലെ ആയിരുന്നു. രജനീകാന്ത് വളരെ കറുത്തിട്ടാണ്. കുറേയധികം അപകർഷതാബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മാത്രവുമല്ല, ദരിദ്ര പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളുമാണ്. ബാംഗ്ലൂരിൽ ബസ് കണ്ടക്ടർ ആയിരുന്നു. ലീവ് എടുത്തിട്ടാണ് ക്ലാസിൽ വന്നിരുന്നത്. ബസ്സിൽ ജോലി ചെയ്തിട്ട് വേണം പഠിക്കാൻ വരാൻ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ബസ് കണ്ടക്ടർമാരും കുറച്ച് പണം നൽകുമായിരുന്നു. അതുകൊണ്ടൊക്കെയാണ് രജനീകാന്ത് അന്ന് ജീവിച്ചിരുന്നത്”.

“നീ വെളുത്തിട്ടാണ്, അതുകൊണ്ട് നിങ്ങൾ വേഗം രക്ഷപ്പെടും എന്ന് രജനീകാന്ത് പലപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു. സ്വയം ഒരു അപകർഷതാബോധമായിരുന്നു അദ്ദേഹത്തിന്. അപ്പോൾ ഞാൻ രജനികാന്തിനോട് പറയുന്നത് അദ്ദേഹത്തെക്കാൾ കറുത്ത സത്യൻ മാഷിന്റെ കഥയാണ്. നിറം ഒരു പ്രശ്നമല്ല എന്ന ആത്മവിശ്വാസം ഞാൻ കൊടുക്കുമായിരുന്നു. അവസാന പരീക്ഷ കഴിഞ്ഞപ്പോൾ കെ ബാലചന്ദ്രൻ എന്ന സംവിധായകൻ രജനീകാന്തിനെ വിളിക്കുകയായിരുന്നു”.

“കെ ബാലചന്ദ്രൻ 1975 ൽ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ രജനീകാന്ത് ആദ്യമായി അഭിനയിച്ചു. അതിന്റെ പ്രിവ്യൂ ഷോ കാണാൻ ഞങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നു. ആ സമയം അദ്ദേഹം ജോലിക്ക് പോകുന്നുണ്ട്. പ്രിവ്യൂ ഷോ കണ്ടുകഴിഞ്ഞ് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇനി ജോലി രാജിവെച്ചോളൂ എന്ന്. പക്ഷേ സിനിമാ റിലീസ് ആയില്ലല്ലോ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി. രാജി വെച്ചിട്ട് സിനിമ കൂടി കിട്ടിയില്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ നിർബന്ധിച്ചത് കൊണ്ട് കൂടിയാണ് രജനീകാന്ത് ജോലി രാജിവെച്ചത്. പിന്നെ അദ്ദേഹം വലിയ സ്റ്റാറായി. അതിനുശേഷം അധികം ഞങ്ങൾ കണ്ടിട്ടില്ല”-ആദം അയൂബ് പറഞ്ഞു.

Tags: film newsSUBRajanikantAdam ayoob
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies