ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 16 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 16 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 05:30 pm IST
Facebook
Twitter
WhatsAppTelegram

സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതിനും ഐശ്വര്യ ലബ്ധിക്കുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹിതരായ ഹിന്ദു സ്ത്രീകൾ ആചരിക്കുന്ന വ്രതമാണ് വരലക്ഷ്മി വ്രതം. പുണ്യമാസമായ ശ്രവണ മാസത്തിലെ പൗർണമിക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്.

ഈ ദിവസം വരലക്ഷ്മി ഭാവത്തെ ആരാധിക്കുന്നത് മഹാലക്ഷ്മിയുടെ സമ്പത്തിന്റെ വിവിധ രൂപങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ഭാവങ്ങളായ അഷ്ടലക്ഷ്മിമാരെയും ആരാധിക്കുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്നു. ആടിമാസത്തിലെ പൗർണ്ണമിക്ക് മുമ്പുള്ള വെള്ളിയാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെയോ വൈകുന്നേരമോ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വരലക്ഷ്മി വ്രതാനുഷ്ഠാനം നടത്താം.

ജോലി ചെയ്യുന്നവർക്ക് വൈകുന്നേരത്തെ ഉപവാസം സൗകര്യപ്രദമാണ്. വ്രതപൂജയ്‌ക്ക് ആവശ്യമായ സാധനങ്ങളെല്ലാം തയ്യാറാക്കി വെച്ചതിന് ശേഷം ആദ്യം ഗണേശപൂജ നടത്തണം. അതിനു ശേഷം വരലക്ഷ്മി പൂജ നടത്തണം.

ലക്ഷ്മിയെ വീട്ടിലേക്ക് ഔപചാരികമായി സ്വീകരിക്കുന്നതോടെയാണ് പൂജ ആരംഭിക്കുന്നത്. ഒരു താമ്പാളത്തിൽ അരി വിതറി അതിനു മുകളിൽ കലശം വയ്‌ക്കുക, പഴം, വെറ്റില, പൂക്കൾ എന്നിവ വെക്കുക. പൊങ്കൽ, പായസം, അപ്പം, വട, പുട്ട്, ലഡ്ഡു, തൈര്, പശുവിൻ പാൽ, നെയ്യ്, തേൻ, എന്നിവയിൽ പറ്റാവുന്നവ കലശത്തിന് മുന്നിൽ സൂക്ഷിക്കണം. ഓറഞ്ച്, മാതളം, നാരങ്ങ, മാമ്പഴം, മുന്തിരി എന്നിവയും നിവേദ്യത്തിനായി നല്ലതാണ്.

അതിനു ശേഷം അകത്തേക്ക് പ്രവേശിക്കുന്ന വാതിലിനടുത്ത് നിൽക്കുകയും പുറത്തേക്ക് കർപ്പൂര ആരതി കാണിക്കുകയും മഹാലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിക്കുകയും വേണം. മഹാലക്ഷ്മി ഭവനത്തിൽ പ്രവേശിച്ചുവെന്ന് ആത്മാർഥമായി വിശ്വസിച്ച് , താമ്പാള പാത്രത്തിൽ ഇരിക്കാൻ മഹാലക്ഷ്മിയോട് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യണം. ഇപ്പോൾ മഹാലക്ഷ്മി വീട്ടിൽ പ്രവേശിച്ചിരിക്കുന്നു.

ലക്ഷ്മിദേവിക്ക് പൂജകൾ ചെയ്യണം. തുടർന്ന് മംഗളകരമായ സ്തോത്രങ്ങൾ ചൊല്ലാം. ലക്ഷ്മി സ്തുതികളും ലക്ഷ്മീ അഷ്ടകവും അഷ്ടോത്തരവും ചൊല്ലാം.

“അമ്മ മഹാലക്ഷ്മി ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി താമസിക്കണം. നീ ഞങ്ങൾക്ക് എല്ലാ സമ്പത്തും തരണം’ എന്ന സങ്കല്പത്തോടെ പൂജ പൂർത്തിയാക്കുക. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് ആദ്യം പ്രസാദം നൽകേണ്ടത്. യുവതികൾ അവരുടെ അനുഗ്രഹം തേടണം.

ഈ വരലക്ഷ്മി വ്രതാനുഷ്ഠാനം നിങ്ങൾ പതിവായി നടത്തിയാൽ തീർച്ചയായും മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും എന്നതാണ് വിശ്വാസം. ഈ ശ്രാവണ മാസം (ആടി മാസം) ലക്ഷ്മീ പൂജ തുടങ്ങുവാൻ ഏറ്റവും അനുകൂലമായ മാസമാണ്. ശ്രാവണ മാസം ജൂലൈ അവസാനം ആരംഭിച്ച് ആഗസ്ത് മൂന്നാം വാരത്തിൽ അവസാനിക്കും.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വരലക്ഷ്മി വ്രതം വിശാലമായി ആഘോഷിക്കുന്നു. ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഹാലക്ഷ്മി പൂജ എന്ന പേരിൽ ഇത് ആഘോഷിക്കപ്പെടുന്നു.

വരലക്ഷ്മി വ്രതത്തിൽ മഹാലക്ഷ്മിയുടെ അനുഗ്രഹം തേടാൻ നിരവധി മന്ത്രങ്ങളുണ്ട്. എന്നിരുന്നാലും ഈ വ്രതത്തിന് ഏറ്റവും അനുയോജ്യമായ ശക്തമായ മന്ത്രങ്ങളാണ് രണ്ട് മന്ത്രങ്ങൾ. ലക്ഷ്മീ അഷ്ടോത്തരം , ലക്ഷ്മി സഹസ്ര നാമം തുടങ്ങിയവയാണ് അവ. “ഭാഗ്യത ലക്ഷ്മി വാരമ്മ”, “ലക്ഷ്മീ രാവേ മാ ഇന്തികി ക്ഷീരബ്ധി പുത്രി”തുടങ്ങിയ കീർത്തനങ്ങൾ പാടാം. അവ കേൾക്കാം. കനകധാരാ സ്തോത്രവും പാരായണം ചെയ്യാം.

ഈ വർഷത്തെ വരലക്ഷ്മി വ്രതത്തിന്റെ തീയതി ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ്.

Tags: SUBVaralakshmi Vratam
Share
Tweet
SendShare

More News from this section

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies