ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഗൾഫ് നാടുകളിലെ പ്രവാസികളും; ആഘോഷങ്ങളിൽ പങ്കാളികളായി ആയിരങ്ങൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഗൾഫ് നാടുകളിലെ പ്രവാസികളും; ആഘോഷങ്ങളിൽ പങ്കാളികളായി ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:07 am IST
Facebook
Twitter
WhatsAppTelegram

ബഹ്‌റിൻ/ദുബായ്; ഗൾഫ് നാടുകളിലെ പ്രവാസികളും ഭാരതത്തിന്റെ എഴുപത്തിയെട്ടാം
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഓരോ സ്ഥലങ്ങളിലും സംഘടിപ്പിച്ചിരുന്നത്. എംബസികളിലും കോൺസുലേറ്റുകളിലും ദേശീയപതാക ഉയർത്തി. ദേശഭക്തിയുണർത്തുന്ന കലാപരിപാടികൾ അഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ബഹ്റൈനിലെ എംബസി അങ്കണത്തിൽ സ്ഥാനപതി വിനോദ് കെ ജേക്കബ് ദേശീയപതാക ഉയർത്തി . തുടർന്ന് രാഷ്‌ട്രപതിയുടെ സന്ദേശം വായിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന ബഹ്റൈൻ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യൻ ക്ലബ്, ബഹ്റൈൻ കേരളീയ സമാജം കൂടാതെ നിരവധി പ്രവാസി സംഘടനകൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

അബുദബിയിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീർ ദേശീയപതാക ഉയർത്തി. തുടർന്ന് രാഷ്‌ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശവും വായിച്ചു. മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ സ്ഥാനപതി അമിത് നാരംഗ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. രാഷ്‌ട്രപതിയുടെ സന്ദേശം വായിച്ചതിനൊപ്പം മസ്‌കത്തിലെ വാദി കബീറിലുണ്ടായ വെടിവെപ്പിൽ ജീവൻപൊലിഞ്ഞവരെയും പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു

ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ടീം വിഷ്വൽ സൊല്യൂഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ തൊഴിലാളികൾക്കായി സ്വാതന്ത്ര്യദിനാഘോഷം ആഘോഷം നടന്നു. വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചായിരുന്നു പരിപാടി. ആഘോഷത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ,ടീം വിഷ്വൽ സൊല്യൂഷൻ ഉടമകളായ സുബ്രമണി ബാലകൃഷ്ണൻ, ബിന്ദു സുബ്രമണി, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജണൽ പ്രസിഡന്റ് വിനേഷ് മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. വിവിധ കലാപരിപാടികളും അരങ്ങേറി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യൻ ജനതയ്‌ക്കും ആശംസ അറിയിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും സൗഹൃദം ശക്തിപ്പെടുത്തുന്നതിനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ, കിരീടാവകാശി ഷെയ്ഖ് സബ്ഹ ഖാലിദ് അൽ ഹമദ് അൽ സബ്ഹ പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുല്ല അൽ അഹമദ് അൽ സബ്ഹ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി തുടങ്ങിയവർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് ആശംസാസന്ദേശം അയച്ചു. കുവൈറ്റ് എംബസിയിൽ ഉൾപ്പെടെ ദേശീയപതാകയുമായി പ്രവാസികൾ ആഘോഷിക്കാൻ നേരിട്ടെത്തിയിരുന്നു.

Tags: India Independence day78 Independence daydubaiUAEbahrinIndia
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

More Gulf News

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies