ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവം; കർശന നടപടിയുമായി കേന്ദ്രം; ആറ് മണിക്കൂറിനുളളിൽ സ്ഥാപന മേധാവികൾ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവം; കർശന നടപടിയുമായി കേന്ദ്രം; ആറ് മണിക്കൂറിനുളളിൽ സ്ഥാപന മേധാവികൾ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 01:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡ്യൂട്ടിക്കിടയിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾക്ക് തടയിടാൻ കേന്ദ്രസർക്കാർ. ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടായാൽ ആറ് മണിക്കൂറിനുളളിൽ സ്ഥാപന മേധാവികൾ ഇൻസ്റ്റിറ്റിയൂഷണൽ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. ഈ സംഭവത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചതായി ആദ്യം മുതൽ തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു.

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അക്രമിക്കപ്പെടുന്ന സംഭവങ്ങൾ സാധാരണമായി മാറിക്കഴിഞ്ഞുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇത്തരം നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡ്യൂട്ടിക്കിടയിൽ ഇത്തരം ശാരീരിക അക്രമങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. ആരോഗ്യപ്രവർത്തകരെ ഇല്ലാതാക്കുമെന്ന തരത്തിൽ വാക്കുകൾ കൊണ്ടുളള ഭീഷണികളും പതിവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Tags: DOCTORഇൻസ്റ്റിറ്റിയൂഷണൽ എഫ്‌ഐആർആരോഗ്യ പ്രവർത്തകർഡോക്ടർAttack on health workersInstitutional FIRHealth Workers Protection
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies