'കാറുന്നതല്ല അഭിനയം, മമ്മൂട്ടിക്ക് നൽകിയില്ല'; ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഋഷഭ് ഷെട്ടിക്കെതിരെ അധിക്ഷേപവുമായി ഒരു വിഭാഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കാറുന്നതല്ല അഭിനയം, മമ്മൂട്ടിക്ക് നൽകിയില്ല’; ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഋഷഭ് ഷെട്ടിക്കെതിരെ അധിക്ഷേപവുമായി ഒരു വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേളയിൽ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് മികച്ച നടൻ ആരെന്ന് അറിയുന്നതിനായിരുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയം എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന ചിത്രം ‘കാന്താര’യിലൂടെ ഋഷഭ് ഷെട്ടിയാണ് മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയത്. 37 വർഷങ്ങൾക്ക് ശേഷം കന്നഡ മണ്ണിലേയ്‌ക്ക് ദേശീയ പുരസ്കാരം തിരികെ കൊണ്ടുവന്നിരിക്കുകയാണ് നടൻ. കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ എത്ര പുകഴ്‌ത്തിയാലും മതിവരില്ല. എന്തുകൊണ്ടും ദേശീയ പുരസ്കാരത്തിന് താരം അർഹനുമാണ്. ഒരുപക്ഷേ മറ്റാർക്കും ഋഷഭ് ഷെട്ടിയോളം കാന്താരയിലെ കഥാപാത്രത്തെ അത്രത്തോളം ചെയ്ത് ഫലിപ്പിക്കാൻ കഴിഞ്ഞെന്നും വരില്ല.

ഇരട്ടവേഷത്തിലാണ് കാന്താരയിൽ ഋഷഭ് ഷെട്ടി എത്തിയത്. ശിവ എന്ന നായക കഥാപാത്രമായും അച്ഛൻ കഥാപാത്രമായും താരം വേഷമിട്ടു. അതുമാത്രമല്ല, ഗുളിഗ ദൈവമായും പഞ്ചുരുളി ദൈവമായുമുള്ള ഋഷഭ് ഷെട്ടിയുടെ പരകായ പ്രവേശം അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്തിനേറെ പറയുന്നു, കാന്താരയുടെ അവസാനത്തെ പത്ത് മിനിറ്റ് സമയത്തെ ഷെട്ടിയുടെ പ്രകടനം നിർവചിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. കാണികളെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ സമ്മതിക്കാത്ത തരത്തിലുള്ള അതിശയിപ്പിക്കുന്ന പ്രകടനം.

ഇന്ത്യയൊട്ടുക്കെ ഋഷഭ് ഷെട്ടിക്ക് ലഭിച്ച അംഗീകാരത്തിൽ സന്തോഷം പങ്കുവയ്‌ക്കുമ്പോൾ കേരളത്തിൽ മാത്രം കുറച്ചുപേർ എതിർപ്പും പ്രകടിപ്പിക്കുന്നുണ്ട്. മികച്ച നടനുള്ള മത്സരത്തിൽ ഋഷഭ് ഷെട്ടിക്കൊപ്പം അവസാന റൗണ്ടിൽ ഉണ്ടായിരുന്നത് മമ്മൂട്ടിയായിരുന്നു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം മമ്മൂട്ടിയെ അവസാന റൗണ്ടിൽ എത്തിച്ചിരുന്നു. എന്നാൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് ഷെട്ടി പുരസ്കാരം കൈപ്പിടിയിൽ ഒതുക്കി. ഋഷഭ് ഷെട്ടിയേക്കാൾ പുരസ്കാരത്തിന് അർഹൻ മമ്മൂട്ടി ആണെന്നാണ് ഒരു വിഭാഗം ആൾക്കാരുടെ വാദം. സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയെ അനുകൂലിച്ചും ഋഷഭിനെ പരിഹസിച്ചും ഇവർ രംഗത്ത് വന്നിട്ടുണ്ട്.

‘വെറുതെ കാറുന്നതല്ല അഭിനയം’, ‘രാമക്ഷേത്രത്തിൽ പോയതിനാലാണ് പുരസ്കാരം ലഭിച്ചത്’, ‘ഹിന്ദു ആയതിനാൽ പുരസ്കാരം ലഭിച്ചു’ എന്നിങ്ങനെ ഋഷഭ് ഷെട്ടിയെയും അദ്ദേഹത്തിന്റെ പ്രകടനത്തെയും അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒരുപറ്റം മലയാളികളുടെ അതിരുവിട്ട പ്രതികരണങ്ങൾ ഉയരുകയാണ്. ഇതിനെതിരെ സിനിമ പ്രേമികളും രംഗത്തു വന്നു. മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്ക് അവാർഡ് ലഭിച്ചതിൽ എന്താണിത്ര പ്രശ്നമെന്നും സിനിമ പ്രേമികൾ ചോദിക്കുന്നു.

അതേസമയം, സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയവർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മമ്മൂട്ടി രംഗത്ത് വന്നു. ‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’-എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു താഴെയും ഒരു കൂട്ടർ ഋഷഭ് ഷെട്ടിയേയും ദേശീയ പുരസ്കാരത്തെയും അവഹേളിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tags: MAMMOOTTYNational AwardRishabh Shetty
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies