മമ്മൂട്ടി ചിത്രം ദേശീയ അവാർഡിന് കേരളത്തിൽ നിന്നും അയച്ചിട്ടില്ല; കുറ്റം ബിജെപി സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മമ്മൂട്ടി ചിത്രം ദേശീയ അവാർഡിന് കേരളത്തിൽ നിന്നും അയച്ചിട്ടില്ല; കുറ്റം ബിജെപി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ദേശീയ പുരസ്കാരത്തിൽ മമ്മൂട്ടിയെ ബിജെപി സർക്കാർ മനപ്പൂർവ്വം തഴയുന്നു എന്ന വ്യാജ സൃഷ്ടികൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ എം.ബി പത്മകുമാർ. മമ്മൂട്ടി ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി കേരളത്തിൽ നിന്നും അയച്ചിട്ടില്ലെന്ന് സൗത്ത് ജൂറി അംഗം കൂടിയായിരുന്ന പത്മകുമാർ വെളിപ്പെടുത്തി. ജൂറിയിൽ രാഷ്‌ട്രീയമോ മതമോ ഇല്ലെന്നും മമ്മൂട്ടി ചിത്രങ്ങൾ മനപ്പൂർവ്വം അയക്കാതിരുന്നിട്ട് ബിജെപി സർക്കാരിന്റെ തലയിൽ കുറ്റം കെട്ടിവെക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തണമെന്നും സംവിധായകൻ തുറന്നടിച്ചു.

“മമ്മൂട്ടി സാറിന് അവാർഡ് കൊടുക്കാത്തതിന്റെ പേരിൽ മോശം കമന്റുകളാണ് വരുന്നത്. മതത്തിന്റെ പേരിലും, ബിജെപി സർക്കാർ ആയതിനാലുമാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തത് എന്നിങ്ങനെയാണ് കമന്റുകൾ. എനിക്ക് ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. ഈ അവാർഡ് പ്രഖ്യാപന കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നു. സൗത്ത് ജൂറിയിൽ ഞാനും അംഗമാണ്. എന്റെ മുന്നിൽ മലയാളത്തിൽ നിന്നുള്ള സിനിമകൾ വന്നതാണ്. ഞാൻ ആദ്യമായാണ് ഒരു നാഷണൽ ജൂറിയിൽ പോകുന്നത്. അതുകൊണ്ടുതന്നെ വളരെ ഗൗരവമായാണ് അതിനെ സമീപിച്ചതും. നഷ്ടപ്പെട്ടുപോയ സിനിമ തിരിച്ചുവിളിച്ച സംഭവം വരെ ജൂറിയിൽ ഉണ്ടായിട്ടുണ്ട്. അതെനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇത്രയധികം ശ്രദ്ധിച്ചിട്ടും എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്നായിരിക്കും എല്ലാവരുടെയും ചോദ്യം. അതിന് ഉത്തരമുണ്ട്”.

“2022ൽ കേരളത്തിൽ നിന്നും സൗത്തിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. ഈ ലിസ്റ്റ് മമ്മൂട്ടി സാറിന്റെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന്  പടച്ചുവിടുകയാണ്. ‘മമ്മൂട്ടിക്ക് കിട്ടില്ല, ബിജെപി സർക്കാർ കൊടുക്കില്ല’ എന്നൊക്കെ ചർച്ച ചെയ്യുകയാണ്. ആരാണ് മമ്മൂട്ടിയുടെ സിനിമകൾ അയക്കാതിരുന്നത്? അതിന്റെ പഴി മുഴുവൻ ബിജെപി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കുന്നത് ആരാണ് എന്ന് കണ്ടുപിടിക്കണം”.

“കള്ളത്തരം പറഞ്ഞ് സർക്കാരിനെ ചിലർ അധിക്ഷേപിക്കുകയാണ്. ഞാൻ അവിടെ ജൂറി ആയിരുന്നതുകൊണ്ട് പറയുകയാണ്, രാഷ്‌ട്രീയത്തിന്റെ പേരിൽ സർക്കാരിന്റെ യാതൊരുവിധ ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ല. ഇത് ഞാൻ നേരിട്ട് കണ്ടതാണ്. അനുരാഗ് ഠാക്കൂർ ജൂറിയ അംഗങ്ങളെ വിളിച്ചു നടത്തിയ ചർച്ചയിൽ ഒന്നും ഏതെങ്കിലും സിനിമയ്‌ക്ക് പുരസ്കാരം കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും സിനിമകൾ നേരിടുന്ന പ്രശ്നം എന്താണെന്ന് മാത്രമാണ് അന്ന് അദ്ദേഹം ചോദിച്ചത്. ഇതിൽ ഇടപെടൽ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ ഭാഗത്തുനിന്ന് ആയിരിക്കില്ല, സർക്കാരിന്റെ പുറത്തുനിന്നും ആയിരിക്കും. ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ ദേശീയ അവാർഡിന് അയക്കാതിരുന്നത് ആരെന്ന് കണ്ടെത്തണം. എന്തെങ്കിലും സത്യമുണ്ടോ എന്നറിഞ്ഞിട്ട് വേണം ഒരു സർക്കാരിനെ കുറ്റം പറയാൻ”-പത്മകുമാർ പ്രതികരിച്ചു.

Tags: MAMMOOTTYNational AwardNanpakal Nerathu MayakkamMb padmakumar
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies