ഭരണഘടനാ പദവിയിലുള്ള വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി ജഗദീപ് ധൻകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനാ പദവിയിലുള്ള വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു: വിമർശനവുമായി ജഗദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുവെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേലുള്ള കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശങ്ങളെ സൂചിപ്പിച്ചാണ് ഉപരാഷ്‌ട്രപതിയുടെ വിമർശനം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആയിരുന്നു രാഹുലിന്റെ വാക്കുകൾ. എന്നാൽ ഇതിന് പിന്നാലെ ഓഹരി വിപണിയിൽ രാഹുലിന്റെ പേരിലുളള നിക്ഷേപങ്ങൾക്കുണ്ടായ ലാഭവിഹിതത്തിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.

വിപണി നിയന്ത്രകരായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിന് അദാനിയുടെ ഷെൽ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്നും ഈ കമ്പനികളാണ് വിദേശത്ത് നിന്നും അദാനിയുടെ കമ്പനയിലേക്ക് നിക്ഷേപം നടത്തുന്നതെന്നുമായിരുന്നു ഹിൻഡൻബർഗ് പുറത്തുവിട്ടത്. റിപ്പോർട്ട് സെബി മേധാവിയും അദാനി ഗ്രൂപ്പും തള്ളിയിരുന്നു. ഇവർക്കെതിരെ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് വന്നതെന്നും സെബി ചെയർമാൻ ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയ നിയമ സർവകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്‌ട്രപതി രാഹുലിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്. “ഭരണഘടനാപരമായ ഒരു സ്ഥാനം വഹിക്കുന്നയാൾ കഴിഞ്ഞയാഴ്ച ഒരു പൊതുമാധ്യമത്തിന് നൽകിയ പ്രസ്താവന എന്നെ വളരെയധികം ആശങ്കാകുലനാക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാനുള്ള ഒരു പ്രചാരണത്തിനെ പിന്തുണയ്‌ക്കുന്ന വിധം വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നാണ് അയാൾ ആവശ്യപ്പെട്ടത്‌,” ജഗദീപ് ധൻകർ പറഞ്ഞു.

രാഷ്‌ട്രത്തേക്കാൾ വലുതായി പക്ഷപാതവും സ്വാർത്ഥതാൽപ്പര്യവും നിലനിർത്തുന്ന ശക്തികളെ യുവാക്കൾ തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തെ പരമോന്നത കോടതി ഇത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചുനോക്കുവാൻ ഉപരാഷ്‌ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

Tags: Rahul GandhiIndian EconomysebiVice PresidentJagadeep DhankarNational Law UniversityHindenburg report
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies