മമതയ്ക്ക് കുരുക്ക് മുറുകും; കൊൽക്കത്ത കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് കുരുക്ക് മുറുകും; കൊൽക്കത്ത കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 12:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ. സുപ്രീംകോടതിയിലെ രണ്ട് അഭിഭാഷകരാണ് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിന് കത്തയച്ചത്. നീതിയുടെ അന്തിമ രക്ഷയ്‌ക്കായി ജുഡീഷ്യറിയിലാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് അഭിഭാഷകരായ ഉജ്ജ്വൽ ഗൗർ, രോഹിത് പാണ്ഡെ എന്നിവർ കത്തുകളിൽ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും രാജ്യവ്യാപക പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ടുളള അഭിഭാഷകരുടെ കത്ത്. സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന അടിയന്തര സ്വഭാവവും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്തെ പരമോന്നത നീതിപീഠം വിഷയത്തിൽ ഇടപെടേണ്ട സമയമാണിതെന്ന് കത്തിൽ പറയുന്നു.

നീതിക്കായുളള നിലവിളികൾ ക്രൂരമായി അടിച്ചമർത്തി നിശബ്ദമാക്കപ്പെടുമ്പോൾ അവരുടെ അഭയകേന്ദ്രമാണ് നീതിപീഠങ്ങൾ. ഈ കേസിൽ ഇരയാക്കപ്പെട്ടത് മറ്റുളളവർക്ക് വേണ്ടി സേവനം ചെയ്യേണ്ട ഒരു യുവ ഡോക്ടറുടെ ജീവിതമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നിയമസംവിധാനങ്ങൾക്ക് നൽകാൻ കഴിയുന്ന സകല നീതിയും പൂർണതോതിൽ അവർ അർഹിക്കുന്നുണ്ട്. അവരുടെ മരണം വൃഥാവിലാകരുത്. അത് നമുക്ക് ഉണർന്ന് പ്രവർത്തിക്കാൻ പ്രചോദനമാകണമെന്നും കത്തിൽ പറയുന്നു.

നിലവിൽ കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയ കൊൽക്കത്ത ഹൈക്കോടതി മമത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെ അക്രമമുണ്ടായ സംഭവത്തിലും ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. സർക്കാർ പൂർണ പരാജയമാണെന്ന് ആയിരുന്നു കോടതിയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ കൂടി വിഷയം എത്തിയാൽ മമത സർക്കാരിനെ അത് കൂടുതൽ പ്രതിരോധത്തിലാക്കും.

ആർജി കാർ ആശുപത്രിയിൽ ട്രെയിനി വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ടിട്ടും ആദ്യം പ്രതികളെ സംരക്ഷിക്കാൻ നടത്തിയ ഇടപെടലാണ് മമത സർക്കാരിനെതിരായ ജനരോഷം ഇരട്ടിയാക്കിയത്. സർക്കാരിന്റെ പല നടപടികളും ആരോഗ്യപ്രവർത്തകരും കോടതിയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.

Tags: Supreme CourtKolkataRG car Medical Collegeസുപ്രീംകോടതി സ്വമേധയാകൊൽക്കത്തട്രെയിനി ഡോക്ടർചീഫ് ജസ്റ്റീസ്
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies