ഏറ്റവും തിരക്കുള്ള വ്യക്തിയാണ്; എന്നിട്ടും ഞങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചു; മികച്ച നേതാവാണെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി; ശ്രീജേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏറ്റവും തിരക്കുള്ള വ്യക്തിയാണ്; എന്നിട്ടും ഞങ്ങൾക്ക് വേണ്ടി സമയം ചെലവഴിച്ചു; മികച്ച നേതാവാണെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി; ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ കുടുംബത്തോടൊപ്പം കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായി വിരമിച്ച പി ആര്‍ ശ്രീജേഷ്. പ്രധാനമന്ത്രി കായികതാരങ്ങള്‍ക്ക് വളരെ അധികം പ്രോത്സാഹനം നല്‍കുന്ന വ്യക്തിയാണെന്നും, തിരക്കുകള്‍ക്കിടയിലും അദ്ദേഹം തങ്ങള്‍ക്കായി സമയം നീക്കിവച്ചുവെന്നും ശ്രീജേഷ് വ്യക്തമാക്കി.

” ഈ രാജ്യത്തെ ഏറ്റവും തിരക്കുള്ള വ്യക്തിയാണ് അദ്ദേഹം. എന്നിട്ടും കായികതാരങ്ങള്‍ക്ക് വേണ്ടി അദ്ദേഹം സമയം ചെലവഴിച്ചു. ഇത് വളരെ അധികം പ്രോത്സാഹനം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ എപ്പോഴെല്ലാം ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയാലും തിരികെ വരുമ്പോള്‍ അദ്ദേഹത്തെ ചെന്ന് കാണണമെന്ന് പറയും. എല്ലായ്‌പ്പോഴും അദ്ദേഹം കായികതാരങ്ങള്‍ക്ക് വേണ്ടി സമയം ചെലവിടാറുണ്ട്. ഞങ്ങളോടും ധാരാളം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പാരിസില്‍ ലഭിച്ച സൗകര്യങ്ങളെ കുറിച്ചും, കളിയെ കുറിച്ചും, പ്രകടനം ഏത് രീതിയില്‍ മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതെല്ലാം സംസാരിച്ചു.

ഞങ്ങള്‍ക്കെല്ലാം ഇത് വലിയ പ്രചോദനമാണ്. ലോകത്തിലെ മികച്ച നേതാവാണ് താനെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. എന്റെ കുടുംബത്തിനും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യമുണ്ടായി. അദ്ദേഹം കുട്ടികളുമായി ഏറെ നേരം സംസാരിച്ചു. എന്റെ മാതാപിതാക്കളോടും സഹോദരനോടുമെല്ലാം കുശലാന്വേഷണം നടത്തി. മനോഹരമായ അനുഭവമായിരുന്നു അത്. ശേഷം എന്റെ മകന് അദ്ദേഹം ചോക്കലേറ്റ് വായില്‍ വച്ച് നല്‍കിയെന്നും” ശ്രീജേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് ശേഷമാണ് ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ വച്ച് പ്രധാനമന്ത്രി ഒളിമ്പിക്‌സ് സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം അദ്ദേഹത്തിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രീജേഷ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമം വഴി പങ്കുവച്ചിരുന്നു. തന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസമെന്നാണ്, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കൊണ്ട് ചിത്രത്തിന് താഴെ ശ്രീജേഷ് കുറിച്ചത്. ഇതിന് പുറമെ ശ്രീജേഷിന്റെ കുടുംബാംഗങ്ങളുമായി അദ്ദേഹം സമയം ചെലവിടുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രീജേഷിന്റെ മകന്‍ ശ്രീയാന്‍ഷിനോട് സ്‌നേഹപൂര്‍വ്വം വിവരങ്ങള്‍ തിരക്കുന്നതും, മധുരം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

Prime Minister Narendra Modi meeting PR Sreejesh & his family after the historic Bronze medal at Paris Olympics 👏 pic.twitter.com/oV98ELbgW8

— Johns. (@CricCrazyJohns) August 16, 2024

Tags: p.r. sreejeshpm modiFEATURED2PARIS OLYMPICS
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies