സ്കിൻ ക്യാൻസറിനെ തുരത്തുന്ന സോപ്പ്; ലോകശ്രദ്ധ നേടി 15-കാരന്റെ കണ്ടുപിടുത്തം; ടൈം മാഗസിന്റെ 'കിഡ് ഓഫ് ദി ഇയർ'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്കിൻ ക്യാൻസറിനെ തുരത്തുന്ന സോപ്പ്; ലോകശ്രദ്ധ നേടി 15-കാരന്റെ കണ്ടുപിടുത്തം; ടൈം മാഗസിന്റെ ‘കിഡ് ഓഫ് ദി ഇയർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 09:14 pm IST
Facebook
Twitter
WhatsAppTelegram

വിർജീനിയ: സ്കിൻ കാൻസറിനെ ചികിത്സിക്കാൻ കഴിയുന്ന സോപ്പ് നിർമ്മിച്ച 15 കാരനെ കിഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്ത് ടൈം മാഗസിൻ. യുഎസിലെ വിർജീനിയയിൽ നിന്നുള്ള ഹേമാൻ ബെക്കെലെ എന്ന കൗമാരക്കാരന്റെ കണ്ടുപിടിത്തത്തിനാണ് ടൈം മാഗസിന്റെ ആദരം.

“ഞാൻ നിർമ്മിച്ച സോപ്പിന് ഒരു ദിവസം മറ്റൊരാളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ചിന്തിക്കുമ്പോൾ തികച്ചും അവിശ്വസനീയമായി തോന്നുന്നു. സോപ്പ് നിർമ്മിക്കാനുള്ള ആഗ്രഹം ഉടലെടുത്തതും ഇതിൽ നിന്ന് തന്നെ ,” ബെക്കെലെ പറഞ്ഞു.

എത്യോപ്യയിലായിരുന്നു ബെക്കലെ തന്റെ ബാല്യകാലം ചെലവഴിച്ചത്. സൂര്യാഘാതം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചെറിയ പ്രായത്തിൽ തന്നെ ബെക്കെലെ നിരീക്ഷിച്ചിരുന്നു. പിന്നീട് ബെക്കെലെയുടെ കുടുംബം യുഎസിലേക്ക് കുടിയേറിയ ശേഷം അവന് ഏഴുവയസുള്ളപ്പോൾ കിട്ടിയ ക്രിസ്മസ് സമ്മാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്. സോഡിയം ഹൈഡ്രോക്സൈഡ് അടങ്ങിയ ഒരു കെമിസ്ട്രി സെറ്റ് ആയിരുന്നു അത്. രാസ പ്രവർത്തനങ്ങൾ നിരീക്ഷിച്ചപ്പോൾ തോന്നിയ കൗതുകം രസതന്ത്രത്തെ കൂടുതൽ അറിയാൻ ബെക്കലെയെ പ്രേരിപ്പിച്ചു.

അക്കാലത്താണ് സൂര്യപ്രകാശം ചർമത്തിൽ ഏൽപ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് അവൻ കൂടുതൽ ​ഗൗരവത്തോടെ ചിന്തിക്കാനും തുടങ്ങിയത്. അങ്ങനെ സ്കിൻ ക്യാൻസറിനെയും അതിന്റെ ചികിത്സയെയും ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങളിൽ അവൻ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു.ആ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്നും അവൻ മനസിലാക്കിയിരുന്നു. അപ്പോഴാണ് സ്‌കിൻ ക്യാൻസർ ചികിത്സയ്‌ക്കുള്ള “ഇമിക്വിമോഡ്” എന്ന മരുന്നിനെക്കുറിച്ച് ബെക്കെലെ അറിയാനിടയായത്. ക്രീം ഫോമിലുള്ള “ഇമിക്വിമോഡ്” എന്തുകൊണ്ട് സോപ്പ് രൂപത്തിൽ തയ്യാറാക്കിക്കൂടായെന്ന് അവൻ ആലോചിച്ചു. ഇതോടെ സ്കിൻ ക്യാൻസറിന് പരിഹാരമാകുന്ന സോപ്പ് നിർമിക്കുന്നതിലേക്ക് 15 വയസുകാരൻ എത്തിപ്പെടുകയായിരുന്നു.

Tags: SOAPSKIN CANCERheman bekeleinvention
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies