ഭസ്മക്കുളത്തിന് പകരം പുതിയ കുളം; സന്നിധാനത്ത് സ്ഥാനം കണ്ടെത്തി കുറ്റിയടിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭസ്മക്കുളത്തിന് പകരം പുതിയ കുളം; സന്നിധാനത്ത് സ്ഥാനം കണ്ടെത്തി കുറ്റിയടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 11:20 am IST
Facebook
Twitter
WhatsAppTelegram

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് പകരം പുതിയ കുളം നിർമിക്കുന്നതിനായി സ്ഥാനം കണ്ടെത്തി കുറ്റിയടിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഉൾപ്പെടെയുളളവരുടെ സാന്നിധ്യത്തിൽ വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രം അദ്ധ്യക്ഷൻ കെ. മുരളീധരനാണ് സ്ഥാനനിർണ്ണയം നടത്തിയത്.

വലിയ നടപ്പന്തലിന് സമീപം സ്റ്റേജിനോട് ചേർന്ന ഉയർന്ന പ്രദേശത്താണ് സ്ഥാനം കണ്ടിരിക്കുന്നത്. വടക്കുകിഴക്കേ ഭാഗത്തായി മീനം രാശിയിലാണ് പുതിയ കുളം. ഉച്ചയ്‌ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ കുളത്തിന്റെ നിർമാണത്തിനായി കല്ലിടീലും നടക്കും. നിലവിലെ ഭസ്മക്കുളം ശരിയായ സ്ഥാനത്തല്ലെന്ന് വാസ്തുവിദ്യാ വിദഗ്ധൻ കൂടിയായ കെ മുരളീധരൻ പറഞ്ഞു.

ഭസ്മക്കുളം ക്ഷേത്ര ശരീരത്തിന്റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദ്ദേശങ്ങൾക്കനുസരിച്ചുമാണ് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇപ്പോഴുള്ള ഫ്‌ളൈ ഓവറിന് താഴെയായിരുന്നു മുമ്പ് ഭസ്മക്കുളത്തിന്റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. നിലവിലെ ഭസ്മകുളത്തിന്റെ പരിശുദ്ധിയും പവിത്രതയും സംബന്ധിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കുളം മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

അതേസമയം ദേവസ്വം ബോർഡിന്റെ നീക്കത്തിൽ ഹൈന്ദവ സംഘടനകൾ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ദേവപ്രശ്‌നവിധി പ്രകാരം മാളികപ്പുറം ഫ്‌ളൈ ഓവറിന്റെ താഴെയാണ് ഭസ്മക്കുളം ഉണ്ടായിരുന്നത്. അവിടെ പേരിനെങ്കിലും ഒരു കുളം വേണമെന്നതാണ് ഹൈന്ദവ സംഘടനകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇവിടെ ഇപ്പോൾ ഒരു ഓവുചാൽ മാത്രമാണുളളത്. പുതിയതായി പണിയുന്ന കുളത്തിനെ ഭസ്മക്കുളം എന്ന് വിളിക്കാനാകില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അടുത്ത മണ്ഡലകാലത്തിനു മുമ്പ് പുതിയ കുളത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

Tags: ശബരിമലതിരുവിതാംകൂർ ദേവസ്വം ബോർഡ്പുതിയ കുളംഭസ്മക്കുളംപി.എസ് പ്രശാന്ത്
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies