കൊല്ലവർഷം 1200 ലെ അനിഴം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ അനിഴം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 02:42 pm IST
FacebookTwitterWhatsAppTelegram

പൊതു ഫലം

അനിഴം നക്ഷത്രക്കാർക്ക് ഈ വർഷം ക്ഷമയുടെയും സഹനത്തിന്റെയും വർഷമായിരിക്കും. പങ്കാളി സ്ഥാനത് നിൽക്കുന്ന വ്യാഴം പഠന വിഷയങ്ങളിൽ ഉയർന്ന മാർക്കോട് കൂടി പാസാക്കാൻ സാധിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. തെറ്റിദ്ധാരണകൾ മാറി ബന്ധുജനങ്ങളുമായി ഒത്തുകൂടുവാൻ അവസരം ലഭിക്കും. എന്നാൽ വ്യാഴത്തിന്റെ രാശി മാറ്റം പലവിധത്തിലുള്ള വെല്ലുവിളികളും നഷ്ടങ്ങളും ജീവിതത്തിൽ ഉണ്ടാവും.

കണ്ടകശ്ശനിയിൽ ജീവിതത്തിൽ ഏറ്റവും വേണ്ടപെട്ടവർക്കു മരണമോ മരണസമാനമായ അവസ്ഥകളോ ഉണ്ടാകും. അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവയും ഏറ്റവും ആത്മാർത്ഥമായ സുഹൃത്തുക്കൾ ഇവരെ വിട്ട് പോകുന്ന അവസ്ഥ ഉണ്ടാകും. കൂടാതെ ജോലിയിൽ നഷ്ടം ഉണ്ടാവാനോ കേസ് വഴക്കുകൾ ഉണ്ടാവാനോ ഇടയാകും. 2025 ലെ ശനി മാറ്റം സന്താന വിരഹമോ സന്താനം മൂലം ദോഷഫലങ്ങളോ ഉണ്ടാവും.

ചിങ്ങം

തൊഴിൽവിജയം, പുതിയവസ്ത്രം, ആഭരണം എന്നിവ ലഭിക്കും. അപ്രതീക്ഷിതമായ ധനഭാഗ്യങ്ങൾ പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളിലും സന്തോഷവും സമാധാനവും അനുഭവപ്പെടും.

കന്നി

വിദ്യാവിജയം, ബുദ്ധിവർദ്ധനവ്, സ്ഥാനക്കയറ്റം പദവിയിൽ ഉയർച്ച എന്നിവ വരുന്ന കാലമാണ്. ജാതകത്തിൽ ബുധൻ അനിഷ്ടസ്ഥാനത്ത് ആണെങ്കിൽ ശത്രു ദോഷം അപവാദം അല്ലെങ്കിൽ അന്യരുടെ കുത്തു വാക്കുകൾ എന്നിവ കേൾക്കേണ്ടിവരും.

തുലാം

തൊഴിൽക്ലേശങ്ങൾ / സ്ഥാനഭ്രംശം, പല പല തൊഴിലുകൾ ചെയ്യേണ്ടതായി അവസ്ഥ എന്നിവ സംജാതമാകും. എല്ലാ കാര്യങ്ങളിലും അലസതയും തടസ്സവും നേരിടും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടും. മനോരോഗം, ശിരോരോഗം ഉള്ളവർ കൃത്യസമയത്ത് മരുന്ന് കഴിക്കേണ്ടതാണ്.

വൃശ്ചികം

ധനലാഭം ഉണ്ടാകുമെങ്കിലും ഇടയ്‌ക്കിടെ സാമ്പത്തിക ഞെരിക്കും അനുഭവപ്പെടും. ഉറക്കക്കുറവ് അനുഭവപ്പെടാനും ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുവാനുള്ള പ്രവണത ഉണ്ടാവും. മനസ്സിൽ ആശങ്കകൾ ഉണ്ടാവുന്ന സമയമാണ് വിദ്യാർത്ഥികൾക്ക് പഠനനിലവാരത്തിൽ അലസത വരുന്നകാലമാണ്.

ധനു

വിദ്യാർത്ഥികളിൽ പഠനവിഷയങ്ങളിൽ പരാജയം നേരിടേണ്ടി വരും. ഓർമ്മക്കുറവ്, മനശക്തിക്കുറവ് എന്നിവ അനുഭവപ്പെടും. കുടുംബപരമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതും സംസാരം മൂലം പല ബന്ധങ്ങളും ഇല്ലാതാവുകയും ചെയ്യും. തൊഴിൽക്ലേശങ്ങൾ വർദ്ധിക്കുകയും അധ്വാനത്തിനനുസരിച്ച് വരുമാനം ഉണ്ടാവുകയും ഇല്ല.

മകരം

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായ (കു)പ്രസിദ്ധിയും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ചില സ്ഥാനമാനങ്ങൾ വന്നുചേരും. രോഗങ്ങൾ മാറി ശരീര ശോഭ വർദ്ധിക്കും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ചില ആശയങ്ങൾക്ക് അവാർഡ് ലഭിക്കുവാൻ സാധ്യതയുണ്ട്.

കുംഭം

ജീവിതപങ്കാളിക്കും സഹോദരസ്ഥാനത്ത് ഉള്ളവർക്കും വളരെയധികം ജീവിതത്തിൽ മോശം അനുഭവങ്ങൾ ഉണ്ടാവുന്ന സമയം ആണ് സർക്കാരിൽ പലവിധത്തിലുള്ള ഗുണ ഫലങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപവാദം കേൾക്കേണ്ട അവസ്ഥ ഉണ്ടാകും.

മീനം

ആരോഗ്യകാര്യങ്ങളിൽ വിഷയങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അമിതമായ ഉൽക്കണ്ഠ മൂലം പലതരത്തിലുള്ള മനോവിഷമം ഉണ്ടാവാം. എന്നാൽ ചിലർക്ക് സർക്കാരിൽ നിന്നും ഗുണാനുഭവങ്ങളും ശത്രു ഹാനിയും ഉണ്ടാവും. സന്താനഭാഗ്യം, വിവാഹ ലാഭം എന്നിവ വന്നുചേരും.

മേടം

അനാവശ്യമായ സംസാരം മൂലം ബന്ധുക്കളുമായും അടുത്ത സുഹൃത്തുക്കളുമായി തെറ്റി പിരിയേണ്ടതായ അവസ്ഥ ഉണ്ടാകും. മനശാന്തി കുറയുകയും മനസ്സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യും. ആത്മഹത്യ പ്രവണത ശക്തമായി ഉണ്ടാവുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്യും.

മേടവിഷു സംക്രമഫലമായി വളരെക്കാലമായി ഉണ്ടായിരുന്ന പേരുദോഷം മാറുന്ന സമയമാണ്.

ഇടവം

പല പല തൊഴിലുകൾ ചെയ്യേണ്ടതായ അവസ്ഥ, ഭൂമി നഷ്ടം, മംഗള കർമ്മങ്ങൾക്ക് തടസ്സം, ഭാര്യഭർതൃ ഐക്യത കുറവ്, കുടുംബത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചക്കുറവ്, ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം, രോഗത്തിന്റെ കാഠിന്യം കൂടുക, പലതരത്തിലുള്ള കഷ്ടകാലം വരുന്ന സമയമാണ്.

മിഥുനം

ശത്രുക്കളുടെ മേൽ വിജയം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായസഹകരണങ്ങൾ, പുത്രഭാഗ്യം, ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുക, മനസന്തോഷം, സമ്പത്ത് വർധിക്കുക എന്നിവ ലഭിക്കും.

കർക്കടകം

ഭാര്യഭർത്താക്കന്മാർ തമ്മിൽ വളരെയധികം മോശമായി സംസാരിക്കേണ്ട സാഹചര്യം ഉണ്ടാകും ചിലർക്ക് തമ്മിൽ പിരിയുവാൻ യോഗം ഉണ്ട്. ശ്വാസകോശ രോഗങ്ങൾ, അലർജി, ചുമ്മാ എന്നിവ ഉള്ളവർ ജാഗ്രത പാലിക്കുക ചിലർക്ക് കേസ് വഴക്കുകളിൽ പരാജയം നേരിടേണ്ട സാഹചര്യം ഉണ്ടാകും.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

അശുഭവാർത്ത കേൾക്കേണ്ടി വരിക, രോഗ ദുരിതങ്ങൾ അലട്ടുക, കേസ് വഴക്കുകളിൽ പെടുക എന്നിവയ്‌ക്ക് സാധ്യത

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ ഉണ്ടാവും. അന്യസ്ത്രീ ബന്ധം മൂലം മാനഹാനി ധനനഷ്ടം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ശനിമാറ്റം അമ്മയും അമ്മവീട്ടുകാരുമായുള്ള പിണക്കങ്ങൾ ഒക്കെ മാറി സന്തോഷത്തിൽ ആകും.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

അമ്മസ്ഥാനത്ത് ഉള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. അതിനാൽ, അമ്മയോടൊപ്പം സമയം ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ബിസിനസിലും തൊഴിലിലും തടസങ്ങൾ മാറ്റി വമ്പൻ ഉയർച്ച ഉണ്ടാവാൻ സാധ്യത ഉള്ള വർഷമാകയാൽ കൃത്യമായ ദശാപഹാരക്രിയകൾ കൂടി നടത്തിയാൽ ജീവിതം മാറിമറിയുന്ന വർഷമായിതീരും. സൂര്യൻ, ചൊവ്വ, കേതു എന്നീ ദശാപഹാരങ്ങൾ നടക്കുന്നവരും പരിഹാരം അനുഷ്ഠിക്കേണ്ടതാകുന്നു. അനിഴം നക്ഷത്രം ശനിയാഴ്ച വരുമ്പോൾ വ്രത സഹിതം ശനീശ്വരപൂജ നടത്തുക. ജാതകത്തിൽ ചൊവ്വയുടെ സ്ഥിതി നോക്കി സുബ്രമണ്യസ്വാമിയെയോ ഭദ്രകാളിയമ്മയേയോ പ്രീതിപ്പെടുത്തേണ്ടുന്നതാണ്. അനിഴം, ഉതൃട്ടാതി,പൂയം നക്ഷത്രങ്ങൾ വരുമ്പോൾ ക്ഷേത്രദർശനവും വഴിപാടുകളും നടത്തുക. കറുപ്പും നീലയും വസ്ത്രങ്ങളിൽ ഭാഗ്യം തേടി വരും.

 

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം വായിക്കാം

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies