ജമ്മു കശ്മീർ മുൻ മന്ത്രി ചൗധരി സുൾഫിക്കർ അലി ബിജെപിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീർ മുൻ മന്ത്രി ചൗധരി സുൾഫിക്കർ അലി ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 02:47 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മു കശ്മീർ മുൻ മന്ത്രി ചൗധരി സുൾഫിക്കർ അലി ബിജെപിയിൽ. ജമ്മുവിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിർണായക രാഷ്‌ട്രീയനീക്കം.

2015 മുതൽ 2018 വരെയാണ് അദ്ദേഹം സംസ്ഥാനത്ത് കാബിനറ്റ് മന്ത്രിയായിരുന്നത്. മെഹബൂബ മുഫ്തിയുടെ പിഡിപിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചൗധരി സുൾഫിക്കർ അലി പിന്നീട് അൽതാഫ് ബുഖാരി നേതൃത്വം നൽകിയ ജമ്മു – കശ്മീർ അപ്‌നി പാർട്ടിയുടെ സ്ഥാപക നേതാവായി. പാർട്ടിയുടെ വൈസ് പ്രസിഡന്റായിരുന്നു.

ഗുജ്ജർ സമുദായത്തിൽ നിന്നുളള നേതാവാണ് ചൗധരി സുൾഫിക്കർ. രജൗരിയിൽ നിന്നുളള അദ്ദേഹത്തിന് പീർ പാഞ്ചാൽ മേഖലയിൽ വിപുലമായ സ്വാധീനമുണ്ട്. വിദ്യാർത്ഥികാലഘട്ടം മുതൽ രാഷ്‌ട്രീയത്തിൽ സജീവമായിരുന്നു ചൗധരി സുൾഫിക്കർ അലി. ജമ്മു സർവ്വകലാശാലയുടെ വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റായിരുന്നു.

സെപ്തംബർ 18 മുതലാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18 ന് ഒന്നാം ഘട്ടവും 25 ന് രണ്ടാം ഘട്ടവും നടക്കും. ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ടം. നാലിനാണ് വോട്ടെണ്ണൽ.

കശ്മീരിന്റെ തെരഞ്ഞെടുപ്പ് ചുമതലയുളള കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾ ചൗധരി സുൾഫിക്കറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ജമ്മു കശ്മീർ പ്രഭാരിയുമായ തരുൺ ചുഗ്, ജമ്മു കശ്മീർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയന, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Tags: ബിജെപിജമ്മു കശ്മീർBJP Jammu and Kashmirചൗധരി സുൾഫിക്കർ അലിChowdhary Zulfkar Ali
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies