ശരീരഭാരം കുറയ്ക്കാൻ എന്താണ് വഴിയെന്ന് തിരക്കി പലതും ചെയ്ത് മടുത്തവരാകും ഭൂരിഭാഗം പേരും. വ്യായമക്കുറവും ആരോഗ്യകരമല്ലാത്ത ജീവിതശൈലിയുമാണ് പൊണ്ണത്തടിക്ക് പിന്നിൽ. ശരീരഭാരത്തെ പിടിച്ചു കെട്ടാനായി പലരും ആശ്രയിക്കുന്നത് നട്സിനെയാണ്, കുതിർത്ത നട്സിനെ.
ആന്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ നട്സുകൾ കുതിർത്ത് കഴിച്ചാൽ നിരവധിയാണ് ഗുണങ്ങൾ. തടി കുറയ്ക്കാനായി സാധാരണയായി കഴിക്കുന്നത് കുതിർത്ത ബദാമും കുതിർത്ത ഉണക്കമുന്തിരിയുമാണ്. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ഗുണം നൽകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആയുർവേദ പ്രകാരം ബദം കഴിക്കുന്നത് ശരീരത്തെ ചൂടാക്കുമ്പോൾ കുതിർത്ത ഉണക്ക മുന്തിരി നേർ വിപരീതമായി ശരീരത്തെ തണുപ്പാക്കും. ജേണൽ ഓഫ് ഒബിസിറ്റി ആൻഡ് മെറ്റബോളിക് സിൻഡ്രോം അനുസരിച്ച് ബദാം കഴിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നതിനുും പെട്ടെന്ന് വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പ്രമേഹരോഗികൾക്ക് കണ്ണടച്ച് കഴിക്കാം. ഉണക്കമുന്തിരി കഴിക്കുന്നത് ഗ്ലൂക്കോസും ഇൻസുലിൻ തുടങ്ങിയവ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.
ബദാമും ഉണക്ക മുന്തിരിയും കുതിർത്ത് കഴിക്കുന്നതാണ് ഗുണങ്ങൾ ലഭിക്കുന്നതിന് നല്ലത്. കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും കൊഴുപ്പ് ലഘൂകരിക്കാനും സഹായിക്കും.
ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ
- നാരുകൾ ധാരാളം അടങ്ങിയ ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് ഗുണം ചെയ്യും
- ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്
- വിളർച്ച തടയുന്നു
- രോഗപ്രതിരോധ ശേഷി കൂട്ടുന്നു
- പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു
- പല്ലിലെ ഇനാമലിനെ സംക്ഷിക്കുന്നു
- ചർമാരോഗ്യം മെച്ചപ്പെടുത്തുന്നു
ബദാം കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ
- ഊർജ്ജം നിലനിർത്തുന്നു
- ദഹനം വർദ്ധിപ്പിക്കുന്നു
- തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇവയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഓർമശക്തി മെച്ചപ്പെടുത്തുന്നു
- ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും കുതിർത്ത ബദാം സഹായിക്കും
- രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
- ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിർത്ത ബദാം നല്ലതാണ്
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
- ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു















