''അവനെ തൂക്കിക്കൊന്നോളൂ, മകൾക്കുണ്ടായതും ദുരനുഭവങ്ങൾ''; കുറ്റകൃത്യം ചെയ്തത് സഞ്ജയ് ഒറ്റയ്ക്കാണെന്ന് കരുതുന്നില്ലെന്ന് ഭാര്യാമാതാവ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അവനെ തൂക്കിക്കൊന്നോളൂ, മകൾക്കുണ്ടായതും ദുരനുഭവങ്ങൾ”; കുറ്റകൃത്യം ചെയ്തത് സഞ്ജയ് ഒറ്റയ്‌ക്കാണെന്ന് കരുതുന്നില്ലെന്ന് ഭാര്യാമാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 06:48 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ ഭാര്യാമാതാവ് ദുർഗാദേവി. സഞ്ജയ് റോയിക്ക് ഇത് ഒറ്റയ്‌ക്ക് ചെയ്യാൻ സാധിക്കില്ലെന്നും, അയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ദുർഗാദേവി പറയുന്നു. സഞ്ജയിൽ നിന്ന് തന്റെ മകൾക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മകളെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദുർഗാദേവി പറയുന്നു.

” സഞ്ജയുമായിട്ടുള്ള മകളുടെ വിവാഹബന്ധം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യത്തെ ആറ് മാസം വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. ഇതിനിടെ മകൾ ഗർഭിണിയായി. മൂന്ന് മാസമായപ്പോൾ സഞ്ജയ്, മകളെ വല്ലാതെ മർദ്ദിച്ചു. അതോടെ ഗർഭം അലസി. ഈ സംഭവത്തിന് പിന്നാലെ അവനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം മകൾക്ക് അസുഖങ്ങൾ വരുന്നത് പതിവായി. മകളുടെ എല്ലാ ചെലവുകളും ഒറ്റയ്‌ക്ക് തന്നെയാണ് നോക്കിയത്.

സഞ്ജയ് ഒരു നല്ല വ്യക്തിയല്ല. അവനെ തൂക്കിക്കൊന്നോളൂ, അല്ലെങ്കിൽ നിയമം അനുശാസിക്കുന്ന മറ്റേതെങ്കിലും ശിക്ഷ കൊടുത്തോളൂ. ഇപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് അധികം സംസാരിക്കാനില്ല. അവന് അത് ഒറ്റയ്‌ക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും” ദുർഗാദേവി പറയുന്നു. സഞ്ജയ് ഖോയിക്ക് നുണ പരിശോധന നടത്തുന്നതിനുള്ള അനുമതി ലഭിച്ചതായി സിബിഐ അറിയിച്ചിട്ടുണ്ട്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇപ്പോഴും പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. കൊൽക്കത്ത കേസിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസിൽ ഇന്ന് വാദം കേൾക്കാനിരിക്കുകയാണ്.

അതേസമയം 2021 മുതൽ ആർജി കാർ മെഡിക്കൽ കോളേജിൽ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും ബന്ധപ്പെട്ട രേഖകൾ അതിവേഗം കൈപ്പറ്റാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

 

Tags: CBIFEATURED2kolkata doctor rape-murder
Share
Tweet
SendShare

More News from this section

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

Latest News

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies