സാമൂഹ്യനീതി ഉറപ്പാക്കും; ലാറ്ററൽ എൻട്രിക്കായുള്ള പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദ്ദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമൂഹ്യനീതി ഉറപ്പാക്കും; ലാറ്ററൽ എൻട്രിക്കായുള്ള പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിലുള്ള 45 തസ്തികകളിലേക്ക് സ്വകാര്യ മേഖലയിൽ നിന്ന് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനായി നൽകിയ പരസ്യം പിൻവലിക്കാൻ യു.പി.എസ്.സിക്ക് നിർദ്ദേശം. പേഴ്‌സണൽ ആൻഡ് ട്രെയിനിം​ഗ് വകുപ്പ് മന്ത്രി ജിതേന്ദ്ര സിം​ഗാണ് ഇക്കാര്യം അറിയിച്ചത്. യുപിഎസ്‌സി ചെയർപേഴ്‌സൺ പ്രീതി സുദനെ കത്തിലൂടെ ഇക്കാര്യം അറിയിച്ചു.

സാമൂഹ്യനീതി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നതിനെ തുടർന്ന്  പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതെ തുടർന്നാണ് തീരുമാനം പുനഃപരിശോധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടർന്ന്  ലാറ്ററൽ എൻട്രിയുടെ പരസ്യം റദ്ദാക്കാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം പ്രതിപക്ഷ വിമർശനത്തിൽ കഴമ്പില്ലെന്ന് അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ഭരണഘടന ശിൽപി അംബേദ്കർ വിഭാവനം ചെയ്ത സംവരണ തത്വങ്ങൾ മുറുകെ പിടിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓരോ നടപടികളുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹനീതിയോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രധാനമന്ത്രി ആവർത്തിച്ചിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

സാമൂഹ്യനീതിയിൽ വിശ്വസിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിആർ അംബേദ്കറുടെ ഭരണഘടന തത്വങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത തുടർച്ചയായി അദ്ദേഹം പ്രകടിപ്പിക്കുന്നു. ദേശീയ പിന്നാക്ക വിഭാ​ഗ കമ്മീഷന് (എൻസിബിസി) ഭരണഘടന പ​ദവി നൽകിയത് ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: pm modiUnion Minister Ashwini VaishnawUnion Public Service Commissionlateral entry
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies