വികസിത ഭാരതത്തിലേക്ക് സൈന്യവും; ഡൽഹിയിൽ ഉന്നത സൈനിക നേതൃയോഗം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിത ഭാരതത്തിലേക്ക് സൈന്യവും; ഡൽഹിയിൽ ഉന്നത സൈനിക നേതൃയോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2047 ഓടെ വികസിത ഭാരതമെന്ന രാജ്യത്തിന്റെ സ്വപ്‌നത്തിനൊപ്പം സൈന്യത്തിൽ വരുത്തേണ്ട മാറ്റങ്ങളും സൈന്യം കൈവരിക്കേണ്ട നേട്ടങ്ങളും വിലയിരുത്താനും ചർച്ച ചെയ്യാനും ഡൽഹിയിൽ ഉന്നതതല സൈനിക യോഗം. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിലാണ് യോഗം. ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേന മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉന്നതതല യോഗമാണിത്.

കഴിഞ്ഞ ജൂൺ 30 നാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയായി ചുമതലയേറ്റത്. സൈന്യത്തിന്റെ ഭാവി പദ്ധതികൾക്ക് രൂപം നൽകുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഏഴ് സൈനിക കമാൻഡുകളുടെ കമാൻഡിംഗ് ഇൻ ചീഫുമാർ ഉൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു. വികസിത ഭാരതത്തിലേക്കുളള യാത്രയിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കൈവരിക്കേണ്ട ലക്ഷ്യത്തെക്കുറിച്ചുമായിരുന്നു തിങ്കളാഴ്ച ആരംഭിച്ച യോഗത്തിലെ പ്രാഥമിക ചർച്ചകൾ.

യുദ്ധ സാമ​ഗ്രികൾ വികസിപ്പിക്കുക മാത്രമല്ല, അത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനും വേണ്ടി പ്രവർത്തിക്കണം. രാജ്യത്തിന്റെ പ്രതിരോധ വ്യവസായ രം​ഗത്തെ പിന്തുണക്കണമെന്നും കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.

അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ സൈനികമേഖലയിൽ വരുത്തേണ്ട പരിവർത്തനമാണ് പ്രധാന ചർച്ച. വികസിത ഭാരതത്തിനായി നിലവിൽ സൈന്യം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളും യോഗം വിലയിരുത്തി. സാങ്കേതിക വിദ്യയിലും നൂതന സംവിധാനങ്ങളിലും ഊന്നി സൈന്യത്തെ എങ്ങനെ ഭാവിയിൽ സ്വയംപര്യാപ്ത സേനയാക്കി മാറ്റാമെന്നതും യോഗത്തിൽ ചർച്ചയാകും. വിവിധ ഓപ്പറേഷനുകളിലൂടെ ബഹുമുഖ സാഹചര്യങ്ങളിൽ യുദ്ധമുഖങ്ങളിൽ എങ്ങനെ വിജയിക്കാമെന്നും ശത്രുസേനകളെ എങ്ങനെ പ്രതിരോധിക്കാമെന്നും യോഗത്തിൽ വിലയിരുത്തി.

സേനാവിന്യാസവും മേഖലാ ആസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയവും ഉൾപ്പെടെയുളള കാര്യങ്ങളും ചർച്ചയായി. എല്ലാ റാങ്കുകളിലുമുളള സൈനികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പുതിയ സംരംഭങ്ങളും പദ്ധതികളും രാജ്യത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളിൽ സൈന്യത്തിന്റെ സംഭാവനകൾ ഉയർത്തുന്നതും സൈനിക വിദ്യാഭ്യാസവും കൂടിയാലോചനകളിൽ വിഷയങ്ങളാകും.

Tags: new delhiIndia's military leadershipcountry's militaryGeneral Dwivedi
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies