രാമേശ്വരത്തേക്കിനി ട്രെയിൻ യാത്രക്കൊരുങ്ങാം; പുതിയ പാമ്പൻ പാലത്തിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമേശ്വരത്തേക്കിനി ട്രെയിൻ യാത്രക്കൊരുങ്ങാം; പുതിയ പാമ്പൻ പാലത്തിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

രാമേശ്വരം : പുതുക്കിപ്പണിയുന്ന പാമ്പൻ പാലം പ്രവർത്തന സജ്ജമാകുന്നതിലേക്ക് ഒരു പടി കൂടി കടന്നിരിക്കുന്നു. പുതിയ പാമ്പൻ പാലത്തിൽ ആദ്യമായി ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. 11 കോച്ചുകളുള്ള ചരക്ക് തീവണ്ടി ഓടിച്ചാണ് പാലത്തിൽ പരീക്ഷണ ഓട്ടം നടത്തിയത്.

രാമേശ്വരം പാമ്പൻ കടലിൽ 545 കോടി രൂപ ചെലവിലാണ് പുതിയ റെയിൽപ്പാലം നിർമിക്കുന്നത്. ഈ പാലത്തിന്റെ അവസാനഘട്ടമായ മധ്യഭാഗത്തുള്ള തൂക്കുപാലം നിർമ്മിക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പരീക്ഷണ ഓട്ടത്തിനിടെ 20 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലാണ് ട്രെയിൻ ഓടിച്ചത്. രാവിലെ 9 മുതൽ വൈകിട്ട് 7 വരെ നടത്തുമെന്ന് ദക്ഷിണ റെയിൽവേ നേരത്തെ അറിയിച്ചിരുന്നു.കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പാമ്പൻ വെർട്ടിക്കൽ തൂക്കുപാലത്തിലൂടെ ട്രെയിൻ എൻജിൻ ഓടിച്ച് റെയിൽവേ വകുപ്പ് പരിശോധന നടത്തിയിരുന്നു.ഒരാഴ്ചയോളം ഈ പരീക്ഷണ ഓട്ടം തുടരുമെന്നാണ് സൂചന.

 

രണ്ടു കിലോമീറ്ററിലധികം നീളമുള്ള കടൽപ്പാലം; പുതിയ പാമ്പൻ പാലം ഒരുങ്ങുന്നു; രാമേശ്വരത്തേക്കുള്ള റെയിൽ ഗതാഗതം ഒക്ടോബർ ഒന്നിന് പുനരാരംഭിക്കും……

 

ചരക്ക് തീവണ്ടി എൻജിൻ വെർട്ടിക്കൽ സസ്പെൻഷൻ പാലത്തിലൂടെ കടന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്. ട്രെയിൻ പരിശോധന നടത്തിയപ്പോൾ പാമ്പൻ റെയിൽവേ സ്റ്റേഷനും പുതിയ റെയിൽവേ പാലത്തിനും ഇടയിലുള്ള ട്രാക്ക് ഭാഗത്ത് പൊതുജനങ്ങളെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. രാമേശ്വരം പാമ്പൻ പാലത്തിൽ പുതിയ റയിൽവേ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ട്രയൽ റൺ ആരംഭിച്ചതോടെ ഒക്ടോബർ ഒന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


രാമേശ്വരം പാമ്പൻ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ പാലം 1914-ൽ ആണ് തുറന്നത്. കപ്പലുകൾ വരുമ്പോൾ തുറക്കാനും അടയ്‌ക്കാനുമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ റെയിൽവേ. നീലിമയാർന്ന കടലിന്റെ പശ്ചാത്തലത്തിൽ ഈ പാമ്പൻ പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തീവണ്ടിയുടെ സൗന്ദര്യം കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകൾ രാമേശ്വരത്ത് എത്തിയിരുന്നു.

 

എഞ്ചിനീയറിം​ഗ് വിസ്മയം; ഫിനിഷിം​ഗ് ലൈനോടടുത്ത് പുതിയ പാമ്പൻ പാലം; ടവർ കാറിന്റെ പരീക്ഷണയോട്ടം വിജയകരം; വീഡിയോ പങ്കിട്ട് റെയിൽവേ……

 

അതിനിടെ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിൽ ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് 5 വർഷം മുമ്പ് പാമ്പൻ പാലത്തിന് നടുവിൽ ഒരു കപ്പൽ കൂട്ടിയിടിച്ചത്. ഇതുമൂലം മാസങ്ങളോളം ട്രെയിൻ ഗതാഗതം നിലച്ചു. ഈ പഴയ പാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന് ശേഷം കഴിഞ്ഞ 2019ലാണ് ഈ പ്രവൃത്തികൾ ആരംഭിച്ചത്. അതിനിടയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെത്തുടർന്ന് പണികൾ തടസ്സപ്പെട്ടു.

ഇതിനിടെ പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം.

Tags: Pamban bridgeNew Pamban bridgePampan New Bridge
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies