എഞ്ചിനീയറിം​ഗ് വിസ്മയം; ഫിനിഷിം​ഗ് ലൈനോടടുത്ത് പുതിയ പാമ്പൻ പാലം; ടവർ കാറിന്റെ പരീക്ഷണയോട്ടം വിജയകരം; വീഡിയോ പങ്കിട്ട് റെയിൽവേ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഞ്ചിനീയറിം​ഗ് വിസ്മയം; ഫിനിഷിം​ഗ് ലൈനോടടുത്ത് പുതിയ പാമ്പൻ പാലം; ടവർ കാറിന്റെ പരീക്ഷണയോട്ടം വിജയകരം; വീഡിയോ പങ്കിട്ട് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യൻ റെയിൽവേ. രാമശ്വേരത്തെ പാമ്പൻ റെയിൽവേ കടൽപ്പാലത്തിൽ പരീക്ഷണയോട്ടം വിജയിച്ചു. ഓവർ ഹെഡ് എക്യുപ്‌മെൻ്റ് (OHE) വിജയകരമായി പരീക്ഷണയോട്ടം നടത്തി. രാമേശ്വരം സ്റ്റേഷൻ വരെയാണ് ട്രയൽ റൺ നടത്തിയത്.

പരീക്ഷയോട്ടത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ റെയിൽവേ എക്സിൽ പങ്കിട്ടിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽപ്പാലത്തിൽ ടവർ കാറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയെന്നും പുതിയ പാമ്പൻ പാലം ഫിനിഷിം​ഗ് ലൈനിനോട് അടുക്കുന്നുവെന്നാണ് വീഡിയോ ​ദൃശ്യങ്ങൾ പങ്കുവച്ച് റെയിൽവേ മന്ത്രാലയം കുറിച്ചത്.

New Pamban Bridge nearing the finish line!
A successful trial run of tower car was recently conducted on India’s first vertical lift Railway sea bridge. pic.twitter.com/fKBgb6EXwE

— Ministry of Railways (@RailMinIndia) August 5, 2024

എഞ്ചിനീയർമാരുടെയും സാങ്കേതിക വിദ​ഗ്ധരുടെയും കഴിവിന്റെ തെളിവാണ് പാലമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചത്.

The New Pamban Railway Bridge – a testament to the incredible capabilities of our engineers and technicians. pic.twitter.com/HfNTPcJ8sx

— Ashwini Vaishnaw (@AshwiniVaishnaw) August 6, 2024

സെപ്റ്റംബറിന് മുൻപായി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബർ ഒന്ന് മുതൽ രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

1913-ൽ നിർമ്മിച്ച പഴയ പാലം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതോടെ 2022 ഡിസംബർ 23-ന് മണ്ഡപത്തിനും രാമേശ്വരം ദ്വീപിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. അമിതമായ ഘർ‌ഷണം അനുഭവപ്പെടുന്നുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ സ‍ർവീസ് നിർത്തിയത്.

2019-ലാണ് പുതിയ പാമ്പൻ പാലത്തിന്റെ പണി തുടങ്ങിയത്. പഴയ പാലത്തേക്കാൾ 30 മീറ്റർ ഉയരത്തിലാണ് പുതിയ പാലം പണിയുന്നത്. സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ ഉയരത്തിൽ നാവി​ഗേഷൻ എയർ ക്ലിയറൻസ് നൽകാനുള്ള സംവിധാനമുണ്ടാകും. കഴി‍ഞ്ഞ ദിവസം 72.5 മീറ്റ വെർ‌ട്ടിക്കൽ ലിഫ്റ്റ് സ്പാൻ വിജയകരമായി പരീക്ഷിച്ചിരുന്നു. ബാക്കിയുള്ള നാല് ഗർഡറുകൾ സജ്ജമാക്കാനുള്ള ചുമതല റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് ഏറ്റെടുത്തു.

Tags: indian railwaysFEATURED2New Pamban bridgesuccessful trial run
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies