'ചതിയൻ പ്രതാപനെ മലബാറിന് വേണ്ട'; ടി എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്‌ലെക്‌സ് ബോർഡുകൾ; പ്രതാപന്റെ പേരിൽ മലബാറിലും പോര്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ട’; ടി എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്‌ലെക്‌സ് ബോർഡുകൾ; പ്രതാപന്റെ പേരിൽ മലബാറിലും പോര്

തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പേരിലാണ് ഫ്‌ളെക്‌സ് ബോർഡ്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ടിഎൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സ് ബോർഡുകൾ പാർട്ടിക്കുളളിൽ ചർച്ചയാകുന്നു. ‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ട’ എന്നെഴുതിയ ബോർഡുകളാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

ടി.എൻ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ. സംഭവത്തിൽ മലബാറിലെ കോൺഗ്രസ് നേതാക്കളിൽ പലർക്കും അമർഷം ഉളളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പേരിലാണ് ഫ്‌ളെക്‌സ് ബോർഡ്. തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകനാണ് പ്രതാപനെന്നും ഫ്‌ളക്‌സിൽ ആരോപിക്കുന്നു.

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയം കോൺഗ്രസിനുളളിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരുന്നത്. ആദ്യം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത് സിറ്റിംഗ് എംപിയായിരുന്ന ടിഎൻ പ്രതാപനെയാണ്. എന്നാൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നതോടെ കോൺഗ്രസ് പദ്മജയുടെ സഹോദരൻ കെ മുരളീധരനെ തിടുക്കപ്പെട്ട് സ്ഥാനാർത്ഥിയാക്കുകയായിരുന്നു.

പരാജയത്തിന് പിന്നാലെ പ്രചാരണത്തിലുൾപ്പെടെ പാർട്ടി വീഴ്ച വരുത്തിയതായി ആരോപിച്ച് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഡിസിസി അദ്ധ്യക്ഷനുൾപ്പെടെ സ്ഥാനമൊഴിയേണ്ടി വന്നു. സ്ഥാനാർത്ഥിത്വം ഒഴിഞ്ഞതിന് പിന്നാലെ ടിഎൻ പ്രതാപനെ കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു.

Tags: CongressകെപിസിസിTN Prathapanടിഎൻ പ്രതാപൻകോൺഗ്രസ് പോരാളികൾ
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies