പൊതുഫലം
അവിട്ടം മകരക്കൂറുകാർക്ക് ഈ വർഷം വലിയ നഷ്ടങ്ങളില്ലാതെ കടന്നു പോകും എന്നു കരുതാം. ബിസിനസ്സിൽ ധാരാളം അവസരങ്ങൾ വന്നു ചേരും. വ്യാഴത്തിന്റെ ചാര വശാലുള്ള സ്ഥിതി വാഹന ഭാഗ്യം, ഭാര്യാഭർത്തൃ ഐക്യം, സന്താനങ്ങളെ കൊണ്ട് ഗുണം, സർക്കാർ ജോലി ലഭിക്കുക എന്നിവയും കുംഭക്കൂറുകാർക്ക് ശത്രു ഭയം, വ്യവഹാരപരാജയം, ധനക്ലേശം എന്നിവയും ഉണ്ടാവും എന്നാൽ 2025 ലെ ശനി മാറ്റം മകരക്കൂറുകാർക്ക്, കോടതി കേസുകളിൽ വിധി അനുകൂലമാകും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി സാമ്പത്തികലാഭം ഉണ്ടാവുകയും ചെയ്യും. ശത്രുക്കളുടെ മേൽ ദൈവാധീനത്താൽ പല പ്രകാരം വിജയം ഉണ്ടാവും. എന്നാൽ 2025 ലെ ശനി മാറ്റം കുംഭക്കൂറുകാർക്ക് ഏഴരശ്ശനിയുടെ കാലമാണ് സന്താനക്ലേശം, ബന്ധുജന വിരഹം എന്നിവ ഉണ്ടാകും 2025 ലെ വ്യാഴ മാറ്റം ധനലാഭം, ബിസിനസ്സിൽ വൻ വളർച്ച എന്നിവ പ്രതീക്ഷിക്കാം.
ഇതും വായിക്കുക
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം
ചിങ്ങം
ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ അസുഖങ്ങൾ കൊണ്ട് ദുരിതം വന്നു ചേരും. എപ്പോഴും യാത്രകൾ വേണ്ടി വരികയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുവാൻ സാധ്യത ഉണ്ട്.
കന്നി
സർക്കാരിൽ നിന്നും ലോൺ വഴിയോ മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളിലോ അന്വേഷണം നേരിടേണ്ടി വരും. അനാവശ്യമായ കുത്തുവാക്കുകൾ കേൾക്കേണ്ടതായി വരും. ആസ്ത്മ അലർജി ഉള്ളവർ ജാഗ്രത പാലിക്കുക.
തുലാം
മകരക്കൂറിലേ അവിട്ടം നക്ഷത്രക്കാർക്ക് തൊഴിൽ വിജയം, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ കുംഭക്കൂറിലെ അവിട്ടം നക്ഷത്രക്കാർക്ക് നിനച്ചിരിക്കാത്ത നേരത്ത് ആപത്ത് വരുവാൻ സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും.
വൃശ്ചികം
ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്. മിത്രങ്ങൾ ആയി ഇരുന്നവർ ശത്രുക്കളായി മാറും. സന്താനങ്ങളെ കൊണ്ടുള്ള വേവലാതി കുറയും. ബിസിനെസ്സിൽ പുരോഗതി ഉണ്ടാവും. സാമ്പത്തികമായി പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും. പിതാവിന് ചില ദുരിതങ്ങൾ ഉണ്ടാവും.
ധനു
ഈ മാസം ഗുണദോഷ സമ്മിശ്രം ആയിരിക്കും. ഏത് കാര്യത്തിനാണോ കൂടുതൽ മുൻതൂക്കം ലഭിച്ചത് ആ കാര്യത്തിൽ നഷ്ടങ്ങൾ സംഭവിക്കും. എന്നിരുന്നാലും ബിസിനസ്സിൽ നിനച്ചിരിക്കാത്ത നേരത്ത് പുതിയ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ വഴക്കുകൾ ഉണ്ടാകുമെങ്കിലും അതെല്ലാം രമ്യതയിൽ പരിഹരിക്കാൻ സാധിക്കും.
മകരം
ചിട്ടി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കുവാൻ സാധ്യതയുണ്ട്. കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, വിദേശവാസം, ബന്ധുജനങ്ങളിൽ വേണ്ടപ്പെട്ടവരുടെ വിയോഗം, അന്യസ്ത്രീയിൽ താല്പര്യം, വരവിൽ കവിഞ്ഞ ചെലവ് എന്നിവ പ്രതീക്ഷിക്കാം. ചിലർക്ക് വീട് പുതുക്കി പണിയുക, വാഹന ഭാഗ്യം, കുടുംബ സ്വത്തുക്കൾ ലഭിക്കുക തുടങ്ങിയവയ്‌ക്ക് യോഗമുണ്ട് .
കുംഭം
വിദ്യാർത്ഥികളിൽ അലസത ഉണ്ടാവാനും പരീക്ഷകളിൽ പരാജയപ്പെടുവാനും സാധ്യതയുണ്ട്. സ്ത്രീകൾ മൂലം അപവാദം കേൾക്കേണ്ടി വരും. അനാവശ്യമായ വാക്ക് തർക്കങ്ങൾ കേസിൽ വഴിമാറും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും വന്നുചേരും.
മീനം
മകരക്കൂറായ അവിട്ടം നക്ഷത്രക്കാർക്ക് തൊഴിൽ വിജയം, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. എന്നാൽ കുംഭക്കൂറായ അവിട്ടം നക്ഷത്രക്കാർക്ക് കടബാധ്യത, വ്യാപാര നഷ്ടം, നേത്രരോഗങ്ങൾ, ഭാര്യ സുഖക്കുറവ് എന്നിവ അനുഭവപ്പെടും. എന്നിരുന്നാലും ഈശ്വരാധീനത്താൽ പല കാര്യങ്ങളിലും നീക്കു പോക്ക് ഉണ്ടാകും.
മേടം
മറ്റുള്ളവർക്ക് ചെവി കൊടുക്കാതെ സ്വന്തം തീരുമാനങ്ങൾ നടത്തുന്നവർക്ക് തിരിച്ചടി ഉണ്ടാകുന്ന മാസമാണ് ചതിയിൽ പെടുവാനും മോഷണ ശ്രമങ്ങൾ നടക്കുവാനും സാധ്യതയുണ്ട്. ചിലർക്ക് സന്താനങ്ങളെ കൊണ്ട് ഗുണം, വ്യവഹാര വിജയം, ജീവിത സുഖം മെച്ചപ്പെടുക എന്നിവയ്‌ക്ക് സാധ്യതയുണ്ട്.
മേടവിഷു ബന്ധുജന വിരഹവും ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അപമാനവും നേരടേണ്ടി വരും.
ഇടവം
ഭൂസ്വത്തുകളിൽ നഷ്ട്ടം സംഭവിക്കാനോ കേസുകൾ ഉണ്ടാവാനോ സാധ്യത ഉണ്ട്. ശരീര സുഖക്കുറവ്, ധനഹാനി, ബന്ധു ജനങ്ങളുമായി ശത്രുത, തൊഴിലിൽ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. വാഹനം ഓടിക്കുന്നവൾ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം.
മിഥുനം
വൈകാരികമായ പല സംഭവങ്ങളും ജീവിതത്തിൽ ഉണ്ടാകും. വളരെ കാലമായി കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. ചിലർക്ക് ഭാര്യ സുഖം കുറയുകയും അന്യസ്ത്രീ ബന്ധം ശക്തമാവുകയും ചെയ്യുന്ന സമയമാണ്. മറ്റുള്ളവരുടെ ചതിയിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
കർക്കടകം
മകരക്കൂറിലെ അവിട്ടം നക്ഷത്രക്കാർക്ക് ജീവിതത്തിൽ വളരെയധികം പുരോഗതി ലഭിക്കുന്ന സമയമാണ് സാമ്പത്തികമായും മാനസികമായും ശാരീരികമായും ഉണ്ടായ വിഷമതകൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. എന്നാൽ കുംഭ കൂറിലെ അവിടെ നക്ഷത്രക്കാർക്ക് കേസ് വഴക്കുകളിൽ പെടുവാൻ സാധ്യതയുണ്ട്
വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2
മകരക്കൂറിലെ അവിട്ടം നക്ഷത്രക്കാർക്ക് കുടുംബാംഗങ്ങൾ തമ്മിൽ ശത്രുത ഉണ്ടാകുക, വ്യവഹാര പരാജയം സംഭവിക്കും. കുംഭക്കൂറിലെ അവിട്ടം നക്ഷത്രക്കാർക്ക് ഈശ്വരവിശ്വാസം വർദ്ധിക്കുകയും സമ്പത്ത് ഉണ്ടാവുകയും ചെയ്യും.
ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3
മകരക്കൂറുകാരായ അവിട്ടം നക്ഷത്രക്കാർക്ക് ആരോഗ്യം, വാഹനലാഭം എന്നിവ ഉണ്ടാകും. കുംഭ ക്കൂറുകാരായ അവിട്ടം നക്ഷത്രക്കാർക്ക് ബന്ധുജന വിരോധം, അമിത ആഡംബര പ്രിയത്വം എന്നിവ ഉണ്ടാകും. കുംഭക്കൂറുകാർക്ക് ഏഴരശ്ശനിക്കാർക്ക് കാഠിന്യം കുറയുന്ന ഒരു നല്ല വർഷമായിരിക്കും. ഇത് ബുദ്ധിമുട്ടുകൾക്ക് ശമനവും ജീവിതത്തിൽ പുരോഗതിയും പ്രതീക്ഷിക്കാം. മകരക്കൂറുകാർക്ക് ഏഴരശ്ശനി അവസാനിക്കുന്ന വർഷമാണിത്. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ കുറയുകയും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കാലഘട്ടം ആരംഭിക്കുകയും ചെയ്യും.
രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05
നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ വേണ്ടുന്ന സമയം ആണ്. ഉദര സംബന്ധമായും കണ്ണ് സംബന്ധമായും പ്രശ്‌നങ്ങൾ ഉണ്ടാവും.
ശ്രദ്ധിക്കേണ്ടവ
നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
ഏഴര ശനി കാലമായാൻ അതനുസരിച്ച് പരിഹാരം ചെയ്തു കഴിഞ്ഞാൽ ഗുണഫലങ്ങൾ ഇരട്ടിക്കും. നിത്യവും ഹനുമാൻ ചാലിസ ചൊല്ലുക. ബുധ, വ്യാഴം, ശുക്ര ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരമനുഷ്ടിക്കേണ്ടിവരും. അവിട്ടം, മകയിരം, ചിത്തിര ദിനങ്ങളിൽ ക്ഷേത്രദർശനം ഉത്തമം. ഗണേശ, ശ്രീപാർവതി, മഹാവിഷ്ണു ക്ഷേത്രങ്ങൾ വ്രതസഹിതം സന്ദർശിക്കുക. ബുധനെയും ശനിയെയും പ്രീതിപ്പെടുത്തുക. ശനിയാഴ്ചകളിൽ ഉപവാസം ഉചിതം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V















