കൊല്ലവർഷം 1200 ലെ ചതയം നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ചതയം നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 07:00 am IST
FacebookTwitterWhatsAppTelegram

പൊതുഫലം

ചതയം നക്ഷത്രക്കാരുടെ ജീവിതത്തിൽ ചില യാഥാർഥ്യങ്ങൾ മനസിലാക്കുന്ന വർഷമാണ്. ജീവിതത്തിൽ നിർണായകമായ ചില വഴിത്തിരിവുകൾ ഉണ്ടാവുന്ന സമയം. ഏഴരശ്ശനിയുടെ കാഠിന്യത്താൽ വേണ്ടപ്പെട്ടവരുടെ വിയോഗം മൂലം വളരെ അധികം ദുരിതം നേരിടേണ്ടി വരും. മനസ്സും ശരീരവും കൈവിട്ട് പോകുന്ന അവസരങ്ങൾ ഉണ്ടാവും. സ്വയം എടുക്കുന്ന തീരുമാനങ്ങളിൽ കനത്ത വില നൽകേണ്ടി വരും. ജന്മത്തിൽ ഉള്ള 2025 ലെ രാഹുവിന്റെ മാറ്റം ത്വക്ക് സംബന്ധമായ അസുഖങ്ങൾ, വിഷഭയം, ബുദ്ധി ഹീനത, ആശുപത്രിവാസം, സന്താനങ്ങൾ മൂലം ദുരിതം അനുഭവിക്കേണ്ട സാഹചര്യം എന്നിവ ഉണ്ടാവും. കേതുവിന്റെ ജന്മ ഗ്രഹനിലയിലെ സ്ഥാനം പങ്കാളി സ്‌ഥാനത്ത് ആണെങ്കിൽ ഒരുപാട് ദുരിതങ്ങളിൽ കൂടി കടന്നുപോകുകയോ പങ്കാളിയെ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാവുകയോ ചെയ്യും.

ഇതും വായിക്കുക

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

ചിങ്ങം

കുടുംബ സുഖക്കുറവ് അനുഭവപ്പെടുകയും മാനസീക നില തെറ്റുന്ന രീതിയിൽ ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവും. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും പരസ്പരം സമ്മതത്തോടു കൂടി പിരിയുവാനും തീരുമാനിക്കും.

കന്നി

കുടുംബാംഗങ്ങളിൽ നിന്നും അപ്രതീക്ഷിതമായ തിരിച്ചടികൾ ലഭിക്കുന്ന സമയമാണ് ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും തള്ളിപ്പറയുന്ന അവസ്ഥയുണ്ടാകും. സ്വത്ത് സംബന്ധമായ കേസുകളിൽ പരാജയം അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ അനൈക്യം രൂപപ്പെടും.

തുലാം

യാത്ര ക്ലേശം, മാനഭംഗത്തിന് ഇരയാവുക എന്നിവ ഉള്ളതിനാൽ വളരെയധികം ജാഗ്രത പാലിക്കേണ്ട കാലമാണ്. സന്തതികൾക്ക് ദുരിതം, യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും. കേസ് വഴക്കുകളിൽ അകപ്പെടും. സ്ത്രീകൾ മൂലം ദോഷനുഭവങ്ങൾ ഉണ്ടാകും.

വൃശ്ചികം

കർമ്മ സംബന്ധമായി വളരെ അധികം പുരോഗതി ദൃശ്യമാകും. വിദേശവാസം- ജോലി എന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ്സിൽ ഇടപെടുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർ കേസുകളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെടും.

ധനു

സഹോദരസ്ഥാനത്തുനിന്നും ധാരാളം സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി ലഭിക്കും. ശത്രു നാശം, കാര്യ വിജയം, നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള അവസരം എന്നിവ ലഭിക്കും. സാമ്പത്തിക ഞെരുക്കം മാറും.

മകരം

വളരെയധികം ക്രോധം വരുന്ന കാലമാണ്. മനസുഖക്കുറവ്, സ്ഥാനഭ്രംശം, ധനനഷ്ടം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വൻ രീതിയിലുള്ള പരാജയം സംഭവിക്കും. എവിടെയും തടസ്സങ്ങൾ, ദുർചിന്ത, സുഹൃത്തുക്കളുമായി കലഹം എന്നിവ സംഭവിക്കും.

കുംഭം

സാമ്പത്തികമായി പുരോഗതി ഉണ്ടാകും എങ്കിലും അനാവശ്യമായ ചെലവുകൾ വർദ്ധിക്കുന്ന കാലമാണ്. ചിലർക്ക് അന്യദേശവാസം ഉണ്ടാകുമെങ്കിലും അതിലൊന്നും വലിയ പുരോഗതി ലഭിക്കില്ല. കുടുംബത്തിൽ മോഷണശ്രമങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. തലവേദന , ശിരോരോഗം മൂർച്ഛിക്കുവാൻ ഇടയുണ്ട്.

മീനം

ഏഴര ശനിയുടെ കാഠിന്യം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ വിശേഷങ്ങൾ ഉണ്ടാകും. കൂടെയുള്ളവർ തന്നെ തള്ളിപ്പറയുന്ന സ്ഥിതി വിശേഷം സംജാതമാകും. മാനസികമായും ശാരീരികമായും സാമ്പത്തികമായും ധാരാളം ബുദ്ധിമുട്ടുകൾ വരുന്ന സമയമാണ്. ചിലർക്ക് വീട് ജപ്തിയാവുന്ന അവസ്ഥ ഉണ്ടാകും.

മേടം

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാനും ജനങ്ങളുടെ ഇടയിൽ പ്രീതി വർദ്ധിക്കുവാനും അവസരം ഉണ്ടാകും.സ്ഥാനമാനങ്ങൾ ലഭിക്കുക, എവിടെയും മാന്യത, സന്താനസൗഖ്യം, ജീവിതപങ്കാളിയുമായി പരസ്പര വിശ്വാസവും സ്നേഹവും വർധിക്കുക എന്നിവ ഉണ്ടാകും.

മേടവിഷു ജീവിതപങ്കാളിയുമായി വളരെയധികം പ്രശ്നങ്ങൾ രൂക്ഷമാവുകയും പിരിയുകയും ചെയ്യും

ഇടവം

ഹൃദയ സംബന്ധമായി പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. കുടുംബപരമായി ചില സങ്കീർണ പ്രശ്നങ്ങളിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാവും. അനാവശ്യ കൂട്ട് കെട്ട് ഉണ്ടാവാനും അന്യസ്ത്രീ ബന്ധം ശക്തമാകുകയും ചെയ്യും. ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ദോഷാനുഭവങ്ങൾ ഉണ്ടാവും.

മിഥുനം

രോഗങ്ങൾ മാറി ശരീര ചൈതന്യം വർദ്ധിക്കുമെങ്കിലും ചിലർക്ക് പുത്ര ദുഃഖം, സന്താനക്ലേശം, ഉഷ്ണ രോഗങ്ങൾ, മരണ ഭയം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. അന്യ ജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.

കർക്കടകം

വൈദ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കുമെങ്കിലും ചില കൈ അബദ്ധങ്ങളും പറ്റുവാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകുവാനായി വിദേശത്ത് അനുമതി ലഭിക്കും. ചിലർക്ക് സന്താനങ്ങളെ കൊണ്ട് ദുരിതങ്ങൾ ഉണ്ടാവും.

വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2

വ്യാപാര ബിസിനസ്സിൽ പുരോഗതി , പുത്ര ഭാഗ്യം , കുടുംബ സൗഖ്യം, വിദ്യയിൽ ഉന്നതി എന്നിവ ഉണ്ടാകും.

ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

പുത്ര ക്ലേശം, ബന്ധുജനവിരഹം, സന്താനങ്ങളെ കൊണ്ടുള്ള ഭാഗ്യക്കുറവ്, ശരീര സുഖഹാനി എന്നിവ ഉണ്ടാകും. ഏഴരശ്ശനി കാഠിന്യം കുറയുമെങ്കിലും ദേഹദുരിതം, ശത്രുഭയം എന്നിവ ഉണ്ടാക്കും .

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

ദാമ്പത്യ ജീവിതത്തിലോ ബിസിനെസ്സ് ബന്ധങ്ങളിലോ അസ്വസ്ഥകൾ ഉണ്ടാക്കും. നിങ്ങളുടെ ജീവിതത്തിൽ മനഃസമാധാനത്തിന്റെ അഭാവം നിലനിൽക്കും

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ഈ വർഷം ചതയം നക്ഷത്രക്കാരെ സംബന്ധിച്ചു വളരെ നിര്ണായകമായതിനാൽ ജാതക പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. സൂര്യൻ, ശനി, കേതു ദശാപഹാരങ്ങൾ നടക്കുന്നവർ പരിഹാരമനുഷ്ഠിക്കണം. ചതയം നാളിൽ രാഹുപൂജ ഉത്തമം. ശനിയും ചതയവും വന്നാൽ ഉപവാസം. ചതയം, തിരുവാതിര, ചോതി ക്ഷേത്രദർശനം ഗുണം ചെയ്യും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies