കൊല്ലവർഷം 1200 ലെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ പുതുവർഷഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 07:45 am IST
FacebookTwitterWhatsAppTelegram

പൊതുഫലം

പൂരൂരുട്ടാതിക്ക് ഈ വർഷം ഏഴര ശനിയുടെ ഏറ്റവും മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നതിനാൽ അനാവശ്യമായ വാക്കു തർക്കത്തിൽ ഏർപ്പെട്ട് ജീവിതത്തിൽ വളരെ അധികം നാശനഷ്ടങ്ങൾ ഉണ്ടാകും. വേണ്ടപ്പെട്ടവർ തള്ളി പറയുന്ന അവസ്ഥ ഉണ്ടാകും. ഉദരം, ത്വക്ക്, കാൽ മുട്ട് രോഗങ്ങൾ കൂടുകയും ആരോഗ്യം മോശമാകുകയും ചെയ്യും. പ്രിയപ്പെട്ടവർക്ക് ബലി ഇടേണ്ട അവസ്ഥ ഉണ്ടാവും. കുംഭക്കൂറിലെ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ചാര വശാൽ രാഹു കേതു സഞ്ചാരം മൂലം ജീവിത പങ്കാളിയുമായി പിരിയുവാനോ നഷ്ടപെടുവാനോ സാധ്യത ഉണ്ട്. മീനക്കൂറിലെ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ശനി നിൽക്കുന്നത് നഷ്ട്ടസ്ഥാനത്ത് ആയതിനാൽ ധനഹാനി, മനോദുഃഖം, ഭൂമി നഷ്ട്ടം, തസ്‌കരഭയം, ആലോചനയില്ലാത്ത പ്രവർത്തികൾ മൂലം ദോഷാനുഭവങ്ങൾ, യാത്രയിൽ അപകടം എന്നിവയ്‌ക്ക് സാധ്യത. വ്യാഴത്തിന്റെ സഹോദര സ്ഥാനത്ത് ഉള്ള സഞ്ചാരം സഹോദരൻ മൂലം ദോഷം, കുടുംബ വക സ്വത്തിൽ കേസുവഴക്കുകൾ എന്നിവയ്‌ക്ക് സാധ്യത.

ഇതും വായിക്കുക

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

ചിങ്ങം

സന്താനങ്ങളുമായും പങ്കാളിയുമായും അസ്വാരസ്യങ്ങൾ ഉടലെടുക്കും. ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി പിണങ്ങേണ്ട സാഹചര്യം ഉണ്ടാവും. ധനക്ലേശം , യാത്ര ക്ലേശം എന്നിവ വർദ്ധിക്കും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കുക.

കന്നി

നിർബന്ധ ബുദ്ധി കാരണം പല നാശനഷ്ടങ്ങളും സംഭവിക്കും. ചുമ, അഗ്നിഭയം എന്നിവ ഉണ്ടാവാൻ സാധ്യത ഉണ്ട്. ധനക്ലേശം, മാനസിക ബുദ്ധിമുട്ടുകൾ, വ്യവഹാര പരാജയം എന്നിവ നേരിടേണ്ടി വരും.

തുലാം

മാനസികമായി വളരെയധികം വെല്ലുവിളികൾ നേരിടേണ്ട അവസ്ഥ വിശേഷം ഉണ്ടാകും. വേണ്ടപ്പെട്ട ആൾക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുവാനും വിരോധത്തിൽ ആയിത്തീരുവാനുള്ള അവസ്ഥ ഉണ്ടാകും. ഭാര്യഭർതൃ കലഹം, തൊഴിൽ ക്ലേശങ്ങൾ, കുടുംബത്തിൽ ആർക്കെങ്കിലും ബലി ഇടേണ്ടതായ അവസ്ഥ എന്നിവ ഉണ്ടാകും.

വൃശ്ചികം

വാഹന ഭാഗ്യം, പുതിയ വീട് എന്ന ആഗ്രഹം സഫലമാകും. സ്വന്തമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുകയും അതിൽ വിജയിക്കുകയും ചെയ്യും. ശത്രുക്കൾ നിഷ്പ്രഭരാകുന്ന സ്ഥിതി വിശേഷം ഉണ്ടാവും. സർക്കാർ തലത്തിൽ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാന കയറ്റം ഉണ്ടാവും.

ധനു

വളരെ കാലമായി പിണങ്ങിയിരുന്ന ബന്ധുക്കൾ തമ്മിൽ രമ്യതയിൽ എത്തുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗങ്ങൾ മാറി ശരീരസുഖം കൈവരിക്കും. കുടുംബത്തിൽ അഭിവൃദ്ധി, എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിൽ വരിക, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.

മകരം

നല്ലത് ചെയ്താലും ദോഷ അനുഭവങ്ങൾ ഉണ്ടാവുക, ഭാഗ്യഹാനി എന്നിവ അനുഭവപ്പെടും. എന്നാൽ ചിലർക്ക് വ്യവഹാര വിജയം, ശത്രുഹാനി, ഭൂമിലാഭം, ആരോഗ്യം, ഭാര്യഭർത്തൃഐക്യം എന്നിവ ഉണ്ടാകും. വളരെ നാളായി സന്താനങ്ങൾക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടും നടത്തിയവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവും.

കുംഭം

കൃഷിയിൽ ബിസിനസ് ചെയ്യുന്നവർക്ക് വൻ രീതിയിലുള്ള തിരിച്ചടികൾ വരുന്ന സമയമാണ്. വിഭവനാശം, കടബാധ്യത എന്നിവ ഉണ്ടാകും. നേത്രസംബന്ധമായി അസുഖങ്ങൾ. യാത്രയിൽ അപകടങ്ങൾ ഉണ്ടാവാനും മുറിവ്, ചതവ് , ഒടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. കാൽമുട്ടുകൾക്ക് പ്രശ്നം ഉള്ളവർ ജാഗ്രത പാലിക്കുക.

മീനം

അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർ പ്രവർത്തികൾ ചെയ്യുവാനും അതുവഴി മാനഹാനി, ധനനഷ്ടം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട് . നേത്രസംബന്ധമായ അസുഖങ്ങൾ ഉള്ളവർ കൃത്യസമയത്ത് മരുന്നുകൾ കഴിച്ചില്ലെങ്കിൽ രോഗം വഷളാവാൻ സാധ്യതയുണ്ട്. തലവേദന, ശിരോരോഗം, ത്വക്ക് രോഗം വരാനും സാധ്യതയുണ്ട്.

മേടം

വളരെ നാളായി ഉണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനലാഭം, രോഗങ്ങൾ മാറി ആരോഗ്യവും ശരീരശോഭയും വർദ്ധിക്കും. വ്യവഹാര വിജയം ശത്രുക്കളുടെ മേൽ ജയം, ആടയാഭരണലബ്ധി, നവീന ഗൃഹ യോഗം, ബന്ധു ജനങ്ങളുമായി രമ്യതയിൽ കഴിയുക, ജീവിതപങ്കാളി- സന്താനം എന്നിവരുമായി ഐക്യത്തിൽ ജീവിക്കുക തുടങ്ങിയവ സംഭവിക്കും.

മേടവിഷു സ്വജന വിരോധവും മനക്ലേശവും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകും.

ഇടവം

മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചെയുന്ന കാര്യങ്ങൾ വൻ അബദ്ധങ്ങൾക്ക് വഴി ഒരുക്കും. കുടുംബ ബന്ധുജന ഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. ചിലർക്ക് സന്താനങ്ങളെ കൊണ്ട് ഗുണം, പുതുവസ്ത്രം എന്നിവ ലഭിക്കും.

മിഥുനം

അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളെ നിന്നോ അഭിപ്രായ വ്യത്യാസം രൂക്ഷമാകും. ഭാര്യ-ഭർതൃ വിരഹം അല്ലെങ്കിൽ ഐക്യത കുറവ് ചിലർക്ക് അന്യസ്ത്രീ ബന്ധം മൂലം മാനഹാനി, ധനനാശം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട് . സന്താനങ്ങളെ കൊണ്ട് ദോഷഫലങ്ങൾ ഉണ്ടാകും.

കർക്കടകം

കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ശത്രുതയിൽ ആവുക, കുടുംബത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കുക, എന്തെല്ലാം ഉണ്ടായാലും അനുഭവ ഭാഗ്യക്കുറവ്, ജീവിതപങ്കാളിക്ക് രോഗാധി ദുരിതങ്ങൾ ഉണ്ടാവുക, മനസ്വസ്ഥത കുറയുക, പദവിയിൽ ഇളക്കം സംഭവിക്കുക, വ്യവഹാര പരാജയം എന്നിവയ്‌ക്ക് സാധ്യതയുണ്ട്.

വ്യാഴമാറ്റം 2025 മെയ് 15 – 2026 ജൂൺ 2

കുംഭക്കൂറിലെ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് കുടുംബത്തിൽ അഭിവൃദ്ധി, എവിടെയും മാന്യത, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും മീനക്കൂറിലെ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ശത്രുക്കളെ കൊണ്ട് ഉപദ്രവം, വാഹന ഭയം എന്നിവ ഉണ്ടാകും.

ശനിമാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

കുംഭക്കൂറുകാരായ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വ്യവഹാര പരാജയം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവയും മീനക്കൂറുകാരായ പൂരുരുട്ടാതി നക്ഷത്രക്കാർക്ക് വിഷഭയം, അഗ്നിമൂലം ദോഷങ്ങൾ എന്നിവ ഉണ്ടാകും

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

അവിഹിതമായ കാര്യങ്ങളിൽ താല്പര്യം കൂടാനും ശത്രുക്കളെ ആകർഷിക്കാനും പ്രവണതയുണ്ടാവും.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ജാതകത്തിൽ പങ്കാളിയുടെയും സഹോദരനും സ്ഥാനം നോക്കി പരിഹാരം ചെയ്തില്ലെങ്കിൽ ചില വമ്പൻ നഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ബുധ, ശുക്ര, ചന്ദ്ര ദശ നടക്കുന്നവർ പരിഹാരമനുഷ്ഠിക്കണം. ഗുരുപ്രീതി അനിവാര്യം. കുംഭക്കൂറുകാർ ശാസ്താവിനെ പ്രീതിപ്പെടുത്തണം. പൂരുരുട്ടാതി വ്യഴാഴ്ച വന്നാൽ വിഷ്ണുഭജനം ഗുണഫലം നൽകും. പൂരുരുട്ടാതി, പുണർതം, വിശാഖം എന്നീ നാളുകളിൽ അമ്പലദർശനം ശീലിക്കുക.

ജയറാണി ഈ വി .
 WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: SUBJayarani E.VYearly Prediction 1200
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies