കൊല്ലവർഷം 1200 ലെ ഉതൃട്ടാതി നക്ഷത്രത്തിന്റെ പുതുവർഷഫലം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ ഉതൃട്ടാതി നക്ഷത്രത്തിന്റെ പുതുവർഷഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:30 am IST
Facebook
Twitter
WhatsAppTelegram

പൊതുഫലം

ഉതൃട്ടാതിക്ക് ഈ വർഷം ഏഴരശ്ശനി തുടർച്ചയായതിനാൽ അന്യദേശവാസം, സർവകാര്യ വിഘ്‌നം എന്നിവ ഉണ്ടാവും. എല്ലാ കാര്യങ്ങളിലും അലസതയും അലച്ചിലും നേരിടേണ്ടി വരും. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അസുഖങ്ങളും ദുരിതങ്ങളും ഉണ്ടാവും. സന്താനങ്ങളുടെ കാര്യത്തിൽ വളരെ നാളായി ഉണ്ടായിരുന്ന ദുരിതങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കുന്ന കാലമാണ്. കാൽമുട്ട്, നേത്ര രോഗം വർദ്ധിക്കുന്ന അവസ്ഥ വിശേഷം ഉണ്ടാവുകയും സർജറി അനിവാര്യമായി മാറുകയും ചെയ്യും. വ്യാഴത്തിന്റെ സ്ഥിതി മൂലം കുടുംബത്തിൽ സ്വസ്ഥതക്കുറവ്, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, വ്യവഹാര പരാജയം എന്നിവ ഉണ്ടാവും. അശുഭമായ വാർത്തകൾ കേൾക്കേണ്ടിവരും. സ്ഥാനനഷ്ടം, ജീവിത പങ്കാളിക്ക് ദുരിതം എന്നിവ ഉണ്ടാവും. അന്യദേശവാസം കൊണ്ട് തൊഴിൽ നേടുമെങ്കിലും ഒന്നിലും ഗുണാനുഭവങ്ങൾ ഉണ്ടാകില്ല

ഇതും വായിക്കുക

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

ചിങ്ങം

രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കും, കുടുംബ കാര്യങ്ങളിൽ വളരെ നാളായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറി മനഃസന്തോഷം , ദാമ്പത്യ ഐക്യം, പുത്ര സുഖം എന്നിവ ലഭിക്കും

കന്നി

വളർത്തു മൃഗങ്ങളിൽ നിന്നും ആക്രമണങ്ങൾ നേരിടേണ്ടി വരും. കൃഷി ഇറക്കിയിരിക്കുന്നവർക്ക് നഷ്ടങ്ങൾ വരുന്ന സമയമാണ്. ജോലി നഷ്ടം, സുഹൃത്തുക്കളുമായി തെറ്റി പിരിയേണ്ടതായ അവസ്ഥ, മാതാവിന് ക്ലേശകരമായ അവസ്ഥ എന്നിവ ഉണ്ടാകും.

തുലാം

ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. പല പ്രകാരത്തിനുള്ള ചതി, വഞ്ചന എന്നിവ അനുഭവത്തിൽ വരും. കുടുംബത്തിൽ ആർക്കെങ്കിലും രോഗ ദുരിതങ്ങൾ വരുന്ന സമയമാണ്. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പരസ്പര ഐക്യം കുറയും. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.

വൃശ്ചികം

ശത്രു ഭയം, വ്യവഹാര പരാജയം, വീട് ലോൺ എടുത്തവർക്ക് സർക്കാരിൽ നിന്നും നടപടിക്രമം നേരിടേണ്ട അവസ്ഥ വരും. സംസാരം മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. അധ്വാനത്തിന് തക്കതായ പ്രതിഫലം ലഭിക്കില്ല. എല്ലാ കാര്യങ്ങളിലും ഒരു മന്ദത അനുഭവപ്പെടും.

ധനു

ഈശ്വര വിശ്വാസക്കുറവ് അനുഭവപ്പെടും. പ്രവർത്തന മാന്ദ്യത, വാതരോഗം മൂലം പ്രശ്നങ്ങൾ എന്നിവ അനുഭവത്തിൽ വരും. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ലഭിക്കും.

മകരം

രാഷ്‌ട്രീയ കല സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും വന്നുചേരുന്ന സമയമാണ്. വിശിഷ്ട വ്യക്തികളുമായി വേദി പങ്കിടുവാനുള്ള അവസരം വന്നുചേരും. അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ ലഭിക്കുവാൻ യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും.

കുംഭം

വളരെ നാളായി ആഗ്രഹിച്ചിരുന്ന ഭൂമി സ്വന്തമാക്കാൻ ഇടവരും. ഭാര്യഭർത്തൃ അകൽച്ച അല്ലെങ്കിൽ വിദേശത്ത് പോകാനുള്ള അവസരം എന്നിവ ലഭിക്കും. സാമ്പത്തികമായി പുതിയ സ്രോതസ്സുകൾ വരുന്ന സമയമാണ്.

മീനം

അനാവശ്യമായ ചെലവുകൾ വർദ്ധിക്കുന്ന അവസ്ഥ ഉണ്ടാകും. അലർജി, ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്. ഉഷ്ണ രോഗം, ഹൃദയസംബന്ധമായ അസുഖം എന്നിവ വരുവാൻ സാധ്യതയുണ്ട്.

മേടം

അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിൽ ചില നഷ്ടങ്ങൾ സംഭവിക്കുന്ന കാലമാണ്. ബിസിനസ് നടത്തുന്നവർക്ക് വ്യാപാരത്തിൽ വളരെയധികം പണം നഷ്ടം ഉണ്ടാകും. അന്യജനങ്ങളെ വിശ്വസിക്കുന്നതു മൂലം ബിസിനസ്സിൽ പരാജയം നേരിടേണ്ടി വരികയും ചതി അല്ലെങ്കിൽ കബളിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകും.

മേടവിഷു ഫലപ്രകാരം പുതു വസ്ത്രവും ആഭരണവും അലങ്കാര വസ്തുക്കളും ലഭിക്കും.

ഇടവം

തൊഴിൽ വിജയം, വിശിഷ്ട വ്യക്തികളാൽ ആദരിക്കപ്പെടാനുള്ള യോഗം, ജീവിത സുഖഭോഗങ്ങൾ യഥാവിധം ലഭിക്കുക, ധനധാന്യ വർദ്ധനവ്, അധികാര പ്രാപ്തിയുള്ള തൊഴിലുകൾ ലഭിക്കുവാനുള്ള അവസരം എന്നിവ ഉണ്ടാകും.

മിഥുനം

അഗ്നി മൂലമോ ശത്രുക്കൾ മൂലമോ ദോഷനുഭവങ്ങൾ ഉണ്ടാവും. ബാങ്ക് മറ്റ് ധന സ്ഥാപനങ്ങൾ നടത്തുന്നവർ ജാഗ്രത പാലിക്കുക. മോഷണശ്രമം നടക്കുവാൻ സാധ്യതയുണ്ട്. ചിലർക്ക് ബന്ധുജന ഹാനി അനുഭവത്തിൽ വരും.

കർക്കിടകം

ഭൂമി നഷ്ടം – കുടുംബ അഭിവൃദ്ധി കുറവ് അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം പ്രശ്നങ്ങൾ, ലഹരിയിൽ താല്പര്യം കൂടുതൽ, കുടുംബ ബന്ധുക്കളുമായി കലഹങ്ങൾ ഉണ്ടാവുകയും അത് പിന്നീട് കേസിൽ ചെന്നെത്തുകയും ചെയ്യും. ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യതയുള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

വ്യാഴ മാറ്റം 2025 മെയ് 15 – 2026 ജൂൺ 2

കുടുംബത്തിൽ സ്വസ്ഥത കുറയുക, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ, ധനനഷ്ടം എന്നിവ ഉണ്ടാകും.

ശനി മാറ്റം 2025 മാർച്ച് 29 – 2027 ജൂൺ 3

ശരീര സുഖക്കുറവ്, കർമ്മം ചെയ്യേണ്ടി വരിക, വാത പിത്ത കഫ രോഗങ്ങൾ കൂടുക, മനോദുഃഖം, കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. ജന്മശ്ശനി ആരംഭം ആണ്. വളരെ പ്രതികൂല സ്ഥിതി ആയിരിക്കും. ഈ നല്ല സമയത്തു ജാതക ഗണനം നടത്തി വേണ്ടുന്ന പരിഹാര ക്രിയകൾ നടത്തുന്ന പക്ഷം വലിയ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം.

രാഹു കേതു മാറ്റം 2025 മെയ് 18 – 2026 ഡിസംബർ 05

നിരവധി വെല്ലുവിളികൾ മുന്നിൽ കാണും. അനധികൃത സ്രോതസ്സുകളിൽ നിന്ന് പെട്ടെന്നുള്ള നേട്ടങ്ങൾ ഉണ്ടായേക്കാം. ബിസിനസ്സിൽ നഷ്ടം ഉണ്ടാകുവാനും സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ടവ

നക്ഷത്രത്തിന്റെ സാമാന്യ ഗ്രഹനിലക്ക് അനുസൃതമായാണ് ഇവിടെ കൊടുത്തിരിക്കുന്ന വാർഷികഫലം ഗണിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൃത്യമായ ജന്മഗ്രഹനിലക്കും ജന്മശിഷ്ടത്തിനും ദശാപഹാരസമയത്തിനും അനുസരിച്ചു അനുഭവയോഗത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ജന്മഗ്രഹനിലക്ക് പുറമെ പങ്കാളി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ജാതകഫലം അനുസരിച്ചും ഈ പൊതുപ്രവചനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

ജാതകത്തിൽ കേതുദശ നടക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചികിത്സ ഫലിക്കാത്ത അവസ്ഥയും ഉണ്ടാകും. കേതു ദശ പരിഹാരം മാത്രമാണ് രക്ഷ. സൂര്യ, ചൊവ്വ ദശാപഹാരങ്ങൾ നടക്കുന്നവർക്കും പരിഹാരങ്ങൾ അനിവാര്യം ആണ്. ശാസ്താപ്രീതി വരുത്തുക. ശനി വ്രതം ഗുണം ചെയ്യും. ഉതൃട്ടാതി, പൂയം, അനിഴം ദിനങ്ങളിൽ ശാസ്താ, വിഷ്ണു ക്ഷേത്ര ദർശനം നടത്തുക.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

Tags: SUBJayarani E.VYearly Prediction 1200
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies