ഖാസിമാരുടെ പങ്ക് ഇനിയില്ല; മുസ്ലീം വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം; നിർദ്ദിഷ്ട നിയമത്തിന് അസം മന്ത്രിസഭയുടെ പച്ചക്കൊടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാസിമാരുടെ പങ്ക് ഇനിയില്ല; മുസ്ലീം വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്യണം; നിർദ്ദിഷ്ട നിയമത്തിന് അസം മന്ത്രിസഭയുടെ പച്ചക്കൊടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 08:31 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: അസമിൽ മുസ്ലീം വിവാഹവും വിവാഹമോചനവും സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിർദ്ദിഷ്ട നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുസ്ലീം വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും അസം നിർബന്ധിത രജിസ്ട്രേഷൻ ബിൽ 2024 (The Assam Compulsory Registration of Muslim Marriage and Divorce Bill, 2024) അടുത്ത ദിവസം നിയമസഭയിൽ അവതരിപ്പിക്കും. ബിൽ നിയമമാകുന്നതോടെ മുസ്ലീം വിവാഹങ്ങളിലും വിവാഹ മോചനങ്ങളും രജിസ്റ്റർ ചെയ്യുന്ന ഖാസിമാരുടെ പങ്ക് അവസാനിക്കും.

ശൈശവ വിവാഹം തടയുന്നതിൽ സുപ്രധാന നാഴികക്കല്ലാകും ബില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശ കാലത്തെ നിയമം വഴി 1935 മുതൽ 94 ഖാസിമാരുടെ പക്കലുള്ള രജിസ്ട്രേഷൻ രേഖകൾ കസ്റ്റഡിയിലെടുക്കാൻ ജില്ലാ കമ്മീഷണർമാർക്കും രജിസ്ട്രാർമാർക്കും അധികാരം നൽകുമെന്നും മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.

18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹങ്ങൾ രജിസ്ട്രർ ചെയ്യുന്നത് നിയമവിരു​ദ്ധമായി കണക്കാക്കും. ഇസ്ലാമിക വിവാഹ സമ്പ്രദായത്തിൽ യാതൊരു വിധ മാറ്റങ്ങളും പുതിയ നിയമം വരുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രജിസ്ട്രേഷൻ ചെയ്യുന്ന കാര്യത്തിൽ മാത്രമാകും വ്യത്യാസം വരുകയുള്ളൂവെന്നും വിവാഹവും വിവാഹമോചനവും സബ് രജിസ്ട്രാർ ഓഫാസിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർദിഷ്ട നിയമം യാഥാർത്ഥ്യമാക്കുന്നതിനായി അടുത്തിടെ മുസ്ലീം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935 റദ്ദാക്കുന്നതിനുള്ള ബില്ലിന് ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.  21 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെയും 18 വയസ്സിന് താഴെയുള്ള സ്ത്രീകളുടെയും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനും ശൈശവ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യത നിലനിന്നിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 1935-ലെ നിയമം റദ്ദാക്കിയത്.

ശിശുസംരക്ഷണ റിപ്പോർട്ട് പ്രകാരം അസമിൽ ശൈശവ വിവാഹത്തിൽ ​ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021-നും 2023-നുമിടയിൽ 20 ജില്ലകളിലായി 81 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ശൈശവ വിവാഹത്തിന് പൂട്ടിടാനുള്ള അസം സർക്കാരിന്റെ നീക്കങ്ങളെ രാജ്യമെമ്പാടും പ്രശംസിക്കുകയാണ്. ഇതിനിടയിലാണ് പുത്തൻ ചുവടുവയ്പ്പ്.

 

Tags: Himanta Biswa SarmaAssam bid
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies