രാഷ്‌ട്രീയത്തിൽ വീണ്ടും വിവാദവിഷയങ്ങൾ ഉയർന്നു വരുകയും അത് വലിയ രീതിയിൽ ചർച്ചയുമാകും. രാഷ്‌ട്രീയ അതികായന്മാർ യാദൃശ്ചികമായതോ കരുതിക്കൂട്ടിയുള്ളതോ ആയ അപകടങ്ങളിൽ അല്ലെങ്കിൽ ഒരുപക്ഷെ സ്‌ഫോടനങ്ങളിൽ അകപ്പെട്ടു അപമൃത്യുവിന് പാത്രമാകാം.
ഭാരതരാഷ്‌ട്രീയത്തിൽ പുതിയ ചില തീരുമാനങ്ങൾ ഉണ്ടാവുകയും ചിലരുടെ സ്ഥാനാരോഹണവും ചിലർ പടിയിറങ്ങുന്ന കാഴ്ചയും കാണാം. ഭരണഘടനയിൽ ഇപ്പോൾ മാറ്റുമെന്ന് പറഞ്ഞു കേള്കുന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടാകാം. ഭരണ നിയമങ്ങളും സംഹിതയും മാറ്റി എഴുതപ്പെടും. തന്മൂലം പല അനിഷ്ടസംഭവങ്ങളും ഉണ്ടാകും.
ജന്മത്തിലെ കേതു മൂലം ഭരണാധികാരികൾ അനാവശ്യമായ ദുർ പ്രവർത്തികൾ ചെയ്യുകയും പൊതുജനത്തിന് ദ്രോഹം ഉണ്ടാകുകയും ചെയ്യും. ജനങ്ങൾക്കു രോഗം, അക്രമം, യുദ്ധം എന്നിവ വഴി ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടാവുകയും ചെയ്യും.
ഇതും വായിക്കുക
കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം
ആരാധനാലയങ്ങളിൽ പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കും. അത് പിന്നീട് അഷ്ടമംഗലപ്രശ്നം വെക്കുന്ന രീതിയിൽ കാര്യങ്ങൾ പോവുകയും താന്ത്രികം, മാന്ത്രികം, ജ്യോതിഷം എന്നിവയിൽ തർക്കം ഉണ്ടാവുകയും ചെയ്യും. കഴിഞ്ഞ വാവ് ബലി തർക്കങ്ങളെക്കാൾ വലിയ തർക്കങ്ങൾ നമ്മൾ കണ്ടിരിക്കേണ്ടി വന്നേക്കാം. അഭിനവ ജ്യോതിഷ പണ്ഡിതരുടെ തർക്കങ്ങൾ കണ്ടു പൊതുജനത്തിന് ജ്യോതിഷത്തിൽ തന്നെ സംശയം ജനിക്കും. എന്നാൽ ഈ വക തർക്കങ്ങൾ ദീർഘകാലഅടിസ്ഥാനത്തിൽ ചില ജ്യോതിഷ ചരിത്രത്തിന് തന്നെ ചില വഴിത്തിരിവുകൾക്ക് വഴിവയ്‌ക്കും. പല പ്രകാരത്തിലുള്ള ഈശ്വര വിശ്വാസവും യാഗങ്ങളും നടക്കുകയും ദൈവാധീനം ഉണ്ടാവുകയും ചെയ്യും
വീണ്ടും വയനാട് പോലെയുള്ള ചില വമ്പൻ പ്രകൃതി ദുരന്തങ്ങൾ കാണുവാൻ ഇടവരും. രാഷ്‌ട്രീയം, കല,സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ അകാലത്തിൽ പൊഴിയുകയോ മൺമറയുകയോ ചെയ്യും.
ഭാരതം പുതിയ ചില കാൽവെപ്പുകൾ നടത്തുന്നത് ലോക ശ്രദ്ധ ആകർഷിക്കും. വിവര സാങ്കേതിക വിദ്യ പുതിയ അദ്ധ്യായം കുറിക്കും.
സാമ്പത്തികമായി ജനങ്ങളെ കോടീശ്വരൻ ആക്കുന്നതും ദരിദ്രരാക്കുന്നതും ആയ യോഗങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ വലിയ നിലയിൽ എത്തിയവർ താഴെ എത്തുന്ന കാഴ്ച കാണും. കേരളത്തിന്റെ സ്വന്തം കച്ചവട രാജാവു ഒരുപക്ഷെ നിലംപൊത്തി നാമാവശേഷമാകുന്നതും കേരളം കണ്ടേക്കാം.
പലർക്കും മാനസിക വിഭ്രാന്തി ഉണ്ടാകാൻ സാധ്യതയുണ്ട്.
നഷ്ട സ്ഥാനത്തു നിൽക്കുന്ന ശുക്രൻ, ബുധൻ, സൂര്യൻ, ഗുളികൻ എന്നിവ സ്തീകൾക്കു അപമാനം ഉണ്ടാക്കിവയ്‌ക്കും. ഈ നില പൊതുവിൽ ബുദ്ധിമാന്ദ്യം, ചൂത്, ചീട്ടുകളി എന്നിവയിൽ താത്പര്യം വളർത്തുന്ന സ്ഥിതിയാണ്. മദ്യം മയക്കുമരുന്ന് തുടങ്ങിയവയിൽ പലരും അഭയം പ്രാപിച്ചേക്കാം. പ്രധാനമായും പണം സമയം ജീവൻ നഷ്ടപ്പെടും.
പാരമ്പര്യ ആചാരങ്ങൾ മുറുകെ പിടിക്കുകമാത്രമാണ് രക്ഷ.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V















