"മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വലിയ ഒരു മസാലപ്പൊതി വീണുകിട്ടി; പീഡിപ്പിച്ചു എന്ന് പറയുന്നവർ ചങ്കൂറ്റത്തോടെ പേരുകൾ വെളിപ്പെടുത്തട്ടെ"
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വലിയ ഒരു മസാലപ്പൊതി വീണുകിട്ടി; പീഡിപ്പിച്ചു എന്ന് പറയുന്നവർ ചങ്കൂറ്റത്തോടെ പേരുകൾ വെളിപ്പെടുത്തട്ടെ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 04:29 pm IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി ഹേമ കമ്മീഷൻ റിപ്പോർട്ട് മാറിയെന്ന് നടി ശ്രീയ രമേഷ്. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ആ​ഗ്രഹിക്കുന്നെങ്കിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്ത് വിട്ട് നടപടി എടുക്കുകയാണ് വേണ്ടത്. അഭ്യൂഹങ്ങളും അതുവച്ചുള്ള മസാല വാർത്തകളും മൂലം അവരുടെ കുടുംബത്തിനും കുട്ടികൾക്കും സമൂഹത്തിനും മുമ്പിൽ അപമാനിതരാകുന്നവരുടെ വേദന തിരിച്ചറിയണെമെന്നും നടി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിൽ പറയുന്നു.

ശ്രീയ രമേഷിന്റെ കുറിപ്പ്:

മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിലേക്ക് വീണു കിട്ടിയ വലിയ ഒരു മസാലപ്പൊതിയായി മാറിയിരിക്കുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എന്ന് ഞാൻ ആശങ്കപ്പെടുന്നു. സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെ ആയി അത്.സത്യത്തിൽ ഇവർ സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് വേണ്ടത്ര കൺസേൺ ആയിരുന്നോ? ആണെങ്കിൽ അഭ്യൂഹങ്ങൾക്ക് വഴിവെക്കാതെ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകൾ പുറത്ത് വിടണം. നടപടി എടുക്കണം.
അതല്ലാതെ കണ്ട ഞരമ്പ് രോഗികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്ത് വൃത്തികേടുകളും ലൈംഗിക വൈകൃത കഥകളും പടച്ചുവിടുവാൻ അവസരം ഒരുക്കൽ അല്ലായിരുന്നു വേണ്ടത്.

അന്തസ്സായി ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പേർ ഉള്ള ഒരു ഇൻ്റസ്ട്രിയെ മൊത്തത്തിൽ സമൂഹ മധ്യത്തിൽ മോശക്കാരാക്കുവാനും, സിനിമ വ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടുവാൻ അവസരം ഉണ്ടാക്കുകയല്ല വേണ്ടത്.
ഇന്നിപ്പോൾ പരമാവധി വഷളത്തരവും അഭ്യൂഹങ്ങളും ചേർത്ത് കൊഴുപ്പിച്ച് വിളമ്പുവാനും അതുവഴി വ്യൂവേഴ്സിനെ കൂട്ടുവാനും കുറേ ഞരമ്പ് രോഗികൾ ഇറങ്ങിയിട്ടുണ്ട്.
മാധ്യമങ്ങളിൽ വന്നിരുന്ന് അലറി വിളിക്കുന്നു വേറെ ഒരു കൂട്ടർ. ഈ അഭ്യൂഹം പരത്തുന്ന കൂട്ടർ തിരിച്ചറിയാതെ പോകുന്നത് ഈ മേഖലയിൽ മാന്യമായി തൊഴിൽ ചെയ്തു കുടുംബവുമായി ജീവിക്കുന്ന ഒരു പാട് പേരുടെ ജീവിതത്തെ പറ്റിയാണ്. അവരുടെ പങ്കാളികൾക്കും മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ഈ സമൂഹത്തിൽ ജീവിക്കേണ്ടതുണ്ട് എന്ന് കമ്മീഷനുൾപ്പെടെ ഉള്ളവർ ചിന്തിക്കണം.

അതിവേഗം വളരുന്ന മലയാളം പോൺ ഇന്റസ്ട്രി മലയാളിൾക്കിടയിൽ വർദ്ധിച്ചു വരുന്ന
ഓൺലൈൻ ഞരമ്പ് രോഗികളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്. അത്തരം ആൾക്കാർക്കായി പടച്ചു വിടുന്ന അഭ്യൂഹ കഥകൾ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ ഉള്ള പ്രേക്ഷകർ സിനിമ പ്രവർത്തകരോടും അവരുടെ സിനിമകളോടും വിമുഖത കാണിക്കില്ലേ?

സ്വാഭാവികമായും അത് സിനിമാ ഇൻ്റസ്ട്രിയെ തളർത്തും.ആയിരക്കണക്കിന് പേരാണ് സിനിമ ഇൻ്റസ്ട്രിയിൽ ജോലി ചെയ്യുന്നത്. അവർ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലർ പ്രശ്നക്കാരായിട്ട് ഉണ്ടെങ്കിൽ ആ പേരിൽ ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ല. റിപ്പോർട്ട് വന്ന ശേഷം പരക്കുന്ന അഭ്യൂഹങ്ങളുടെ ചുവട് പിടിച്ച് പലരും നേരിട്ടും ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും കമ്മീഷൻ വെളിപ്പെടുത്താത്ത പേരുകൾ ആരെല്ലാമാണ്, നിങ്ങൾക്ക് മോശം അനുഭവം ഉണ്ടോ എന്നെല്ലാം നിരന്തരം എന്നോട് ചോദിക്കുന്നു. മറ്റുള്ളവരോടും ചോദിക്കുന്നുണ്ടാവാം.
കഴിഞ്ഞ 12 വർഷമായി മലയാള സിനിമയിലെ ലജൻ്റ്സിന്റെ സിനിമകളിൽ ഉൾപ്പെടെ ഞാൻ പ്രവർത്തിക്കുന്നു. അവരിൽ ഒരാളും മോശമായി പെരുമാറിയിട്ടില്ല.

സിനിമയുടെ ഫെയിം ആവോളം ആസ്വദിച്ച് പിന്നീട് അതിൽ നിന്നും പുറത്തായി വർഷങ്ങൾക്ക് ശേഷം ആരോപണം ഉന്നയിക്കുന്നവർക്ക് ഓരോന്നും പറഞ്ഞ് പോയാ മതി. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നരാണ് അതിന്റെ പേരിൽ അവഹേളിക്കപ്പെടുന്നത്. പീഡിപ്പിച്ചു എന്ന് പറയുന്നവർ ചങ്കുറ്റത്തോടെ ആ പേരുകൾ വെളിപ്പെടുത്തട്ടെ. അഭ്യൂഹങ്ങൾക്ക് അവസരം ഉണ്ടാക്കരുത്.സിനിമയിൽ അഭിനയിക്കുവാൻ കിടപ്പറയിൽ സഹകരിയ്‌ക്കണം ,ആണുങ്ങൾ എല്ലാം കുഴപ്പക്കാരാണ് എന്ന പൊതു ബോധം തെറ്റാണ്.

എങ്ങനേലും സിനിമയിൽ അഭിനയിക്കണം എന്ന് കരുതി നടക്കുന്നവർ എന്തെങ്കിലും കുഴപ്പത്തിൽ ചാടുന്നുണ്ടാകാം. അത്തരക്കാരെ ആരെങ്കിലും ചൂഷണം ചെയ്യുന്നതിന് മറ്റുള്ളവർ എന്തിന് ചീത്ത പേര് കേൾക്കണം? നമ്മൾ നമ്മളായി നിന്നാൽ ഒരാളും പ്രശ്നത്തിന് വരില്ല വന്നാൽ അന്നേരം പ്രതികരിയ്‌ക്കണം അതല്ലേൽ അത്തരം ആളുകളിൽ നിന്നും മാറിപ്പോകണം. പ്രൊഡക്ഷൻ രംഗത്ത് ഉള്ളവരെ വളഞ്ഞിട്ട് കുറ്റപ്പെടുത്തുന്നുണ്ട്. വളരെ മാന്യമായി പ്രവർത്തിക്കുന്ന എത്രയോ പേരുണ്ട്.

അഭിനേതാക്കൾ തങ്ങളുടെ സീൻ കഴിഞ്ഞാൽ പോകും എന്നാൽ ഒരു സിനിമ എന്നത് യാദാർത്ഥ്യമാകുവാൻ അഹോരാത്രം ജോലി ചെയ്യുന്നവർ. ഇത്തരം അഭ്യൂഹങ്ങളും അതുവച്ചുള്ള മസാല വാർത്തകളും മൂലം അവരുടെ കുടുംബത്തിനും കുട്ടികൾക്കും സമൂഹത്തിനും മുമ്പിൽ അപമാനിതരാകുന്നവരുടെ വേദന തിരിച്ചറിയണം.
ആർക്കെങ്കിലും ദുരനുഭവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ / ഇരകൾ ആക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ സഹായിക്കുവാനും സംരക്ഷിക്കുവാനും നടപടി എടുക്കണം. പക്ഷെ മൊത്തം ആളുകളെയും ചെളിവാരി എറിയുവാൻ കടുത്ത ലൈംഗിക ദാരിദ്ര്യവും അത് സൃഷ്ടിക്കുന്ന വൈകൃത മനസ്സുകൾക്ക് സംതൃപ്തിയേകുന്ന വാർത്തകൾക്ക് അവസരം നൽകരുതായിരുന്നു. സിനിമാ ഇൻ്റസ്ട്രിയിൽ വളരെ മാന്യമായി ജീവിയ്‌ക്കുന്നവർക്ക് നേരെ സൈബർ ഇടത്തിൽ അപഖ്യാതി പ്രചരിപ്പിക്കുന്ന വർക്ക് എതിരെ ശക്തമായ നടപടി എടുക്കുവാൻ അഭ്യർത്ഥിക്കുന്നു, ശ്രീയ രമേഷ് പറയുന്നു.

Tags: Hema CommitteeActress Sreya ramesh
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies