വടുക ഭൈരവനെ ഭജിക്കാൻ രക്ഷാപഞ്ചമി; ഇക്കൊല്ലത്തെ രക്ഷാപഞ്ചമി ആഗസ്റ്റ് 24 ന്; അറിയേണ്ടതെല്ലാം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വടുക ഭൈരവനെ ഭജിക്കാൻ രക്ഷാപഞ്ചമി; ഇക്കൊല്ലത്തെ രക്ഷാപഞ്ചമി ആഗസ്റ്റ് 24 ന്; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 10:21 am IST
FacebookTwitterWhatsAppTelegram

പരമശിവന്റെ അവതാരമായ ‘വടുക ഭൈരവനെ’ ഭജിക്കുന്നതിനുള്ള സവിശേഷ ദിനമാണ് രക്ഷാപഞ്ചമി. ഇത് ഭാദ്രപദമാസത്തിലെ കൃഷ്ണ പക്ഷ പഞ്ചമിയാണ്. അതായത് ശ്രാവണ പൗർണ്ണമി കഴിഞ്ഞു വരുന്ന പഞ്ചമി. ശ്രാവണ പൗർണ്ണമി രക്ഷാ ബന്ധന ദിനമായി ആചരിക്കുകയാണ് എന്ന് നമുക്കെല്ലാം അറിയാം.

രക്ഷാപഞ്ചമി ദിനത്തിൽ ഭക്തർ ഗണപതിയെയും വടുക ഭൈരവനെയും ഭജിക്കുന്നു . വന്യമൃഗങ്ങളിൽ നിന്നും മനുഷ്യർക്ക് സുരക്ഷ ലഭിക്കാൻ വേണ്ടിയാണ് ഈ ദിനം പ്രധാനമായും ആചരിക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രക്ഷാപഞ്ചമി ഒരു പ്രധാന ഉത്സവമാണ്. എങ്കിലും പ്രധാനമായും ഒഡീഷ സംസ്ഥാനത്താണ് ഉത്സവം പൂർണ്ണമായ ആഡംബരത്തോടെ ആഘോഷിക്കുന്നത്. ഇത് ‘രേഖാ പഞ്ചമി’ അല്ലെങ്കിൽ ‘രാഖ്യ പഞ്ചമി’ എന്നും അറിയപ്പെടുന്നു. ഒഡിയ കലണ്ടറിലെ ‘ഭദ്രബ’ മാസത്തിലെ കൃഷ്ണ പക്ഷപഞ്ചമിതിഥിയിലാണ് രക്ഷാ പഞ്ചമി വരുന്നത്.

2024 ഓഗസ്റ്റ് 23 മുതൽ ഭാദ്രപദ മാസം ആരംഭിക്കും. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഞ്ചാം ദിവസമാണ് രക്ഷാപഞ്ചമി എന്നറിയപ്പെടുന്നത്. രക്ഷാബന്ധൻ കഴിഞ്ഞ് 5 ദിവസവും ജന്മാഷ്ടമിക്ക് മൂന്ന് ദിവസം മുമ്പാണ് രക്ഷാപഞ്ചമി ആഘോഷിക്കുന്നത്. ചില കാരണങ്ങളാൽ രക്ഷാബന്ധൻ ദിനത്തിൽ സഹോദരങ്ങൾക്ക് രാഖി കെട്ടാൻ കഴിയാത്ത സഹോദരിമാർക്ക് രക്ഷാപഞ്ചമിയിൽ രാഖി ബന്ധിക്കാവുന്നതാണ്. ഈ വർഷത്തെ രക്ഷാ പഞ്ചമി 2024 ആഗസ്റ്റ് 24 ന് ആഘോഷിക്കും. ഗുജറാത്തിൽ ഈ ദിവസം നാഗ പഞ്ചമിയായും ആഘോഷിക്കുന്നു.

പഞ്ചാംഗമനുസരിച്ച്, ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പഞ്ചമി തിഥി 2024 ആഗസ്റ്റ് 23 ന് രാവിലെ 10:42 ന് ആരംഭിച്ച് അടുത്ത ദിവസം അതായത് ആഗസ്റ്റ് 24 ന് 07:55 AM ന് അവസാനിക്കും

ഈ ദിവസം ഗണപതിയെയും വടുക ഭൈരവ ഭാവത്തിൽ ശിവനെയും പൂജിക്കുന്നു എന്ന് പറഞ്ഞുവല്ലോ. രക്ഷാപഞ്ചമി നാളിൽ വക്രതുണ്ഡ രൂപത്തിൽ ഹരിദ്ര ഗണപതിക്ക് പൂജകൾ അർപ്പിക്കുന്നു. ഇത് സഹോദരന് ആരോഗ്യവും കുടുംബത്തിൽ സന്തോഷവും നൽകുന്നു. ഈ ദിവസം ശിവന്റെ അവതാരമായ വടുക ഭൈരവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കുമെന്നും ശത്രുക്കളിൽ നിന്ന് മുക്തി ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

വടുക ഭൈരവൻ സൗമ്യനും ബാല രൂപനുമായ 8 വയസ്സുള്ള ഒരു ആൺകുട്ടി ആണ്. വടുക ഭൈരവന്റെ പൂജകൾ ശരിയായി ചെയ്താൽ വളരെ വേഗത്തിൽ ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വിവിധ തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ വടുക ഭൈരവന്റെ ആദ്യ അവതാരം വിവരിച്ചിട്ടുണ്ട്. പുരാതന കാലത്ത് “ആപദ്” എന്ന രാക്ഷസൻ അങ്ങേയറ്റം അജയ്യനായിത്തീർന്നു. ദേവന്മാരെയും മനുഷ്യരെയും ഉപദ്രവിച്ചുകൊണ്ട് അവൻ തന്റെ ശക്തി ദുരുപയോഗം ചെയ്യാൻ തുടങ്ങി. ഒടുവിൽ അവന്റെ അതിക്രമങ്ങൾ അസഹനീയമായപ്പോൾ, ദേവന്മാർ ഒത്തുചേർന്ന് പരമശിവനോട് സഹായത്തിനായി പ്രാർത്ഥിച്ചു. അപ്പോൾ ഭഗവൻ അഞ്ചു വയസ്സുള്ള വടുക ഭൈരവൻ എന്ന കുട്ടിയായി അവതരിച്ചു.

അതേ സമയം, ദേവന്മാരിൽ നിന്ന് ശക്തി പാതം ഉണ്ടാവുകയും വടുക ഭൈരവന്റെ രൂപവുമായി ലയിക്കുകയും ചെയ്തു. തൽഫലമായി, അവൻ ആരാലും തടയാൻ കഴിയാത്തവനായി മാറി.

വിവിധ ദിവ്യശക്തികളുടെ സഭയിൽ നിന്നും അസംഖ്യം ദേവതകളുടെ സത്ത ഉൾക്കൊള്ളുന്ന വടുക ഭൈരവൻ ജനിച്ചു. ത്രിമൂർത്തികളുടേയും
(ബ്രഹ്മ, വിഷ്ണു, ശിവൻ) അവരുടെ ശക്തികളുടേയും ശക്തികളാൽ അദ്ദേഹത്തിന് ഗുണത്രയസ്വരൂപവാൻ (സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളുടെ മൂർത്തീഭാവം) എന്ന പേര് ലഭിച്ചു.

ഉഗ്രതാര നൽകിയ ഉപവീതം, ഛിന്നമസ്ത സമ്മാനിച്ച കപാലം , കാളിക നൽകിയ കാലത്തിനും മരണത്തിനും മേലുള്ള ആധിപത്യം എന്നിവ വടുകഭൈരവന്റെ സഹജമാണ്. കാളി, താര, ഛിന്നമസ്ത എന്നീ മൂന്ന് ശക്തികളെ പ്രതീകപ്പെടുത്തുന്ന ത്രിശൂലമാണ് വടുക ഭൈരവൻ വഹിക്കുന്നത്. സിദ്ധന്മാർ, സദ്യകൾ തുടങ്ങിയ വിവിധ ദേവതകളെ പ്രതിനിധീകരിക്കുന്ന ഒമ്പത് നായ്‌ക്കൾ അവനെ സേവിക്കുന്നു.

ഒടുവിൽ വടുക ഭൈരവൻ ആപദ് എന്ന അസുരനെ വധിച്ചു. അങ്ങിനെ “ആപദുദ്ധാരക ഭൈരവൻ” അല്ലെങ്കിൽ ആപദ് എന്ന അസുരനെ പരാജയപ്പെടുത്തിയ ഭൈരവൻ എന്ന പേരു ലഭിച്ചു. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും തന്റെ ഭക്തരെ സംരക്ഷിക്കുന്ന മൂർത്തിയാണ് വടുക ഭൈരവൻ.

വടുക ഭൈരവന്റെ പ്രാർത്ഥന

വടുകം ബാലവേഷം ച നാഗയജ്ഞോപവീതിനം |
കപാലശൂലഭൂഷാഢ്യം സ്വയൂഥൈഃ പരിവേഷ്ഠിതം ||
കുക്കുറൈർനവവർണൈശ്ച വേഷ്ടിതം ബ്രഹ്മരൂപിണം |
ദ്വാദശാരസ്ഥിതം ദേവം പ്രത്യക്ഷ്യഫലദം കലൗ |
പ്രേതാസനസമാസീനം ത്രൈലോക്യജയദം ഭജേ ||

തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിൽ തിരുത്തണിയിൽ ലക്ഷ്മിപുരത്ത് നബലൂർ എന്ന സ്ഥലത്ത് വടുക ഭൈരവ ക്ഷേത്രമുണ്ട്.

വടുക ഭൈരവ ഗായത്രി മന്ത്രം

“ബാല ശിവായ വിദ് മഹേ
കാളി പുത്രായ ധീമഹി
തന്നോ വടുക പ്രചോദയാത്…”

വടുക ഭൈരവ ധ്യാന മന്ത്രം

വന്ദേ ബാലം സ്ഫടിക സദൃശംകുന്തളോല്ലാസി വക്ത്രം
ദിവ്യാ കൽപൈർന്നവ മണിമയൈകിങ്കിണീ നൂപുരാദ്യേ
ദീപ്തികാരം വിശദവസനംസുപ്രസന്നം ത്രിനേത്രം
ഹസ്താബ്ജാഭ്യാം വടുകമനിശം ശൂലദണ്ഡൗ ദധാനം.

വടുക ഭൈരവ മൂല മന്ത്രം ഗുരുപദേശത്തോടെ ജപിക്കേണ്ടതാണ്. ആയതിനാൽ അത് ഇവിടെ പ്രസ്താവിക്കുന്നില്ല.

നാഥ് വിഭാഗക്കാർ ഈ ദിവസം ഭൈരവനെ സർപ്പനാഥ രൂപത്തിൽ ആരാധിക്കുന്നു.ജ്യേഷ്ഠ മാസത്തിലെ ശുദ്ധ ദശമി നാളിലാണ് ബടുക ഭൈരവ ജയന്തി (ജന്മദിനം) ആഘോഷിക്കുന്നത്.

Tags: Batuka Bhairava
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

Latest News

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies