മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ചകള്‍. വ്യാപാരം, ഊര്‍ജം, വളം, ആണവ സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം വിപുലീകരിക്കുന്നതും ചര്‍ച്ചയായി. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ജയശങ്കര്‍ പുടിനെ കണ്ടത്. അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി പുടിന്‍ ഇന്ത്യയിലെത്താനിരിക്കെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ഗണ്യമായി വളര്‍ന്നതായി ജയശങ്കര്‍ പറഞ്ഞു. നേരത്തെ ഇന്റര്‍-ഗവണ്‍മെന്റല്‍ കമ്മീഷന്‍ യോഗം നടന്നിരുന്നുവെന്നും സാമ്പത്തിക സഹകരണത്തില്‍ മികച്ച പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരം, ഊര്‍ജം, വളം, ആണവ മേഖലകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നതായും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്‌ക്ക് ആവശ്യമായ വളത്തിന്റെ വിതരണം വര്‍ധിപ്പിക്കുമെന്ന് പുടിന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ റഷ്യ തയ്യാറാണെന്നും വളം വിതരണം കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം ഈ വര്‍ഷം വീണ്ടും ഉയര്‍ന്നതായും പുടിന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം വ്യാപാരത്തില്‍ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഈ വര്‍ഷം വളര്‍ച്ച രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരക്ക് വ്യാപാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാലിരട്ടിയായി വര്‍ധിച്ചതായി ജയശങ്കര്‍ പറഞ്ഞു.

2021-22ല്‍ ഏകദേശം 13 ബില്യണ്‍ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2025-26ല്‍ ഏകദേശം 60 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ വ്യാപാര വളര്‍ച്ചയ്‌ക്കൊപ്പം വ്യാപാരക്കമ്മിയും വലിയ തോതില്‍ വര്‍ധിച്ചതായി ജയശങ്കര്‍ വ്യക്തമാക്കി. 6.6 ബില്യണ്‍ ഡോളറില്‍ നിന്ന് വ്യാപാരക്കമ്മി 50 ബില്യണ്‍ ഡോളറിന് മുകളിലെത്തി. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയെന്നത് ഇന്ത്യയുടെ പ്രധാന മുന്‍ഗണനകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

വിപണി പ്രവേശനം മെച്ചപ്പെടുത്തുക, താരിഫ്-നോണ്‍ താരിഫ് തടസ്സങ്ങള്‍ കുറയ്‌ക്കുക, പണമിടപാട് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും കമ്പനികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നിവയിലൂടെ 2030ഓടെ 100 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകളും വ്യക്തിപരമായ സന്ദേശവും ജയശങ്കര്‍ പുടിന് കൈമാറി. എസ്സിഒ ഉച്ചകോടിയില്‍ മോദി പുടിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്നും ജയശങ്കര്‍ അറിയിച്ചു.

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ കിര്‍ഗിസ്ഥാനിലാണ് 2026ലെ എസ്സിഒ ഉച്ചകോടി നടക്കുന്നത്. സെപ്റ്റംബര്‍ 12, 13 തീയതികളിലാണ് ന്യൂഡല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. റഷ്യന്‍ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി ജയശങ്കര്‍ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരവും സാമ്പത്തിക സഹകരണവും കൂടുതല്‍ വിപുലീകരിക്കുന്നതായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ക്കൊപ്പം ഉക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സാഹചര്യം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

Tags: nuclear cooperationMOSCOWJaishankar meets Putindiscusses economic ties
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies