പ്രമേഹം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ; എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രമേഹം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ; എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 02:03 pm IST
FacebookTwitterWhatsAppTelegram

ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ ആരോഗ്യകാര്യങ്ങളിൽ വളരെ അധികം ശ്രദ്ധാലുക്കളാണ് നമ്മുടെ ചുറ്റുമുളളത്. തുടക്കത്തിൽ തന്നെ ചിട്ടയോടെ പോവുകയാണെങ്കിൽ എല്ലാ ആരോഗ്യപ്രശ്‌നങ്ങളേയും നമുക്ക് അകറ്റി നിർത്താൻ കഴിയും. ഇപ്പോൾ പലരിലും വളരെ അധികം കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പ്രമേഹം. ഓരോ വർഷം കഴിയുന്തോറും പ്രമേഹ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ ആശങ്ക ഉണ്ടാക്കുന്ന റിപ്പോർട്ടാണെങ്കിലും, ഒന്ന് ശ്രദ്ധിച്ചാൽ വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രശ്‌നമാണ് പ്രമേഹം. ഭക്ഷണത്തിൽ വരുത്തുന്ന നിയന്ത്രണങ്ങളിലൂടെ പ്രമേഹം കൃത്യമായി നമ്മുടെ വരുതിയിൽ നിർത്താൻ പറ്റും. പ്രമേഹം ഉള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവയെ കുറിച്ച് അറിയാം.

1. ഹൈ കാർബ് ഭക്ഷണങ്ങളെയാണ് ഇക്കൂട്ടർ ആദ്യം പടിക്ക് പുറത്ത് നിർത്തേണ്ടത്. സ്‌നാക്ക്‌സ് ആയി സമൂസ, മോമോസ്, വടപാവ്, കച്ചോരി തുടങ്ങിയവ കഴിക്കാൻ ഇഷ്ടമുള്ളവർ ധാരാളമാണ്. എന്നാൽ വിശപ്പ് ശമിക്കുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ അധികം കൂടാൻ ഇത് കാരണമാകും. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നടത്തിയ പഠനം അനുസരിച്ച് കാർബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത് ഹൈപ്പർഗ്ലൈസീമിയയ്‌ക്ക് കാരണമാകുന്നു.

2. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുക. ലഘുഭക്ഷണങ്ങളുടെ കാര്യത്തിലും പ്രോട്ടീൻ എന്ന ഘടകത്തിന് വലിയ സ്വാധീനമുണ്ട്. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുകയും പനീർ, കടല, പയർ വർഗ്ഗങ്ങൾ എന്നിവ അടങ്ങിയ സ്‌നാക്ക്‌സ് കഴിക്കുകയും ചെയ്യുക.

3. ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിനും സമയം നിശ്ചയിക്കേണ്ടതുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. തോന്നിയത് പോലെ ഇടയ്‌ക്കിടയ്‌ക്ക് എന്തെങ്കിലുമൊക്കെ കൊറിക്കുന്ന ശീലം ഒഴിവാക്കണം. രാത്രി വൈകി ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

4. എത്രത്തോളം കഴിക്കുന്നു എന്നതും ലഘുഭക്ഷണത്തിന്റെ കാര്യത്തിൽ പ്രധാനമാണ്. പോഷകം ധാരാളമുള്ളവയാണെന്ന് പറഞ്ഞാലും ഒരു പരിധിയിൽ കൂടുതൽ അവ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ആവശ്യമുള്ള ഭക്ഷണം ചെറിയ അളവിൽ കഴിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Tags: Snacking HabitsBlood Sugar Levels
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies