കീവിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി മോദി; യുക്രെയ്ൻ പ്രസിഡന്റുമായി സുപ്രധാന ചർച്ചകൾക്ക് തുടക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കീവിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി മോദി; യുക്രെയ്ൻ പ്രസിഡന്റുമായി സുപ്രധാന ചർച്ചകൾക്ക് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 05:05 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിലെ കീവിലുള്ള മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് സുപ്രധാന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി യുക്രെയ്‌നിലെത്തിയത്. യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയ്‌ക്കൊപ്പം കീവിലെ നാഷണൽ മ്യൂസിയത്തിൽ എത്തിയ പ്രധാനമന്ത്രി റഷ്യൻ അധിനിവേശത്തിൽ ജീവൻ പൊലിഞ്ഞ കുരുന്നുകളുടെ മെമ്മറി ഓഫ് ചിൽഡ്രനിൽ ആദർമർപ്പിച്ചു.

എവി ഫോമിൻ ബൊട്ടാണിക്കൽ ഗാർഡനിലെ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ 2020 ൽ ഗാന്ധിജിയുടെ 151-ാംജന്മവാർഷികത്തോടനുബന്ധിച്ചാണ് അനാച്‌ഛാദനം ചെയ്തത്. കീവിലെ നാഷണൽ മ്യൂസിയത്തിലെ ചരിത്ര അവശേഷിപ്പുകൾ യുക്രെയ്ൻ പ്രസിഡന്റ് മോദിക്ക് പരിചയപ്പെടുത്തി. സ്വാതന്ത്ര്യത്തിനും സാംസ്കാരിക സ്വത്വത്തിനും വേണ്ടിയുള്ള യുക്രെയ്ൻ ജനതയുടെ വീരോചിതമായ പോരാട്ടത്തെ വെളിപ്പെടുത്തുന്ന സൈനിക സംഘട്ടനങ്ങളുടെ രേഖകളും പുരാവസ്തുക്കളുമാണ് ഇവിടെയുള്ളത്.

നാഷണൽ മ്യൂസിയത്തിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി മാരിൻസ്കി കൊട്ടാരത്തിലേക്ക് പോകും. തുടർന്ന് ഇരുനേതാക്കളും തമ്മിൽ പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തും. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾക്കായുള്ള ഉന്നതതല പ്രതിനിധി യോഗങ്ങൾ തുടർന്ന് നടക്കും. പോളണ്ട് സന്ദർശനത്തിനുശേഷം യുക്രെയ്‌നിലെത്തിയ പ്രധാനമന്ത്രിക്ക് കീവിലെ ഹയാത്ത് ഹോട്ടലിൽ ഇന്ത്യൻ സമൂഹനത്തിന്റെ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്.

Tags: Gandhi StatueUkrainian President Volodymyr Zelenskyypm modiUkraine Visit
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies