എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും; സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ; ആശങ്കയായി യാത്രികരുടെ ആരോ​ഗ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും; സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ; ആശങ്കയായി യാത്രികരുടെ ആരോ​ഗ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 06:40 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ ഇനിയും വൈകുമെന്ന് നാസ. 2025 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നാസ നൽകുന്ന വിവരം. അപകടസാധ്യതയെ കുറിച്ചും അമേരിക്കൻ ബഹിരാകാശ ഏജൻസി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ക്രൂ കാപ്‌സ്യൂൾ വഴിയാകും വരുന്ന വർഷം ഫെബ്രുവരിയിൽ ഇരുവരും തിരികെ എത്തുകയെന്നാണ് വിവരം.

ബോയിം​ഗിന്റെ സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമല്ലാത്തതിനാലാണ് സ്പേസ് എക്സിനെ ആശ്രയിക്കുന്നത്. പേടകത്തിൽ നിന്ന് ഹീലിയം വാതകച്ചോർച്ച ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. ജൂൺ 14ന് തിരിച്ചത്തേണ്ടതായിരുന്നു. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം.

എട്ട് ദിവസത്തെ ദൗത്യം എട്ട് മാസം നീളുന്നതോടെ യാത്രികരുടെ ആരോ​ഗ്യകാര്യത്തിലും ആശങ്ക തുടരുകയാണ്. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകുന്നതാണ് പ്രധാന പ്രശ്നം. അണുവികിരണം, പരിമിതമായ ജീവിത സാഹചര്യങ്ങൾ, ഒറ്റപ്പെടൽ എന്നിവയും വെല്ലുവിളികളാണ്. മൈക്രോഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷൻ മുഖത്തെയും തലയോട്ടിയിലെയും വീക്കം വർദ്ധിപ്പിക്കും. ചിന്തിക്കാനും ഓർമിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളെ ബാധിക്കും. കോസ്മിക് റേഡിയേഷൻ കാൻസറിനും കാരണമാകാം.

ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഇതിന് മുൻപ് 322 ദിവസത്തോളം സുനിത ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. 2006-ലായിരുന്നു ആദ്യയാത്ര. 2012-ലായിരുന്നു രണ്ടാം യാത്ര. 50 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള ഏഴ് ആകാശ നടത്തങ്ങളും സുനിതയുടെ പേരിലുണ്ട്. അമേരിക്കൻ നേവിയിലെ മുൻ ക്യാപ്റ്റനാണ് ബുഷ് വിൽമോർ. 178 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

Spaceflight is risky, even at its safest and most routine. A test flight, by nature, is neither safe nor routine. Our decision to keep Butch and Suni aboard the Space Station and bring Starliner home uncrewed is the result of our commitment to safety: our core value. https://t.co/xfgEKFRY2f

— Bill Nelson (@SenBillNelson) August 24, 2024

Tags: SPACENASAbutch willmore
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies