'സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല; നിങ്ങൾ‌ ഇതൊന്നും അർഹിക്കുന്നില്ല'; ഷാജി എൻ കരുണിനെതിരെ സംവിധായിക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല; നിങ്ങൾ‌ ഇതൊന്നും അർഹിക്കുന്നില്ല’; ഷാജി എൻ കരുണിനെതിരെ സംവിധായിക

ആരോപണ വിധേയർ ഉന്നതങ്ങളിൽ അവരോധിക്കുമ്പോൾ നീതി നിഷേധിക്കുകയാണെന്ന് മിനി ഐജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 09:33 am IST
FacebookTwitterWhatsAppTelegram

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി. എൻ. കരുൺ അട്ടിമറിക്കുന്നതായി പരാതി. സംവിധായിക മിനി ഐജിയാണ് പരാതിയുമായി രം​ഗത്ത് വന്നത്. നിരന്തരമായ മാനസിക പീഡനമാണ് കോർപറേഷൻ അധികൃതരിൽ നിന്നുണ്ടായതെന്ന് സംവിധായിക പറഞ്ഞു.

‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല. നിങ്ങൾ‌ ഇതൊന്നും അർഹിക്കുന്നില്ലെന്നാണ്’ ഷാജി എൻ കരുൺ പറഞ്ഞത്. പുതുമുഖ സംവിധായകരെയും വനിതാ സംവിധായകരെയും സിനിമാ മേഖലയിലേക്ക് കടന്നു വരാൻ അനുവാദിക്കത്ത തരത്തിലുള്ള സമീപനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. മുഖ്യമന്ത്രിക്കുൾ‌പ്പടെ പരാതി നൽകിയിട്ടും പല ഉന്നത സ്ഥാനങ്ങളിലും അദ്ദേഹത്തെ നിയമിക്കുകയാണ്. അവർ ഉന്നതങ്ങളിൽ അവരോധിക്കപ്പെടുമ്പോൾ തങ്ങൾക്ക് നീതി നിഷേധിക്കുകയാണ്. പരാതി നൽകിയിട്ടും ‌ഇത്തരക്കാർ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നത് നിരാശജനകമാണെന്നും അവർ പറഞ്ഞു.

കൊവിഡ് കാലത്ത് പല നിയന്ത്രണങ്ങൾക്കിടെ പ്രതിസന്ധികളെ തരണം ചെയ്താണ് സിനിമ ചെയ്തത്. കാരണങ്ങൾ വ്യക്തമാക്കാതെ കെഎഫ്ഡിസി ചെയർമാനായ ഷാജി എൻ. കരുൺ റിലീസ് തീയതി മാറ്റി വയ്‌ക്കുകയായിരുന്നു. ഇതിന് പിന്നാലെ കാരണം തിരക്കി അദ്ദേഹവുമായി സംസാരിച്ചു. പിറ്റേന്ന് വീണ്ടും റിലീസ് തീയതി മാറ്റി. അങ്ങനെയാണ് നിഷിദ്ധോ ആദ്യമായി ഇറങ്ങുന്നത്. പിന്നീട് മുഖ്യമന്ത്രിക്ക് വരെ പരാതി കൊടുത്തതിന് ശേഷമാണ് ഡിവോഴ്സ് എന്ന ചിത്രം പുറത്തിറങ്ങിയതെന്നും മിനി ഐജി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നയ രൂപീകരണത്തിന് സിനിമാ കോൺക്ലേവ് നടത്താൻ സർക്കാർ ഒരുങ്ങുകയാണ്. ഇതിന്റെ തലപ്പത്തും ഷാജി എൻ കരുണിനെയാണ് സർക്കാർ നിയോ​ഗിച്ചിരിക്കുന്നത് എന്നത് മിനി ഐജിയുടെ ആരോപണങ്ങളോട് ചേർത്ത് വായിക്കേണ്ടതാണ്.

സ്ത്രീകൾ ചലച്ചിത്ര രം​ഗത്തേക്ക് കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യമിട്ട് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് തിരക്കഥകൾ ക്ഷണിക്കുകയും സാമൂഹിക പ്രസക്തിയുള്ള തിരക്കഥകൾ തെരഞ്ഞെടുത്ത് അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകുകയാണ് സർക്കാർ നിയന്ത്രണത്തിലുള്ള കെഎഫ്ഡിസി ചെയ്യുന്നത്. ഇത്തരത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നിഷിദ്ധോ. രണ്ടാമതായാണ് 2023 ഫെബ്രുവരിയിൽ മിനി ഐജിയുടെ ഡിവേഴ്സ് എന്ന സിനിമ റിലീസ് ചെയതത്.

Tags: Shaji N KarunMINI IGDivorce Movie Director
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies