യുവതിയെ മരിച്ച നിലയിലാണ് സെമിനാർ ഹാളിൽ കണ്ടതെന്ന് സഞ്ജയ് റോയ്; കുറ്റസമ്മതം നടത്തിയില്ലെന്നും നിരപരാധിയാണെന്നും അവകാശവാദം; നുണപരിശോധന പൂർത്തിയായി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവതിയെ മരിച്ച നിലയിലാണ് സെമിനാർ ഹാളിൽ കണ്ടതെന്ന് സഞ്ജയ് റോയ്; കുറ്റസമ്മതം നടത്തിയില്ലെന്നും നിരപരാധിയാണെന്നും അവകാശവാദം; നുണപരിശോധന പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 10:15 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിക്ക് നുണപരിശോധന നടത്തി. താൻ സെമിനാർ ഹാളിൽ എത്തിയപ്പോൾ യുവതിയെ
മരിച്ച നിലയിലാണ് അതിനുള്ളിൽ കണ്ടതെന്ന് ഇയാൾ നുണപരിശോധനയിൽ അവകാശപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. സിബിഐ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷമാണ് സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കിയത്. ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്ന പല കാര്യങ്ങളും ഇയാൾ പറഞ്ഞുവെന്നാണ് സൂചന. പരിശോധന നടത്താനൊരുങ്ങുന്നതിന് മുൻപ് തന്നെ സഞ്ജയ് വളരെ അധികം അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തെളിവ് സഹിതമാണ് സിബിഐ ഉദ്യോഗസ്ഥർ പല കാര്യങ്ങളും ഇയാളോട് ചോദിച്ചത്.

സെമിനാർ ഹാളിലെത്തിയപ്പോൾ തന്നെ യുവതി മരിച്ചുവെന്നാണ് സഞ്ജയ് അവകാശപ്പെടുന്നത്. ഇത് കണ്ട് താൻ ഭയന്നു പോയെന്നും, ഉടനെ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായും കൊൽക്കത്ത പൊലീസ് പറഞ്ഞിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ നിലപാട് മാറ്റുകയായിരുന്നു.

കൊലപാതകത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും, താൻ നിരപരാധിയാണെന്നുമാണ് ജയിൽ അധികൃതരോട് സഞ്ജയ് പറഞ്ഞത്. കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെയും സഞ്ജയ് ഇതേ കാര്യം ആവർത്തിച്ചിരുന്നു. താൻ നിരപരാധിയാണെന്നും, അത് തെളിയിക്കുന്നതിന് വേണ്ടി നുണ പരിശോധനയ്‌ക്ക് തയ്യാറാണെന്നുമാണ് സഞ്ജയ് വ്യക്തമാക്കിയത്.

എന്നാൽ സഞ്ജയ് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിബിഐയും പൊലീസും പറയുന്നുണ്ട്. കുറ്റകൃത്യം നടന്നതിന് ശേഷം ഇയാളുടെ മുഖത്ത് കണ്ടെത്തിയ പാടുകളും, അന്നേ ദിവസം സംഭവസ്ഥലത്ത് ഇയാളുടെ സാന്നിധ്യവുമെല്ലാം സംശയം ഉണ്ടാക്കുന്നതാണ്. ശരീരത്തിലുണ്ടായ മുറിവുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന കെട്ടിടത്തിന് സമീപത്ത് നിന്നുള്ള ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

 

 

 

Tags: FEATURED2kolkata doctor rape-murderPolygraph TestSANJAY ROYCBI
Share
Tweet
SendShare

More News from this section

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

Latest News

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies