ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കരുത്, സിനിമ സംഘടനകളുടെ മൗനം സമൂഹത്തിന് സംശയമുണ്ടാക്കുന്നു; താരങ്ങളുടെ പ്രതിഫലം കുറക്കണം: സാന്ദ്ര തോമസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കരുത്, സിനിമ സംഘടനകളുടെ മൗനം സമൂഹത്തിന് സംശയമുണ്ടാക്കുന്നു; താരങ്ങളുടെ പ്രതിഫലം കുറക്കണം: സാന്ദ്ര തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 03:00 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകി നിർമാതാവ് സാന്ദ്ര തോമസ്. സംഘടനയെ എതിർത്തുകൊണ്ടല്ല, ഈ കത്ത് സമർപ്പിക്കുന്നതെന്നും സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും വേണ്ടിയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് സാന്ദ്രയുടെ കത്ത്.

താൻ ജോലി ചെയ്യുന്ന മേഖല ഇത്ര കണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നടക്കുന്നയിടമാണെന്നും അറിയുന്നതിൽ കടുത്ത വിഷമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന് ദിവസങ്ങൾ കഴിയുമ്പോഴും സമൂഹത്തിൽ ചർച്ചയാകുമ്പോഴും സിനിമ സംഘടനകൾ ഒന്നും തന്നെ അഭിപ്രായം പറയുകയോ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഇത് പൊതുസമൂഹത്തിന് കൂടുതൽ സംശയമുണ്ടാക്കുകയാണ്. കാതലായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ ഉണ്ടായേ തീരൂവെന്ന് സാന്ദ്ര ആവശ്യപ്പെട്ടു.

താരങ്ങളുടെ ഭീമമായ പ്രതിഫലം നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും സാന്ദ്ര തോമസ് പരാമർശിച്ചു. ശമ്പളത്തുക നിയന്ത്രിക്കുന്നത് ചർച്ചകളിലൂടെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളു. പ്രതിഫലം നിയന്ത്രിച്ചാൽ മാത്രമാണ് മറ്റ് നടീനടന്മാർക്ക് മാന്യമായ ശമ്പളം നൽകാൻ കഴിയൂവെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

സിനിമ ലൊക്കേഷനുകളിൽ നടക്കുന്ന ക്രിമിനൽ സ്വഭാവമുള്ള കുറ്റങ്ങളും പ്രശ്നങ്ങളും ഒത്തുതീർപ്പാക്കാതെ പൊലീസിൽ പരാതി നൽകണം. സിനിമ സെറ്റുകളിൽ ഐസിസി രൂപീകരിക്കാൻ നടപടി സ്വീകരിക്കണം. ഐസിസിയിലെ അം​ഗങ്ങൾ സിനിമാ മേഖലയ്‌ക്ക് പുറത്തുള്ളവർ ആയിരിക്കണം. നിർബന്ധമായും ഒരം​ഗം സ്ത്രീയും സർക്കാർ പ്രതിനിധിയും ആയിരിക്കണമെന്നും സാന്ദ്ര കത്തിൽ ആവശ്യപ്പെട്ടു. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ളവർ, രാഷ്‌ട്രീയ പ്രവർത്തകർ, ജാതി സംഘടനകളുടെ ഭാരവാഹികൾ എന്നിവർ സിനിമാ മേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകളുടെ ഭാരവാഹിയാകാൻ പാടില്ലെന്ന കർശന വ്യവസ്ഥ കൊണ്ടുവരണമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Tags: sandra thomascriminal caseproducers association
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies