ഹോസ്റ്റൽ ശുചിമുറിയിലെ ഒളിക്യാമറ; പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് 300 വീഡിയോകൾ; ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതായും സൂചന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോസ്റ്റൽ ശുചിമുറിയിലെ ഒളിക്യാമറ; പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് 300 വീഡിയോകൾ; ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതായും സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 05:16 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: ആന്ധ്രയിലെ എഞ്ചിനീയറിം​ഗ് കോളേജ് ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് 300 വീഡിയോകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതേ കോളേജിൽ തന്നെ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥിയായ വിജയിയുടെ ലാപ്ടോപ്പിൽ നിന്നാണ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി മുതൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. മുഖ്യമന്ത്രി ചന്ദ്രബാബു നായി‍ഡുവിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും കോളേജിലെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ജില്ലാ അധികൃതരുമായി ചർച്ച ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകൾ കൈവശമുണ്ടെങ്കിൽ അത് പൊലീസിന് കൈമാറണമെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് നിർദേശിച്ചു.

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌ലവല്ലേരു എൻജിനീയറിംഗ് കോളജിലാണ് സംഭവം. പെൺകുട്ടികളാണ് വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കണ്ടെടുത്ത ദൃശ്യങ്ങളിൽ പലതും കോളജിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഇയാൾ വിറ്റതായും ഇത് പിന്നീട് പലയിടത്തും പ്രചരിക്കപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.

കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്ന് കൃഷ്ണ ജില്ലാ പൊലീസ് സൂപ്രണ്ട് ഗംഗാധർ റാവു പറഞ്ഞു. അഞ്ചംഗ പൊലീസ് സംഘത്തോടൊപ്പം ഒരു ഇൻസ്പെക്ടറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിമുറികളിൽ വിശദമായ പരിശോധന നടന്നിട്ടും ക്യാമറ കണ്ടെത്താൻ സാധിച്ചില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി കോളേജ് അധികാരികൾ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. തങ്ങൾക്ക് മാനേജ്മെന്റിനെ വിശ്വാസമില്ല. അവർ സംഭവം മറച്ചുവച്ചുകൊണ്ട് കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോയാൽ തങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മാനേജ്മെന്റ് പറയുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Tags: Policeandhra pradeshHIDDEN CAMERA
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies