തൊഴിലാളികളുടെ വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കാൻ കമ്പനിക്ക് അവകാശമില്ല; പുതിയ തൊഴിൽ നിയമഭേദഗതി നിലവിൽ; സമ്പൂർണ തൊഴിലാളിക്ഷേമം ഉറപ്പാക്കി യുഎഇ‌‌
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിലാളികളുടെ വ്യക്തിഗത രേഖകൾ പിടിച്ചുവയ്‌ക്കാൻ കമ്പനിക്ക് അവകാശമില്ല; പുതിയ തൊഴിൽ നിയമഭേദഗതി നിലവിൽ; സമ്പൂർണ തൊഴിലാളിക്ഷേമം ഉറപ്പാക്കി യുഎഇ‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 11:44 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: തൊഴിലാളികളുടെ സമ്പൂർണ ക്ഷേമം ഉറപ്പാക്കികൊണ്ട് യുഎഇയിൽ പുതിയ തൊഴിൽ നിയമഭേദഗതി നിലവിൽ വന്നു. തൊഴിൽ വിപണിയിലെ മത്സരക്ഷമതയും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമഭേദഗതി.

ജൂലൈ 29-ന് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികളാണ് ഇന്ന് മുതൽ പ്രാബല്യത്തിലായത്. ഇതോടെ ജീവനക്കാർക്ക് സൗജന്യ താമസവും ആരോഗ്യപരിരക്ഷയും ഇൻഷുറൻസും നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമായി. ജീവനക്കാരുടെ വ്യക്തിഗത രേഖകൾ പിടിച്ചുവയ്‌ക്കാനും കരാർ അവസാനിച്ചാൽ രാജ്യം വിടാൻ നിർബന്ധിക്കാനും കമ്പനിക്ക് അവകാശമില്ല.

തൊഴിലാളി ജോലി രാജിവച്ചാലും രണ്ട് വർഷം വരെ ഫയൽ സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. ജോലി മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ കമ്പനി നൽകണം. ജോലി സ്ഥലത്ത് സുരക്ഷാ ഉപകരണങ്ങളും നൽകണം. ആരോഗ്യകരമായ താമസ, തൊഴിൽ അന്തരീക്ഷമുണ്ടാകണം. കരാർ കാലാവധി കഴിഞ്ഞ് പോകുന്നവർക്ക് എക്സിപീരിയൻസ് സർട്ടിഫിക്കറ്റ് നൽകണം.

നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് വിമാന ടിക്കറ്റ് നൽകണമെന്നും നിബന്ധനയുണ്ട്. ജോലിക്ക് ചേരുന്നതിന് മുമ്പ് തന്നെ തൊഴിൽ കരാർ ഉണ്ടാക്കണമെന്നും ഇരുവരുടെയും ഉത്തരവാദിത്തങ്ങളും ബാധ്യതകളും അതിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.‌‌‌‌‌

തൊഴിൽ കരാറിന് മന്ത്രാലയത്തിന്റെ അംഗീകാരം നേടണം. തൊഴിൽ തർക്ക പരാതിയുള്ളവർ 80084 നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തൊഴിലുടമയ്‌ക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താം. അതോടൊപ്പം വ്യാജ സ്വദേശി നിയമനം ഉൾപ്പെടെ നിയമന തട്ടിപ്പ് നടത്തിയാൽ ക്രിമിനൽ വകുപ്പു പ്രകാരം നടപടി സ്വീകരിക്കും.

Tags: തൊഴിൽ നിയമഭേദഗതിdubaiUAEയുഎഇLABOURSLabour Law
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies